ബെംഗളൂരു: നഗരത്തിലെ അമൃതഹള്ളിയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ളത്. വീഡിയോയിൽ ഒരു പുരോഹിതൻ ഒരു സ്ത്രീയെ ആവർത്തിച്ച് തല്ലുന്നതും മുടിയിൽ പിടിക്കുന്നതും ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്തേക്ക് വലിച്ചിഴയ്ക്കുന്നതും വ്യക്തമായി കാണാം.
Bengaluru: A video shows a woman being repeatedly slapped, held by hair and dragged outside the Lakshmi Narasimha Swamy temple in Amruthahalli, the incident is said to be occurred on December 21. pic.twitter.com/CP4puEMCv4
— IANS (@ians_india) January 6, 2023
സ്ത്രീയും പുരോഹിതനും തമ്മിൽ തർക്കം ഉണ്ടാകുന്നത് വീഡിയോയിൽ കാണാം, കൂടാതെ ക്ഷേത്രത്തിനുള്ളിൽ തന്നെ തുടരാൻ യുവതി നിർബന്ധിക്കുന്നതായും പൂജാരി അവളെ പുറത്താക്കുന്നതിൽ ഉറച്ചുനിൽക്കുന്നതായുമാൻ വിഡിയോയിൽ പതിഞ്ഞിട്ടുള്ളത്.
സ്ത്രീ എതിർത്തുവെങ്കിലും, പുരോഹിതൻ അവളുടെ മുടിയിൽ വലിച്ചിഴച്ച് അടിക്കുന്നതും വിഡിയോയിൽ കാണാം. അടിയ്ക്കൊണ്ട് സ്ത്രീ താഴെ വീണെങ്കിലും പുരോഹിതൻ മർദ്ദനം നിർത്തിയില്ല. വീണ്ടും യുവതിയുടെ മുടിയിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. മറ്റ് മൂന്ന് പേർ, അവരിൽ രണ്ട് പേർ പുരോഹിതന്മാരെപ്പോലെ വസ്ത്രം ധരിച്ച് സന്നിധാനത്തുണ്ട്, എന്നാൽ അവരാരും പുരോഹിതനെ തടയാനോ സ്ത്രീയെ രക്ഷിക്കാനോ ശ്രമിക്കുന്നില്ലന്നും വിഡിയോയിൽ വ്യക്തമാണ്.
ഡിസംബർ 21 നാണ് സംഭവം നടന്നതെന്നും പ്രതി അമൃതഹള്ളി പ്രദേശത്തെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ ‘ധരംദർശി’ മുനികൃഷ്ണയാണെന്നും ഇരയായ ഹേമവതി അമൃതഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുനികൃഷ്ണയ്ക്കെതിരെ ഐപിസി 354 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വെങ്കിടേശ്വര ഭഗവാൻ തന്റെ ഭർത്താവാണെന്നും ശ്രീകോവിലിലെ വിഗ്രഹത്തിനരികിൽ ഇരിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുവതി അവകാശപ്പെട്ടതായി മുനികൃഷ പോലീസിനോട് പറഞ്ഞു. യുവതിയുടെ ആവശ്യം നിരസിച്ചപ്പോൾ, പുരോഹിതന്റെ മേൽ തുപ്പി എന്നും അതിനുശേഷവും യുവതിയോട് പോകാൻ ആവശ്യപ്പെട്ടവെങ്കിലും. യുവതി കേൾക്കാത്തതിനെ തുടർന്ന് മർദ്ദിക്കുകയും പുറത്തേക്ക് വലിച്ചിഴയ്ക്കുകയുമായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.