കേരള സമാജം പൂക്കള മത്സരം സംഘടിപ്പിച്ചു

ബെംഗളൂരു: കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി പൂക്കള മത്സരം സംഘടിപ്പിച്ചു .ഇന്ദിരാനഗർ 5 ഉം മെയിൻ 9 ഉം ക്രോസിലുള്ള കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കളമത്സരം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .

കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ജോയിന്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് കെ, കൽച്ചറൽ വി എൽ ജോസഫ്, കെ എൻ ഇ ട്രസ്‌റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, ജേക്കബ് വർഗീസ്, ജോർജ് തോമസ്, ചിത്രകാരൻ മാരായ ഭാസ്‌കരൻ ആചാരി, നാരായണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിച്ചു.

  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!

വാശിയേറിയ മത്സരത്തിൽ ഷാജിയും സംഘവും (ഫൈവ് ഫ്ലവേഴ്സ് വൈറ്റ്ഫീൽഡ്) ഒന്നാംസ്ഥാനവും അമൃത സുരേഷും സംഘവും (കെ ആർ പുരം സോൺ) രണ്ടാം സ്ഥാനവും അശ്വതിയും സംഘവും (കെ ആർ പുരം സോൺ) സംഘവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സമ്മാന ജേതാവിന് രാജീവ്‌ മെമ്മോറിയൽ റോളിംഗ് ട്രോഫിയും പതിനായിരം രൂപയും ലഭിച്ചു. രണ്ടാം സമ്മാനം ട്രോഫിയും 5000 രൂപയും മൂന്നാം സമ്മാനം ലഭിച്ച ടീമിന് 3000 രൂപയും ട്രോഫിയും അഞ്ചു ടീമുകൾക്ക് 1500 രൂപയും ട്രോഫിയും നൽകി.

  ദുബാരെയിൽ ആനക്കൂട്ടത്തിനിടയിൽ പെട്ട് സ്ത്രീ മരിച്ച സംഭവം; വിനോദസഞ്ചാരികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് വനംവകുപ്പ്

അമൃത ഉമേഷ്, കവന, അദിതി, കെ ആർ ദീപ്തി , മനു പ്രിയ എന്നിവർ നയിച്ച ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു

വിജയികൾക്കുള്ള ദാനങ്ങൾ വിതരണം ചെയ്തു .35 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ബെംഗളൂരുവിലെ ചിത്രകാരൻ മാരായ ഭാസ്കരൻ ആചാരി,നാരായണൻ നമ്പൂതിരി എന്നിവർ വിധികർത്താക്കളായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, ഈ ഭാ​ഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു
[masterslider id="10"]

Related posts

Click Here to Follow Us