അവധികൾ വരുന്നു; കിട്ടാക്കനിയായി മാറി ട്രെയിൻ ടിക്കറ്റ്

ബെംഗളൂരു: ഓണത്തിന് പിന്നാലെ ദസറ, പൂജ, ദീപാവലി അവധി പ്രമാണിച്ചും നാട്ടിലേക്കുള്ള ടിക്കറ്റ് വിൽപന സജീവം. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ വിറ്റുതീർന്നു. ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിലേക്ക് നീണ്ടതോടെ ഇനി തത്കാൽ ടിക്കറ്റിനെ ആശ്രയിക്കേണ്ടിവരും.ഒക്ടോബർ 3, 4, 5 തീയതികളിലാണ് മഹാനവമി, വിജയദശമി, ദസറ അവധികളെങ്കിലും ഒന്നും രണ്ടും ശനിയും ഞായറുമായതിനാൽ തുടർച്ചയായി 5 ദിവസത്തെ അവധിയാണു ലഭിക്കുന്നത്. സെപ്റ്റംബർ 30, ഒക്ടോബർ 1 ദിവസത്തെ ടിക്കറ്റുകളാണ് നേരത്തേ തന്നെ വിറ്റുതീർന്നത്.

  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

ഒക്ടോബർ 24നാണ് ദീപാവലിയെങ്കിലും 21 വെള്ളിയാഴ്ചയാണ് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുന്നത്. കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526), മൈസൂരു–കൊച്ചുവേളി എക്സ്പ്രസ് (16315), ബയ്യപ്പനഹള്ളി എസ്എംവിടി–കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്, യശ്വന്ത്പുര–കണ്ണൂർ എക്സ്പ്രസ് (16527) ട്രെയിനുകളിലെ സ്ലീപ്പർ, എസി ത്രീടയർ, എസി ടുടയർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം
[masterslider id="10"]

Related posts

Click Here to Follow Us