കാറും കെഎസ്ആർടിസി യും കൂട്ടിയിടിച്ചുള്ള അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 4 മരണം

ബെംഗളൂരു: കർണാടക കാർവാറിലെ അങ്കോളയിൽ കാർ അപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലു പേർ മരിച്ചു. ദേശീയ പാത 66 ൽ അങ്കോളയിൽ ബലേഗുളിയിൽ കർണാടക ആർ. ടി. സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കാറിൽ സഞ്ചരിച്ച തിരൂർ സ്വദേശി നിപുൺ പി തെക്കേപ്പാട്ട്, തൃശൂർ വടുകര പുളിയംപൊടി പീറ്ററിന്റെ മകൻ ജെയിംസ് ആൽബർട്ട്, കന്യാകുമാരി സ്വദേശി ആനന്ദ് ശേഖർ, തിരുപ്പതി സ്വദേശി അരുൺ പാണ്ഡ്യൻ എന്നിവരാണ് മരിച്ചത്.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ മലപ്പുറം സ്വദേശി മുഹമ്മദ്‌ ലതീബ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

ഗോവയിൽ പുതുവർഷം ആഘോഷിച്ചു ഗോകർണത്തേക്ക് പോകുകയായിരുന്നു ഇവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts