ബെംഗളൂരു: മുൾമുൾ സാരികൾക്ക് പേരുകേട്ട ‘ സുത ‘ മുംബൈയ്ക്കും കൊൽക്കത്തയ്ക്കും ശേഷം തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോറുകൾ ബെംഗളൂരുവിൽ ആരംഭിക്കുന്നു. സുത സ്ഥാപിച്ച സുജാതയും ടാനിയ ബിശ്വാസും മുംബൈ ആസ്ഥാനമായുള്ള സംരംഭകരാണ്. നഗരത്തിൽ, തങ്ങളുടെ ഏറ്റവും പുതിയ സ്റ്റോറുകൾ സ്ഥാപിക്കുന്ന സ്ഥലമായി ബെംഗളൂരു വരാനുള്ള ഒരു കാരണമാണ് ബിശ്വാസ് സഹോദരിമാർ പറയുന്നത്.
അവരുടെ ഡാറ്റാബേസ് അനുസരിച്ച്, അവർക്ക് ‘ഇവിടെ ഒരു വലിയ ഇടപാടുകാരുണ്ടന്നതിലും ഉപരി നഗരത്തോടുള്ള വ്യക്തിപരമായ ഇഷ്ടമാണ് അവരെയും ഇവിടെ എത്തിച്ചത്. “ഒരു ദശാബ്ദത്തിലേറെ മുമ്പ് ഞങ്ങൾ ഇവിടെ ആദ്യമായി ഒരു കുടുംബ അവധിക്ക് വന്നതാണ്. ഏതൊക്കെ സ്ഥലങ്ങളാണ് ഞങ്ങൾ സന്ദർശിച്ചതെന്ന് പോലും ഓർമ്മയില്ല, പക്ഷേ ഞങ്ങൾ ഈ നഗരത്തെ വളരെയധികം പ്രണയിച്ചു, നഗരവുമായി ബന്ധപ്പെടാൻ ഞങ്ങൾ ആഗ്രഹിച്ചു. ഇപ്പോൾ ഞങ്ങൾ സുതയ്‌ക്കൊപ്പം തിരിച്ചെത്തിയിരിക്കുന്നു,” എന്നാണ് 2016-ൽ സുത തുടങ്ങാൻ സഹോദരിയോടൊപ്പം നല്ല ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച ടാനിയ പറയുന്നത്.
തുണിത്തരങ്ങളോടും സാരിയോടും ഉള്ള ഇഷ്ടം കൊണ്ട് മാത്രം പിറവിയെടുത്ത സുത തുടങ്ങിയ ഈ സഹോദരിമാർ റീച്ചിനെ കുറിച്ച് ചിന്തിച്ചതേയില്ല. എന്നാൽ ആളുകൾ ഓൺലൈനായി ഓർഡർ ചെയ്യാൻ തുടങ്ങിയതുമുതൽ ഡിമാൻഡിൽ വലിയ കുതിച്ചുചാട്ടം കണ്ടത് കോവിഡ് സമയത്താണെന്നും ഇവർ പറയുന്നു.
സാരികൾ വിറ്റില്ലെങ്കിൽ നെയ്ത്തുകാർക്ക് വരുമാനം ലഭിക്കില്ല എന്നതിനാൽ ഞങ്ങൾക്ക് സ്വയം കുറച്ച് കഠിനാദ്വാനം ചെയ്യേണ്ടതായി വന്നുവെന്ന് സുജാത പറയുന്നു, തുടക്കത്തിൽ വെറും രണ്ട് നെയ്ത്തുകാരിൽ നിന്നാണ് തങ്ങൾ ഈ സംരംഭം ആരംഭിച്ചതെങ്കിലും ഇപ്പോൾ ഞങ്ങൾക്കൊപ്പം 200 പേർ ജോലി ചെയ്യുന്നുവെന്നും ടാനിയ കൂട്ടിച്ചേർക്കുന്നു, സാരി ഉടുക്കുന്നത് രസകരമല്ലാത്ത കാര്യമാണ്, എന്നാൽ സാരി ഉടുക്കാൻ അറിയില്ലന്ന് പറയുന്ന നിരവധി പെൺകുട്ടികളെ ഞങ്ങൾ കണ്ടുമുട്ടിയതാണ് സുത തുടങ്ങുന്നതിനുള്ള മറ്റൊരു കാരണം എന്തെന്നാൽ അതിൽ ഒരു മാറ്റം വരുത്താൻ ഞങ്ങൾ ആഗ്രഹിച്ചുവെന്നും സുജാത പറയുന്നു
ചിലപ്പോൾ തുടക്കം ഒരു പ്രശ്നമല്ല, പക്ഷേ നിലകൊള്ളുന്നതാണ് ഒരു വെല്ലുവിളി എന്നും ടാനിയ സമ്മതിക്കുന്നു. “ഇത് ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണ്, കാലത്തിനനുസരിച്ച് സ്വയം പ്രസക്തമായി നിലനിർത്തുക. ചിലപ്പോഴൊക്കെ ഞങ്ങൾ ആളുകളുമായി നടത്തുന്ന സംഭാഷണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായും ടാനിയ അവരുടെ LGBTQ+ ശേഖരം കാണിച്ചുകൊണ്ടു പറയുന്നു.
താങ്ങാനാവുന്ന വിലനിലവാരം നിലനിർത്താൻ അവർ ബോധപൂർവമായ തീരുമാനമായിരുന്നുവെന്ന് സുജാത ചൂണ്ടികാട്ടി. അമിത വിലയില്ലാത്ത സാരികൾ തിരഞ്ഞെടുക്കാൻ ഞങ്ങൾ സ്വയം ആഗ്രഹിക്കുന്നു. കോളേജിൽ പോകുന്ന ഒരു പെൺകുട്ടിയുടെ പോക്കറ്റ് മണിയിൽ ഉലച്ചിൽ വരാത്ത വിധത്തിലായിരിക്കണം അത്.”
ബൂട്ട്‌സ്‌ട്രാപ്പിംഗിലൂടെ ഒരു എളിയ സംരംഭമായി ആരംഭിച്ച അവരുടെ സാരി ഇപ്പോൾ ബോളിവുഡിലും എത്തി. ഏറ്റവും പുതിയത് ഡോക്ടർ ജിയിൽ ഷെഫാലി ഷാ ധരിക്കുന്നതായി കാണാം. എന്നിരുന്നാലും, ധർമ്മ പ്രൊഡക്ഷന്റെ ‘ലസ്റ്റ് സ്റ്റോറികളിലെ’ അവരുടെ ആദ്യ ബോളിവുഡ് പ്രവേശനവും സ്ഥാപകർ ഇപ്പോഴും സ്‌നേഹത്തോടെ ഓർക്കുന്നു. ‘പ്രസിദ്ധമായ ഒരു വെബ് സീരിസിൽ കിയാര അദ്വാനി ധരിച്ചിരുന്ന ഒന്നായിരുന്നു അത്.
“കരൺ ജോഹറിന്റെ ടീം എന്റെ വർക്ക്‌ഷോപ്പ് സന്ദർശിച്ചിരുന്നു, ആ സമയം ഞങ്ങൾ ഒരു ഗാരേജിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അവർ ആഗ്രഹിക്കുന്നതെന്തും അവർ തിരഞ്ഞെടുത്തു, പിന്നീട് കിയാര അദ്വാനി അത് ധരിക്കുന്നത് ‘ആന്തോളജിയുടെ ദൃശ്യ’ത്തിൽ ഞങ്ങൾ കണ്ടു. ഇതൊരു സന്തോഷകരമായ ആശ്ചര്യമായിരുന്നുവെന്നും തനിയ ഓർമ്മിക്കുന്നു, സോഷ്യൽ മീഡിയ പോസ്റ്റുകൾ അല്ലാതെ ബ്രാൻഡിന്റെ പ്രമോഷനുകൾക്കായി അവർ ഒന്നും ചെലവഴിക്കാത്തതിനാൽ ഇത് അവർക്ക് കൂടുതൽ ദൃശ്യപരത നേടിക്കൊടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.