അടുത്ത തെരഞ്ഞെടുപ്പിൽ 140 സീറ്റ് നേടി ബിജെപി അധികാരത്തിൽ എത്തുമെന്ന് യെദ്യൂരപ്പ

ബെംഗളൂരു: 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ അധികാരത്തിലെത്തുമെന്ന തെറ്റായ വിശ്വാസത്തിലാണ് കോൺഗ്രസ്‌ നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം നടത്തുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ബിഎസ് യദ്യൂരപ്പ പറഞ്ഞു.

ബി ജെ പിയെ മറികടന്ന് മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്നും നേതാക്കളുടെ മോഹം വ്യാമോഹം മാത്രമാണെന്നും ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

മുഖ്യമന്ത്രി സ്ഥാനാർത്ഥി പദവിക്കായി കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെ പി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും നീക്കം ശക്തമാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് യെദ്യൂരപ്പയുടെ പ്രതികരണം.

സംസ്ഥാനത്ത് ബി ജെ പിയുടെ വിജയം ഉറപ്പാണെന്നും 140 ലേറെ സീറ്റിന് മുകളിൽ നേടി വിജയിക്കുമെന്നും യദ്യൂരപ്പ അവകാശപ്പെടുന്നു. ബി ജെ പി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് പോകുകയും 140 പേർ വീണ്ടും സർക്കാർ രൂപീകരിക്കുകയും ചെയ്യും, സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ യെദ്യൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts