ടുംമോക്ക് ആപ്പ് ഇനി കന്നഡയിലും

ബെംഗളൂരു: ബിഎംടിസി ബസുകൾക്ക് ഡിജിറ്റൽ ടിക്കറ്റുകളും പാസുകളും വാഗ്ദാനം ചെയ്യുന്ന ആപ്പായ ടുംമോക്ക് (Tummoc) അതിന്റെ ആപ്ലിക്കേഷനിൽ കന്നഡ അവതരിപ്പിച്ചു. ടിക്കറ്റിംഗിന് പുറമെ, പ്രതിദിനം 50,000-ത്തിലധികം ഉപയോക്താക്കളുള്ള 12 നഗരങ്ങളിലെ പൊതുഗതാഗത ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പ് നൽകും.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

ആപ്പിന്റെ മൊത്തം 15 ലക്ഷം ഉപയോക്താക്കളിൽ 70 ശതമാനവും ബെംഗളൂരുവിൽ നിന്നുള്ളവരാണ്, ഇതാണ് കന്നഡ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഉപയോക്താക്കൾക്ക് ആപ്പിലെ ‘ഓപ്ഷനുകളിൽ’ പോയി ഭാഷ തിരഞ്ഞെടുക്കാമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts