വന്ദേഭാരത് ബുക്കിംഗ് ആരംഭിച്ചു, ടിക്കറ്റ് നിരക്കുകൾ അറിയാം

തിരുവനന്തപുരം: പ്രധാനമന്ത്രി മറ്റന്നാൾ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്‌സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി.ഇന്ന് രാവിലെ 8 മണി മുതൽ ആണ് ബുക്കിംഗ് തുടങ്ങിയത് .തിരുവനന്തപുരം കാസർകോട് ചെയർകാറിന് 1590 രൂപ, എക്‌സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്.

തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ..

ചെയർകാർ എക്സിക്യൂട്ടീവ് കോച്ച്

കൊല്ലം 435 -820

കോട്ടയം 555 -1075

എറണാകുളം 765 -1420

തൃശൂർ 880- 1650

ഷൊർണൂർ 950 -1775

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

കോഴിക്കോട് 1090- 2060

കണ്ണൂർ 1260 -2415

കാസർകോട് 1590- 2880

ഇന്നലെയാണ് വന്ദേഭാരതിൻറെ സമയക്രമം പ്രസിദ്ധീകരിച്ചത്.ഷൊർണ്ണൂരിൽ സ്റ്റോപ്പുണ്ടാകും, തിരൂരിനെ ഒഴിവാക്കി.പുലർച്ചെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് കാസർകോട് എത്തും.വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിലാണ് സർവീസ്. 5.20ന് തിരുവനന്തപുരം സെൽട്രലിൽ നിന്ന് വന്ദേഭാരത് പുറപ്പെടും. 6.7ന് കൊല്ലത്തെത്തും, 7.25ന് കോട്ടയം, 8.17ന് എറണാകുളം, 9.22ന് തൃശ്ശൂർ, 10.02ന് ഷൊർണൂർ, 11.03ന് കോഴിക്കോട്, 12.03ന് കണ്ണൂർ.1.25ന് കാസർകോട്ട് എത്തും.മടക്കയാത്ര 2.30ന് ആരംഭിക്കും. 3.28ന് കണ്ണൂരിൽ, 4.28ന് കോഴിക്കോട്, 5.28ന് ഷൊർണൂർ, 6.03ന് തൃശ്ശൂർ,7.05ന് എറണാകുളം ടൗൺ, എട്ട് മണിക്ക് കോട്ടയം.9.18ന് കൊല്ലം. 10.35ന് തിരിച്ച്‌ തിരുവനന്തപുരം സെൻട്രലിലെത്തും. എറണാകുള ടൗൺ ഒഴികെ മറ്റെല്ലാ സ്റ്റോപ്പിലും രണ്ട് മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. എറണാകുളത്ത് മൂന്ന് മിനിറ്റ് നേരം ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ആദ്യ സർവീസ് 26ന് ഉച്ചയ്ക്ക് കാസർകോട് നിന്നാരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം, മാതാപിതാക്കൾക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ജർമ്മനിയിൽ എല്ലാം ഉണ്ടായിരുന്നു, പക്ഷേ ജീവിതമില്ല'; ബെംഗളൂരു ടെക്കി ആറ് വർഷത്തിന് ശേഷം തിരിച്ചെത്തി
[masterslider id="10"]

Related posts