തെരഞ്ഞെടുപ്പ്, അതിവേഗപാതയിൽ ടോൾ നിരക്ക് വർധന മരവിപ്പിച്ചു 

ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു.

പുതുക്കിയ നിരക്ക് പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ പിരിക്കാനിരിക്കുകയായിരുന്നു ദേശീയപാത അതോറിറ്റി . നിലവിലുള്ള നിരക്കിനേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ധന വരുത്തിയായിരുന്നു പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്.

കഴിഞ്ഞമാസം പാത ഉദ്‌ഘാടനം ചെയ്തത് മുതല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് പാതയിലെ ടോള്‍ നിരക്കിനെതിരെയായിരുന്നു. മെയ് മാസം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ടോള്‍ നിരക്ക് വര്‍ധന വേണ്ടെന്ന് വച്ചത് .

  തടാക കയ്യേറ്റങ്ങൾ ഒരാഴ്ചയ്ക്കകം ഒഴിപ്പിക്കണം; അടിയന്തര സർവേയ്ക്ക് എ.ഡി.സി ഉത്തരവ്

കാര്‍, ജീപ്പ്, വാന്‍ എന്നീ വാഹനങ്ങള്‍ ഒറ്റ തവണ യാത്ര ചെയ്യുന്നതിന് നേരത്തെ 135 രൂപ നല്‍കേണ്ടിയിരുന്നത് 165 രൂപയായി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ ടോള്‍ നിരക്ക് 205 രൂപയില്‍ നിന്ന് 250 രൂപയാകും . ബസ് ഉള്‍പ്പടെയുള്ള രണ്ട് ആക്‌സിലുള്ള ചരക്ക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ യാത്ര ചെയ്യാന്‍ നേരത്തെ നല്‍കി വന്ന 460 രൂപ 565 രൂപയായും മടക്കയാത്രയ്ക്ക് നല്‍കേണ്ടിയിരുന്ന 690 രൂപ ടോള്‍ 850 രൂപയാക്കി ഉയര്‍ത്താനും തത്വത്തില്‍ തീരുമാനമായിരുന്നു . തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിരക്ക് വര്‍ധന പ്രതീക്ഷിക്കാമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us