ശിവകുമാറും താനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല ; സിദ്ധരാമയ്യ

ബെംഗളുരു:കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറുമായുള്ള തന്റെ ബന്ധം സൗഹാര്‍ദ്ദപരമാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ.

താനും ഡികെ ശിവകുമാറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡികെ ശിവകുമാറുമായി എനിക്ക് നല്ല ബന്ധമാണ്. തീര്‍ച്ചയായും ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമല്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കുമെന്നും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ജന്മഗ്രാമം വരുണ നിയോജക മണ്ഡലത്തിന് കീഴിലായതിനാലാണ് ഞാന്‍ അവിടെ നിന്നും മത്സരിക്കുന്നത്. താന്‍ എപ്പോഴും സജീവ രാഷ്ട്രീയത്തിലായിരിക്കുമെന്നും എന്നാല്‍ ഈ തെരഞ്ഞെടുപ്പിന് ശേഷം ഡല്‍ഹിയില്‍ ഉള്ള സ്ഥാനങ്ങളൊന്നും സ്വീകരിക്കില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts