മംഗളൂരു കോർപറേഷൻ, മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം ബിജെപി യ്ക്ക്

ബെംഗളൂരു: മംഗളൂരു സിറ്റി കോര്‍പറേഷനിലെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം.

കോര്‍പറേഷനില്‍ വന്‍ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുള്ളത്. മൈസൂരു സിറ്റി കോര്‍പറേഷനില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങള്‍ ബി.ജെ.പി നേടിയിരുന്നു.

മംഗളൂരു സിറ്റി കോര്‍പറേഷനില്‍ മേയറായി ജയാനന്ദ അഞ്ചന്‍, ഡെപ്യുട്ടി മേയറായി പൂര്‍ണിമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു കോര്‍പറേഷനില്‍ ബി.ജെ.പിക്ക് 44ഉം കോണ്‍ഗ്രസിന് 14ഉം എസ്.ഡി.പി.ഐക്ക് 2 ഉം അംഗങ്ങളാണുള്ളത്.

  ചുട്ടുപൊള്ളുന്ന ബെംഗളൂരുവിലെ പലയിടങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും; നഗരം സ്തംഭിച്ചു, മരങ്ങൾ കടപുഴകി വീണു

രണ്ട് എം.എല്‍.എമാരുടെ വോട്ടുള്‍പ്പെടെ ബി.ജെ.പിക്ക് 46 വോട്ട് ലഭിച്ചു. മേയര്‍ സ്ഥാന​ത്തേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശിധര ഹെഗ്ഡെ , ഡെപ്യുട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച സീനത്ത് ഷംസുദ്ദീന്‍ എന്നിവര്‍ 14 വോട്ടുവീതം നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; രമേശ്‌ ചെന്നിത്തല
[masterslider id="10"]

Related posts

Click Here to Follow Us