ഡികെ ശിവകുമാറിന്റെ ആസ്തി 1414 കോടി

ബെംഗളൂരു: കോൺഗ്രസ്‌ നേതാവ് ഡി.കെ. ശിവകുമാറിൻറെ ആസ്തിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിൽ 68 ശതമാനത്തിൻറെ വർദ്ധന.

മേയ് 10ന് നടക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തിന്റെ നാമനിർദ്ദേശപത്രികയിലെ വിവരമനുസരിച്ച് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആസ്തി 1414 കോടി രൂപ. തൻറെയും തൻറെ കുടുംബാംഗങ്ങളുടെയും സംയുക്ത ആസ്തിയാണ് 1414 കോടി രൂപയെന്ന് അദ്ദേഹം അറിയിച്ചു.

ഏകദേശം 12 ബാങ്ക് അക്കൗണ്ടുകളാണ് ഇദ്ദേഹത്തിന് ഉള്ളത്. ഇതിൽ ചിലത് സഹോദരൻ ഡി.കെ. സുരേഷുമായി ചേർന്നുള്ളവയാണ്. 8.3 ലക്ഷം രൂപയുടെ ഒരു ടൊയോട്ട കാർ മാത്രമേ സ്വന്തമായുള്ളൂ. സ്ഥാവര സ്വത്ത് 970 കോടി രൂപയുടേതാണ്. ഭാര്യ ഉഷയുടെ പേരിൽ 113.38 കോടിയുടെ സ്ഥാവര സ്വത്തുക്കളുണ്ട്. മകൻ ആകാശിൻറെ പേരിലുള്ള സ്ഥാവര സ്വത്തുക്കൾ 54.33 കോടിയുടേതാണ്. ശിവകുമാറിൻറെ പേരിൽ മാത്രം 1214.93 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. ഭാര്യയുടെയും മകന്റെയും പേരിലുള്ള സ്വത്തുക്കൾ യഥാക്രമം 133 കോടിയും 66 കോടിയും വരും. തൻറെ വാർഷിക വരുമാനം 14.24 കോടിയാണെന്നും ഭാര്യയുടെ വാർഷിക വരുമാനം 1.9 കോടിയാണെന്നും പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
[masterslider id="10"]

Related posts