ഫാം ഹൗസിൽ നിന്നും വംശനാശഭീഷണി നേരിടുന്ന 139 വന്യജീവികളെ പിടികൂടി 

ബെംഗളൂരു: ഫാം ഹൗസിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 139 അപൂർവയിനം വന്യജീവികളെ കണ്ടെത്തി. ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസും കർണാടക വനം വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃഗങ്ങളെ കണ്ടെത്തിയത്. ജനുവരി 22ന് ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് ബാങ്കോങ്കിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് വിവിധ ഇനം വന്യജീവികളെ പിടികൂടിയിരുന്നു.

കർണാടക വനം വകുപ്പ് നടത്തിയ തുടരന്വേഷണത്തിലാണ് ബെംഗളൂരുവിലെ ഫാം ഹൗസിൽ നിന്ന് 48 വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട 139 വന്യജീവികളെ കണ്ടെത്തിയത്. അതിൽ 34 ഇനങ്ങൾ വംശനാശഭീഷണി നേരിടുന്നവയാണ്. ഇന്ത്യ പുറത്ത്175 രാജ്യങ്ങൾ ഒപ്പുവച്ച കൺവൻഷൻ ഓഫ് ഇൻറർനാഷണൽ ട്രേഡ്ജീവി കരാർ പ്രകാരം ഇവയിൽ പലതിന്റെയും വ്യാപാരം നിരോധിച്ചവയാണ്.

മഞ്ഞ പച്ച നിറങ്ങളിലുള്ള അനക്കോണ്ട, മഞ്ഞ തലയുള്ള ആമസോൺ തത്ത, നൈൽ മോണിറ്റർ, റെഡ് ഫുട്ട് ആമ, ഇഗ്വാന, ബോൾ പെരുമ്പാമ്പുകൾ, അലിഗേറ്റർ ഗാർ, യാക്കി മങ്കി, വെയിൽഡ് ചാമിലിയൻ, റാക്കൂൺ ഡോഗ്, വെള്ളത്തലയുള്ള പിയോണസ് തുടങ്ങിയ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ജീവികളെ കണ്ടെത്തി. പിടിച്ചെടുത്ത മൃഗങ്ങളെ ബന്നാർഗട്ട ബയോളജിക്കൽ പാർക്കിന് കൈമാറി. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us