ബെംഗളൂരു: സംസ്ഥാനത്ത് മഴ വൈകുകയും കാവേരി നദീതടത്തിലെ നാല് പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് താഴുകയും ചെയ്യുന്നത് ജലക്ഷാമഭീഷണി ഉയർത്തുന്നു. കൃഷ്ണരാജ സാഗർ (കെആർഎസ്), ഹേമാവതി, കബനി, ഹാരംഗി എന്നിവിടങ്ങളിൽ ഒന്നിച്ച് 114.57 ടിഎംസി വെള്ളം സംഭരിക്കാൻ കഴിയും, ജൂൺ 12 ലെ കണക്കനുസരിച്ച് ലഭ്യമായ അളവ് 33.81 ടിഎംസി അടിയാണ്. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെ (കെഎസ്എൻഡിഎംസി) കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഇതേ ദിവസം 64.51 ടിഎംസി അടിയായിരുന്നു സംഭരണം. അണക്കെട്ടിൽ അടുത്ത മൂന്നുമാസത്തേക്കുള്ള ജലം സംഭരിച്ചുവെക്കാൻ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി.) കാവേരി നീരവാരി നിഗം ലിമിറ്റഡിന് (സി.എൻ.എൻ.എൽ.) കത്തെഴുതി.
ബെംഗളൂരുവിൽ വിതരണം ചെയ്യുന്നത് കാവേരി വെള്ളമാണ്. അതിനാൽ മാണ്ഡ്യജില്ലയിലെ കെ.ആർ.എസ്. അണക്കെട്ടിൽ വെള്ളത്തിന്റെ അളവ് കുറഞ്ഞുവരുന്നത് ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ ദിവസേന 1450 മില്യൺ ലിറ്റർ വെള്ളം ആവശ്യമാണെന്നും ഇത് ലഭ്യമാക്കുന്നത് കാവേരി നദിയിൽനിന്നാണെന്നും കത്തിൽ വ്യക്തമാക്കി. കെആർഎസിലെ ജലനിരപ്പ് ജൂൺ 12ന് 83.04 അടിയായിരുന്നു, കഴിഞ്ഞ വർഷം ഇതേ ദിവസം 105.49 അടിയായിരുന്നു ജലനിരപ്പ്. കെആർഎസിലെ സംഭരണം അതിന്റെ യഥാർത്ഥ ശേഷിയുടെ 25% ആയിരുന്നു, മൊത്തം സംഭരണശേഷിയായ 49.45 ടിഎംസിഎഫിൽ നിന്ന് ലഭ്യമായ ക്വാണ്ടം 12.18 ടിഎംസിഎഫ്ടി ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസം 27.33 ടിഎംസി അടിയായിരുന്നു സംഭരണം.
കുടിവെളള ക്ഷാമം ലഘൂകരിക്കാൻ സഹായിക്കുന്ന ഇൻഫ്ലോ വർധിപ്പിക്കുന്ന ആദ്യത്തെ അണക്കെട്ടാണ് കബനി റിസർവോയർ. കാരണം, കാലവർഷത്തിന്റെ ആദ്യം ആരംഭിക്കുന്ന അയൽ സംസ്ഥാനമായ കേരളത്തിലാണ് കബനി വൃഷ്ടിപ്രദേശം. എന്നാൽ കാലവർഷം വൈകുന്നത് പതിവ് ചക്രത്തെ തകിടം മറിച്ചു. ബെംഗളൂരുവിൽ ജലവിതരണം തടസ്സപ്പെടാതിരിക്കാൻ 1.6 ഘനയടി വെള്ളം ഓരോമാസവും വേണം. ജലവിതരണം മുടങ്ങാതിരിക്കാൻ അണക്കെട്ടിൽ വെള്ളം സംഭരിച്ചുവെക്കാൻ കത്തിൽ ആവശ്യപ്പെടുന്നു. നിലവിൽ അണക്കെട്ടിൽ 11 ഘനയടിയിൽ താഴെ വെള്ളമാണുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.