വിദ്യാർത്ഥികളെ കൊണ്ട് സഹിക്കാൻ വയ്യാതെ അധ്യാപകർ കൂട്ടരാജിയിലേക്ക് 

ബെംഗളൂരു:  വിദ്യാർത്ഥികളുടെ പെരുമാറ്റം സഹിക്കാൻ വയ്യാതെ അധ്യാപകർ കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോർട്ട്.

അധ്യാപകർ വിദ്യാർത്ഥികളെ പേടിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും കർണാടക അസോസിയേഷൻ ഓഫ് മാനേജ്‌മെന്റ് സ്‌കൂൾ സൈക്രട്ടറിയായ ഡി ശശികുമാർ പറയുന്നു.

വടക്കൻ ബംഗളുരൂവിൽ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അദ്ധ്യാപിക പറയുന്നത് സ്‌കൂളിൽ പോകാൻ തന്നെ ഇപ്പോൾ ഭയമാണെന്നാണ്. രാവിലെ എഴുന്നേൽക്കുന്നത് തന്നെ ആശങ്കയിലാണെന്നും ഒരു പ്രത്യേക ക്ലാസ്സിൽ പഠിപ്പിക്കുന്നത് ഓർത്താൽ തന്നെ ഭയമാണെന്നും അവർ പറയുന്നു. എന്നാൽ എല്ലാ വിദ്യാർത്ഥികളും ഒരു പോലെയല്ലെന്നും അവർ കൂട്ടിച്ചേർത്തു. അധ്യാപകരോട് നല്ല രീതിയിൽ പെരുമാറുന്ന വളരെ കുറച്ച് വിദ്യാർത്ഥികൾ ഉണ്ട്. എന്നാൽ ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളുടെ പെരുമാറ്റം സഹിക്കാതെയാണ് ആ സ്‌കൂളിൽ നിന്ന് രാജി വച്ചതെന്നും അധ്യാപിക പറയുന്നു.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

ഇത് ഒരാളുടെ മാത്രം കഥയല്ല. അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിക്കുന്ന അധ്യാപികയും സമാന അഭിപ്രായവുമായാണ് രംഗത്തെത്തിയത്. രാവിലെ ക്ലാസ്സിലേക്ക് കയറുംബോൾ തന്നെ ഗുഡ് മോണിംഗിന് പകരം വിസിലടിയും ചില അശ്ലീല കമന്റുകളുമായാണ് വിദ്യാർത്ഥികൾ തന്നെ വരവേൽക്കുന്നത് എന്ന് ഇവർ പറയുന്നു. ഓരോ കവിതാ ഭാഗം പഠിപ്പിക്കുബോഴും പലതരം കമന്റുകളുമാണ് വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ഉയരുന്നത്. ക്ലാസ്സ്‌ എടുക്കുമ്പോൾ ഐ ലവ് യു പോലുള്ള കമെന്റുകൾ ആണ് കുട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

അച്ചടക്കം ഇന്നത്തെ കുട്ടികളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

അതേസമയം ഈ വിഷയത്തിൽ ബാലാവകാശ കമ്മീഷന് പരാതിയുമായി കെഎംഎസ് രംഗത്തെത്തിയിട്ടുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുക എന്നതാണ് ഇതിനൊരു പരിഹാരമെന്നാണ് കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
[masterslider id="10"]

Related posts