പൊട്ടു തൊട്ടതിന് അധ്യാപിച്ച അടിച്ചു ;വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഝാർഖണ്ഡ്: നെറ്റിയിൽ പൊട്ട് തൊട്ടതിന് അധ്യാപികയുടെ അടിയേറ്റ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി.

ഹനുമൻഗർഹി കോളനി സ്വദേശി ഉഷ കുമാരിയാണ് (16) മരിച്ചത്.

ഝാർഖണ്ഡ് ധൻബാദിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലാണ് സംഭവം.

ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലിനെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു.

സ്കൂളിൽ പ്രാർഥനക്കിടെ കുട്ടി പൊട്ട് ധരിച്ചതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്.

  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ

അധ്യാപികയുടെ ശിക്ഷക്കിരയായ കുട്ടി വീട്ടിലെത്തി സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.

അധ്യാപികയും പ്രിൻസിപ്പലുമാണ് മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യ കുറിപ്പെഴുതിവെച്ചാണ് വിദ്യാർഥിനി ജീവനൊടുക്കിയത്.

ഇതിനെ തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സ്കൂളിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.

പോലീസ് നടപടി ഉറപ്പു നൽകിയ ശേഷമാണ് ഇത് അവസാനിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങൾ ദിവസവും കയറുന്ന നമ്മ മെട്രോ സുരക്ഷിതമാണോ? ഒരു വർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ഭയപ്പെടുത്തുന്ന ആ 15 സംഭവങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts