ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടിയുടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ‘മെയ്ക്ക് ഇന്ത്യ നമ്പർ 1’ ദൗത്യവുമായി ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ തുടക്കമിട്ടു. 130 കോടി ഇന്ത്യക്കാർക്ക് സൗജന്യവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും നൽകിയാൽ രാജ്യം സമ്പന്നവും വികസിതവുമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കൾക്ക് തൊഴിലവസരങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതാണെങ്കിലും സ്ത്രീകൾക്ക് ബഹുമാനം, സുരക്ഷ, തുല്യ അവസരങ്ങൾ എന്നിവ നൽകണം എന്ന് കെജ്രിവാൾ പറഞ്ഞു. “ഞാൻ രാജ്യത്തുടനീളം സഞ്ചരിച്ച് ജനപങ്കാളിത്തം ഉറപ്പാക്കും.130 കോടി ഇന്ത്യക്കാരുടെ സഖ്യം കെട്ടിപ്പടുക്കും” എന്ന് കെജ്രിവാൾ പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കെജ്രിവാളായിരിക്കും പാർട്ടിയുടെ പ്രധാനമന്ത്രി മുഖമെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാരണത്താലാണ് ‘മെയ്ക്ക് ഇന്ത്യ നമ്പര്‍ 1’ ദൗത്യം ആരംഭിച്ചത് എന്ന് സൂചന. എന്നാൽ ആം ആദ്മി പാർട്ടിയുടെ ഉന്നതാധികാര സമിതി ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Related posts
-
ഗുജറാത്തില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
ഗുജറാത്തില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശികളായ വാസുദേവൻ,... -
ചൈനയിൽ എച്ച്എംപിവി പടരുന്നു; മാസ്ക് ധരിക്കാൻ നിർദേശം
ന്യൂഡൽഹി: ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി ചൈനയില്‍ എച്ച്എംപിവി (ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്)... -
ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും എച്ച്എംപി സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഗുജറാത്തിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. രണ്ട് മാസം പ്രായമുള്ള കുട്ടിക്കാണ്...