ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം ; ദമ്പതികൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ടെമ്പോയും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബൈക്ക് യാത്രികരായ കുട്ടികളെ സാരമായി പരിക്കേറ്റതിനെ തുടർന്ന് നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തക്കാളി നിറച്ച ടെമ്പോ ബൈക്കിൽ ഇടിച്ചാണ് ദമ്പതികൾ മരിച്ചത്.

ദമ്പതികളായ ശ്യാമള (35), ശ്രീറാം (40) മരിച്ചത്. സംഭവത്തിൽ ദമ്പതികളുടെ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.

  ബെംഗളൂരുവിൽ റെക്കോർഡ് മഴയും ആലിപ്പഴ വീഴ്ചയും; തകർന്നത് 23 വർഷത്തെ റെക്കോർഡ്; കനത്ത മഴയ്ക്ക് കാരണം അറിയാൻ വായിക്കാം

അവരിൽ ഒരാളുടെ നില ഗുരുതരമാണ്. നിലവിൽ കുട്ടികളെ ചിന്തപാണി ആശുപത്രിയിലും പ്രാഥമിക ചികിൽസയ്ക്കു ശേഷം കൂടുതൽ ചികിത്സയ്ക്കായി കോലാർ എസ്എൻആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചിന്താമണി-കോലാർ റോഡിൽ കച്ചഹള്ളി ഗേറ്റിന് സമീപം ടെമ്പോയും രണ്ട് ബൈക്കുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ബൈക്ക് ഇടിച്ച ശേഷം ടെമ്പോ ഗുഡ്സ് ലോറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് ടെമ്പോയിൽ തീ പടർന്നു. തുടർന്ന് നാട്ടുകാരാണ് പരിക്കേറ്റവരെ ആദ്യം പ്രാദേശിക ചിന്താമണി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  കുട്ടിക്കാലത്തിന്റെ മധുരസ്മരണകളുമായി 'പുട്ടാണി എക്സ്പ്രസ്': ആറ് പതിറ്റാണ്ടുകൾ പിന്നിട്ട് കബ്ബൺ പാർക്കിലെ അത്ഭുതയാത്ര

കത്തുന്ന ടെമ്പോയിൽ വെള്ളം ഒഴിച്ച് തീ അണയ്ക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജബൽപുർ ബോട്ടപകടം: മകനെ നെഞ്ചോട് ചേർത്ത് ആ അമ്മ; നൊമ്പരമായി അവസാന ദൃശ്യങ്ങൾ പുറത്ത്; കാണാം
[masterslider id="10"]

Related posts

Click Here to Follow Us