കർണാടക കോൺഗ്രസിൽ ഭിന്നത; ഭാരത് ജോഡോ യാത്രയ്ക്കായി പ്രവർത്തകരില്ല

ബെം​ഗളൂരു: കർണാടക കോൺഗ്രസിൽ ഭാരത് ജോഡോ യാത്രയുടെ പേരിൽ ഭിന്നത. സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കമാണ് പരസ്യമായത് . ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ചേർന്ന യോ​ഗത്തിലാണ് സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്.

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ തുറന്നടിച്ചു . ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ യോ​ഗത്തിൽ ചോദിച്ചു.

  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് 5000 പ്രവർത്തകരെ എങ്കിലും അണിനിരത്തണമെന്ന് സിദ്ധരാമയ്യയോട് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ ഒരു നീക്കവും ഉണ്ടായില്ലെന്ന് ഡി.കെ.ശിവകുമാർ യോ​ഗത്തിൽ പറഞ്ഞു. ഇതിനുപുറമെ സിദ്ധരാമയ്യയുമായി അടുപ്പമുള്ള മുതിർന്ന നേതാവ് ആർവി ദേശ്പാണ്ഡെയെ യാത്രാ ചുമതലാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീകൾ വീട്ടിലിരിക്കേണ്ടി വരും! ആർത്തവാവധി ഹർജി പരിഗണിക്കവെ സുപ്രീംകോടതിയുടെ നിരീക്ഷണം ചർച്ചയാകുന്നു
[masterslider id="10"]

Related posts

Click Here to Follow Us