പുനീത് രാജ്കുമാറിന്റെ അവസാന ചിത്രത്തിന്റെ ട്രയിലർ പുറത്ത് , ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്‍കുമാര്‍ അവസാനമായി അഭിനയിച്ച ‘ഗന്ധഡ ഗുഡി’ എന്ന ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി.

ഡോക്യുഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമോഘവര്‍ഷ ജെ.എസ് ആണ്. പുനീതിന്‍റെ ഭാര്യ അശ്വിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ ട്രയിലര്‍ കഴിഞ്ഞ ദിവസം പങ്കുവച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രയിലര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ട്രയിലര്‍ പങ്കുവച്ചപ്പോള്‍ അശ്വിനി മോദിയെ ടാഗ് ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം ട്രെയ്‌ലര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. “ലോകത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലാണ് അപ്പു ജീവിക്കുന്നത്. പ്രതിഭയുടെ ധാരാളിത്തമുള്ള ഒരാള്‍, ഏറെ ഊര്‍ജ്ജമുള്ള, അസാമാന്യ കഴിവുകളുണ്ടായിരുന്ന ഒരാള്‍. ഗന്ധഡ ഗുഡി പ്രകൃതി മാതാവിനും കര്‍ണാടകത്തിന്‍റെ നൈസര്‍ഗിക സൗന്ദര്യത്തിനും പരിസ്ഥിതി പരിപാലനത്തിനുമുള്ള ആദരവാണ്. ഈ സംരംഭത്തിന് എന്‍റെ എല്ലാവിധ ആശംസകളും.” മോദി ട്വീറ്റ് ചെയ്‌തു. പുനീതിന്‍റെ ഒന്നാം ചരമവാര്‍ഷികത്തിനു മുന്‍പ് ഒക്ടോബര്‍ 28ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts