സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു, പ്രധാന വേഷത്തിൽ മക്കൾ സെൽവൻ 

ബെംഗളൂരു:  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതം സിനിമയാകുന്നു. ലീഡർ രാമയ്യ എന്നാണ് ചിത്രത്തിന്റെ പേര്. സത്യരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിജയ് സേതുപതി ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. സൗത്ത് ഫസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പാകും നടൻ എത്തുമ്പോൾ സംവിധായകൻ സത്യ രത്നം പറഞ്ഞു. രണ്ടാം ഭാഗത്തിലാവും വിജയ് സേതുപതിയെത്തുമ്പോൾ ആദ്യഭാഗത്തിൽ അതിഥി വേഷത്തിലായിരിക്കുമെന്നും സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്.

  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു

വിജയ് സേതുപതിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നും വരും ദിവസങ്ങളിൽ ഇതിനെ കുറിച്ച് വെളിപ്പെടുത്തുമെന്നും സംവിധായകൻ അഭിമുഖത്തിൽ പറഞ്ഞു. ഇതായിട്ടാണ് വിജയ് സേതുപതി ബയോപിക്കിൽ അഭിനയിക്കുന്നത്.

വിജയ് സേതുപതിയാണ് സിദ്ധരാമയ്യയാവുന്നത് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് 'ശിവാനി' ചത്തു;
[masterslider id="10"]

Related posts

Click Here to Follow Us