ബെംഗളൂരുവിലേക്ക് വന്ന വിമാനം പാകിസ്ഥാനിൽ ലാൻഡ് ചെയ്തതിൽ ദുരൂഹത 

ബെംഗളൂരു: അമേരിക്കയില്‍ നിന്നും ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്വകാര്യ വിമാനം യാത്രയ്ക്കിടെ പാകിസ്ഥാനില്‍ ലാന്‍ഡിംഗ് ചെയ്തതിൽ ദുരൂഹത.

കറാച്ചി വിമാനത്താവളത്തിലാണ് വിമാനം കുറച്ച്‌ സമയത്തേയ്ക്ക് ഇറങ്ങിയത്. ഇതിന് ശേഷം വീണ്ടും പറന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ഇന്നലെ രാവിലെ എത്തിയ വിമാനത്തില്‍ ഇന്ത്യന്‍ വിസയുള്ള ആറ് അമേരിക്കന്‍ യാത്രികരാണ് ഉണ്ടായിരുന്നത്. 14 സീറ്റുകളുള്ള ജെറ്റ് വിമാനത്തിലാണ് ഇവര്‍ പറന്നത്.

സാധാരണ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടിലൂടെയാണ് പറക്കുന്നത്. എന്നാല്‍ ഈ ചെറുവിമാനം റൂട്ട് മാറ്റി പാകിസ്ഥാന് മുകളിലൂടെ പറന്നതിലും വ്യക്തത വന്നിട്ടില്ല. സാങ്കേതിക തകരാറോ, ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയോ, കാലാവസ്ഥാ പ്രശ്നങ്ങളോ കാരണം വിമാനം ഇറക്കിയതാവാനാണ് സാദ്ധ്യത എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

  60 കിലോമീറ്റർ നീളം, 20,000 കോടി രൂപ, 16 സ്റ്റേഷനുകൾ; കർണാടകയിലെ ആദ്യത്തെ അന്തർ ജില്ലാ നമ്മ മെട്രോ കുതിപ്പിലേക്ക്; അണിയറയിലൊരുങ്ങുന്ന വൻ പദ്ധതികൾ ഇവയാണ്

ജര്‍മ്മനിയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് ശേഷം ഏഴ് മണിക്കൂറും 19 മിനിട്ടും കൊണ്ടാണ് ബംഗളൂരുവില്‍ നിലം തൊട്ടത്. രാവിലെ 10.30ന് ഇറങ്ങിയ വിമാനത്തില്‍ ആറ് യാത്രക്കാരും എട്ടോളം ബാഗുകളും ഉണ്ടായിരുന്നു. യാത്രക്കാരുടെ പൗരത്വത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

അതേസമയം ബെംഗളൂരുവില്‍ ഇറങ്ങിയത് എയര്‍ ആംബുലന്‍സല്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനത്തില്‍ നിന്നും എട്ടോളം ബാഗുകള്‍ പുറത്ത് കൊണ്ടുവന്നതാണ് കാരണം. സാധാരണ എയര്‍ ആംബുലന്‍സുകളില്‍ ലഗേജുകള്‍ കയറ്റാറില്ല. യാത്രക്കാരെ സ്വകാര്യ ബാഗുകള്‍ കൊണ്ടുപോകുന്നത് വിലക്കുന്നതാണ് കാരണം. അതേസമയം ബെംഗളൂരുവില്‍ വിമാനത്തിന്റെ ലാന്‍ഡിംഗില്‍ അസ്വാഭാവികമായി ഒന്നും രേഖപ്പെടുത്തിയിട്ടില്ല.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

ഇന്നലെ രാവിലെ 11.30 ഓടെ ദുബായിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ചെറുവിമാനം തിരികെ പറന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
[masterslider id="10"]

Related posts