ബിജെപി താരപ്രചാരകരുടെ പട്ടികയിൽ സ്ഥാനമില്ലാതെ തേജസ്വി സൂര്യ  

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി താരപ്രചാരകരുടെ പട്ടികയിൽ ഇടംപിടിക്കാതെ സൗത്ത് ബെംഗളൂരു എം.പി തേജസ്വി സൂര്യ.

യുവമോർച്ച അധ്യക്ഷനും പാർട്ടി ഹിന്ദുത്വ അജണ്ടയുടെ പ്രധാന വക്താവുമായ തേജസ്വിയെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഏവരെയും അത്ഭുതപ്പെടുത്തി.

പിന്നാലെ തേജസ്വിയെ പരിഹസിച്ച് രംഗത്തെത്തി. ബുധനാഴ്ച പുറത്ത് വിട്ട ബി.ജെ.പി താരപ്രചാരകരുടെ പട്ടികയിൽ 40 പേരാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, നിതിൻ ഗഡ്കരി, ഹിമന്ത ബിശ്വ ശർമ, സ്മൃതി ഇറാനി, നിർമല സീതാരാമൻ എന്നിവരാണ് പട്ടികയിലുള്ളത്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ത്രിപുര തെരഞ്ഞെടുപ്പിൽ 32കാരനായ തേജസ്വി പാർട്ടിയുടെ സ്റ്റാർ കാമ്പയിനറായിരുന്നു. നന്ദിനി സ്റ്റോർ സന്ദർശിച്ചതിന് രാഹുൽ ഗാന്ധിയെയും സുഡാനിലെ കന്നഡക്കാരുടെ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും അടുത്തിടെ തേജസ്വി രൂക്ഷമായി വിമർശിച്ചിരുന്നു. സ്വന്തം സംസ്ഥാനത്ത് പോലും ആരും തേജസ്വിയെ ശ്രദ്ധിക്കുന്നില്ലെങ്കിൽ അഹങ്കാരം ഉപേക്ഷിക്കേണ്ട സമയമാണിതെന്നും പരിഹസിച്ചു.

  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു

ഇൻഡിഗോ വിമാനത്തിന്റെ വാതിൽ തുറന്നത് അടക്കം തേജസ്വി അടുത്തകാലത്ത് പരിഹാസങ്ങൾക്ക് വിധേയമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts