10 വയസുകാരിയെ പീഡിപ്പിച്ചു, ട്യൂഷൻ സെന്റർ ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് നാലാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 52കാരൻ പിടിയിൽ. കർണാടകയിലെ മണ്ഡ്യ മലവള്ളി താലൂക്കിൽ ഒക്ടോബർ 11നാണ് സംഭവം. പ്രതി നെലമാകനഹള്ളി സ്വദേശി കാന്തരാജുവിനെ മലവള്ളി ടൗൺ പോലീസാണ് പിടികൂടിയത്.

 മലവള്ളി നഗരത്തിൽ ട്യൂഷൻ സെൻററിലെ ജീവനക്കാരനായ പ്രതി ചൊവ്വാഴ്‌ച രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയ ശേഷം, ചോക്ലേറ്റ് വാഗ്‌ദാനം ചെയ്‌ത് വിജനമായ സ്ഥലത്തേക്ക് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന്, കൊലപ്പെടുത്തി സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ തള്ളുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

  ഈസ്റ്ററിനും വിഷുവിനും ബെം​ഗളൂരുവിൽ നിന്നടക്കം 42 അധിക സർവീസുമായി കെഎസ്ആർടിസി; വിശദാംശങ്ങൾ

മകൾ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ തെരച്ചിൽ നടത്തി. ഇതേക്കുറിച്ച്‌ രക്ഷിതാക്കൾ കാന്തരാജുവിനോട് അന്വേഷിച്ചെങ്കിലും ഇയാൾ കൈമലർത്തുകയായിരുന്നു. ഒടുവിൽ, കെട്ടിടത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപത്തെ വെള്ളക്കെട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പോലീസിൻറെ ചോദ്യം ചെയ്യലിൽ പരസ്‌പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്നാണ് പ്രതി പോലീസ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us