മൺസൂൺ കാലം പിടിമുറുക്കുന്നു; ഉത്തര കന്നഡ ജില്ലയിൽ വർധിച്ച് ഉരുൾപൊട്ടൽ സംഭവങ്ങൾ

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലാകെ മൺസൂൺ മഴ പെയ്തതോടെ ഹൊന്നാവർ റോഡിലും അൻഷി ഘട്ടിലും ഉരുൾപൊട്ടൽ. ശനിയാഴ്ച രാവിലെയാണ് ഹൊന്നാവർ-കാർവാർ മെയിൻ റോഡിൽ മണ്ണിടിച്ചിലിന് ഉണ്ടായത്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റോഡ് പദ്ധതിക്കായി കുന്നുകളുടെ ചരിവുകളിൽ കൃത്രിമം കാണിച്ചതിനാൽ ഇത് മനുഷ്യനിർമ്മിത സംഭവമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതേ രാത്രി കാർവാറിനെയും ബെൽഗാം റോഡിനെയും ബന്ധിപ്പിക്കുന്ന അൻഷി ഘട്ടിന്റെ മുകളിൽ നിന്ന് കൂറ്റൻ പാറകൾ താഴേക്ക് പതിസിച്ചിരുന്നു. പാറകൾ റോഡിനു കുറുകെ വീണത് കൊണ്ട് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തു ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്ന ഭീതി നിലനിൽക്കുന്നുണ്ട്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

പ്രദേശത്ത് മുൻകാലങ്ങളിൽ ഉരുൾപൊട്ടലിന്റെ ചരിത്രമൊന്നുമില്ലെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി അൻഷി ഘട്ടുകൾ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിക്കുന്നുണ്ട് ഒരു പക്ഷേ മുകളിൽ വളരെയധികം വെള്ളം അടിഞ്ഞുകൂടിയതുകൊണ്ടാകാം മണ്ണിടിച്ചിൽ ഉണ്ടാകുന്നതെന്ന് അൻഷി സ്വദേശി ദിനകർ പറഞ്ഞു.

ഉരുൾപൊട്ടലിന് ഏറ്റവും സാധ്യതയുള്ള പ്രദേശമായി അൻഷി ഘട്ടുകളെ കണക്കാക്കിയിട്ടുണ്ടെന്നും മണ്ണിടിച്ചിലിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സമഗ്രമായ പഠനം നടത്തുമെന്നും ഡെപ്യൂട്ടി കമ്മീഷണർ (ഉത്തര കന്നഡ) മുല്ലൈ മുഹിലൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
[masterslider id="10"]

Related posts