പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി, കാമുകൻ അറസ്റ്റിൽ

ബെംഗളൂരു: എൻജിനീയറിംഗ് വിദ്യാർത്ഥിനിയെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ അപൂർവ ഷെട്ടിയാണ് ദുരൂഹ സാഹചര്യത്തിൽ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്.മൈസൂരുവിലെ ഹുൻസൂർ റോഡിലാണ് സംഭവം.

വിദ്യാർത്ഥിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ സിറ്റി ക്രൈംബ്രാഞ്ച് ഡി.സി.പി പ്രദീപ് ഗുണ്ടി കൂടുതലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയാണ് . പിരിയപട്ടണം താലൂക്കിലെ ഹരലഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന അപൂർവ ഷെട്ടി അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്നു.

  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു

അപൂർവയും കാമുകനായ ഹിങ്കൽനിവാസിയും ഓഗസ്റ്റ് 29-ന് ഹോട്ടലിൽ മുറിയെടുത്തത്. സെപ്തംബർ ഒന്നിന് രാവിലെ മുറിയിൽ നിന്നും പുറത്തുപോയ ആഷിക്ക് മണിക്കൂറുകൾ കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഇന്റർകോം വഴി റൂമിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പോലീസെത്തി മുറി പരിശോധിച്ചപ്പോൾ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി . മൂക്കിൽ നിന്ന് രക്തമൊലിക്കുന്ന നിലയിലായിരുന്നു അപൂർവയുടെ മൃതദേഹം ഉണ്ടായിരുന്നത്.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

അപൂർവവും ആഷിക്കും തമ്മിലുള്ള പ്രണയം വീട്ടുകാർക്ക് അറിയാമായിരുന്നു. പരസ്‌പരം കാണരുതെന്ന് താക്കീതും നൽകിയിരുന്നു. അന്വേഷണം പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts