ലിഫ്റ്റ് നിർമ്മാണത്തിനായുള്ള കുഴിയിൽ വീണ് 6 വയസുകാരി മരിച്ചു

ബെംഗളൂരു: കെട്ടിട നിര്‍മ്മാണം നടക്കുന്നതിനിടെ ലിഫ്‌റ്റ് നിര്‍മാണത്തിനായി എടുത്ത കുഴിയില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ സുല്‍ത്താന്‍പേട്ടിലെ കെ ആര്‍ മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. കെട്ടിട നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളുടെ മകളായ മഹേശ്വരിയാണ് മരിച്ചത്.

ആറ് നിലകളുള്ള കെട്ടിടത്തിന്‍റെ നിര്‍മാണമാണ് പുരോഗമിച്ചുകൊണ്ടിരുന്നത്. കെട്ടിടത്തിന്‍റെ ലിഫ്‌റ്റ് നിര്‍മാണത്തിനായി കുഴിയെടുത്ത് അതില്‍ വെള്ളം നിറച്ചിരുന്നു. രാത്രിയായതിനാല്‍ കെട്ടിടത്തിനുള്ളില്‍ വെളിച്ചത്തിനായുളള സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്, ഡിസിപി ലക്ഷ്‌ണണ്‍ നിമ്പാരഗി പറഞ്ഞു.

  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

ഏറ്റവും താഴത്തെ നിലയോട് ചേര്‍ന്ന് ലിഫ്‌റ്റിനായി എടുത്ത കുഴിയില്‍ വെള്ളം നിറച്ചിരുന്നു. നിര്‍മാണ തൊഴിലാളികളായ മല്ലപ്പയും ഭാര്യയും കുട്ടികളുമൊത്തായിരുന്നു ജോലി സ്ഥലത്ത് എത്തിയിരുന്നത്. കളിച്ചുകൊണ്ടിരിക്കവെ മഹേശ്വരി എന്ന കുട്ടി ലിഫ്‌റ്റ് പണിയുന്നതിനായി എടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മാണത്തിലെ അനാസ്ഥയ്‌ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഐപിസിയിലെ 302ലെ 32/23 വകുപ്പ് പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചുവെന്ന് ഡിസിപി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
[masterslider id="10"]

Related posts