ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ നമ്മ മെട്രോ യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ). നമ്മ മെട്രോയുടെ പർപ്പിൾ ലൈനിലും ഗ്രീൻ ലൈനിലും ഉൾപ്പെടെ പ്രതിദിനം പത്ത് ലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്യുന്നതായാണ് കണക്ക്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഈ വൻ വർദ്ധനവ് മൂലം മെട്രോ ട്രെയിനുകളിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ഓഫീസ് സമയങ്ങളിലും മറ്റ് തിരക്കേറിയ സമയങ്ങളിലും ട്രെയിനുകളിൽ നിൽക്കാൻ പോലും ഇടമില്ലാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്നോണം വരും മാസമായ ഓഗസ്റ്റ് മുതൽ ഗ്രീൻ…
Read MoreYear: 2026
ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു
ബെംഗളൂരു: ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് 22 കാരനായ പിതാവ് 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ വീടിന് പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്തി. കുഞ്ഞ് കട്ടിലിൽ നിന്ന് അബദ്ധത്തിൽ വീണ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ പിതാവ് ശ്രമിച്ചെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കിഴക്കൻ ബെംഗളൂരുവിലെ ആവലഹള്ളിയിൽ ജൂൺ 9-നാണ് സംഭവം നടന്നത്. യാദ്ഗിരിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ശേഖപ്പയാണ് സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ഉച്ചഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി ശേഖപ്പയും ഭാര്യ വിജയലക്ഷ്മിയും തമ്മിൽ തർക്കമുണ്ടായിരുന്നു. വഴക്കിനിടയിൽ കുഞ്ഞ് കരയാൻ തുടങ്ങിയതോടെ വിജയലക്ഷ്മി കുഞ്ഞിനെ ചവിട്ടിയതായി…
Read Moreശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
ബെംഗളൂരു : കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എക്സിറ്റ് റോഡിലെ ട്രംപറ്റ് ഫ്ലൈഓവറുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) അറിയിച്ചു. ഫ്ലൈഓവറുകളിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ചാണ് ഓഗസ്റ്റ് 14 വരെ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്തും കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ടെമ്പോ ട്രാവലറുകൾ എന്നിവയ്ക്ക് ഫ്ലൈഓവറിലൂടെ സാധാരണ രീതിയിൽ യാത്ര തുടരാവുന്നതാണ്. എന്നാൽ ബസുകൾ, ട്രക്കുകൾ, നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുന്ന ഭാരമേറിയ വാഹനങ്ങൾ എന്നിവയെ സർവീസ് ലൈൻ വഴിയായിരിക്കും തിരിച്ചുവിടുക. വിമാനത്താവളത്തിലേക്ക് പോകുന്നവരും വരുന്നവരുമായ യാത്രക്കാർ യാത്രാവേളകളിൽ അധികൃതർ…
Read More‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
ബെംഗളൂരു: ഇന്ത്യയുടെ ഉൾഗ്രാമങ്ങളെ കോർത്തിണക്കി നാനൂറോളം കുറഞ്ഞ ചെലവിലുള്ള തൂക്കുപാലങ്ങൾ നിർമ്മിച്ച് ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ എന്ന പേരിൽ പ്രശസ്തനായ പത്മശ്രീ ജേതാവ് ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം നഗരങ്ങളിലെ വലിയ അവസരങ്ങൾ ഉപേക്ഷിച്ച് ഗ്രാമീണ മേഖലകളിൽ സേവനം ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പുഴകളും തോടുകളും നീന്തിയും വള്ളങ്ങളിലും മാത്രം കടന്നിരുന്ന, റോഡ് സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയ…
Read Moreതുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
ബെംഗളൂരു: ബാറിനുള്ളിൽ വെച്ച് തുറിച്ചുനോക്കിയതിനെച്ചൊല്ലിയുണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ യുവാവിനെ കുത്തിക്കൊന്നു. കനകപുര റോഡിലെ ജർഗനഹള്ളിയിലുള്ള ബാറിന് മുന്നിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. ഉദയ് കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചെലുവ, തേജ എന്നിവർക്കെതിരെ പുട്ടേനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം, ബാറിനുള്ളിൽ ഇരിക്കുമ്പോൾ ഉദയ് കുമാർ തങ്ങളെ തുറിച്ചുനോക്കി എന്ന് ആരോപിച്ച് പ്രതികൾ ഇയാളുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പ്രതികളായ ചെലുവയുമായോ തേജയുമായോ ഉദയ് കുമാറിന് മുൻപരിചയമില്ലായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.…
Read Moreനാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ബെംഗളൂരു : സംസ്ഥാനത്തുടനീളം കാലവർഷം ശക്തി പ്രാപിച്ചതോടെ തീരദേശ, മലനാട് മേഖലകളിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ദക്ഷിണ കന്നഡ, കുടക്, ബെൽഗാം, ശിവമോഗ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 8, ബുധനാഴ്ച) അതത് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡയിൽ റെഡ് അലേർട്ട്: ലംഘിച്ചാൽ കർശന നടപടി തീവ്ര മഴയ്ക്കുള്ള സാധ്യത പ്രവചിച്ചുകൊണ്ട് ദക്ഷിണ കന്നഡ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ അങ്കണവാടി കേന്ദ്രങ്ങൾക്കും,…
Read Moreബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
ബെംഗളൂരു: തെരുവ് കച്ചവടക്കാർക്കെതിരെയുള്ള സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ബംഗളൂരു നഗരത്തിൽ ഇന്ന് തെരുവ് കച്ചവടക്കാർ സമ്പൂർണ്ണ ബന്ദിന് ആഹ്വാനം ചെയ്തു. നഗരവ്യാപകമായി നടക്കുന്ന ഈ പ്രതിഷേധത്തിന്റെ ഭാഗമായി പൂവ്, പഴം, പച്ചക്കറി വ്യാപാരികൾ നാളെ രാവിലെ 6 മണി മുതൽ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ട് ഫ്രീഡം പാർക്കിൽ നടക്കുന്ന വൻ ജനകീയ പ്രകടനത്തിൽ പങ്കാളികളാകും. കർണാടക പ്രോഗ്രസീവ് സ്ട്രീറ്റ് വെൻഡേഴ്സ് യൂണിയൻ, കരുനാട് സ്ട്രീറ്റ് വെൻഡേഴ്സ് ഓർഗനൈസേഷൻസ് ഫെഡറേഷൻ, നവ കർണാടക സ്റ്റേറ്റ് സ്ട്രീറ്റ് വെൻഡേഴ്സ് യൂണിയൻ, സ്ട്രീറ്റ് വെൻഡേഴ്സ് യൂണിയൻ, റോഡ്സൈഡ് വെൻഡേഴ്സ്…
Read Moreബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു:* ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കാർ യാത്രക്കാരായ കുടുംബത്തെ തടഞ്ഞുനിർത്തി മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10:30 ഓടെ മദ്ദൂരിനടുത്തുള്ള ഗംഗനൂരു ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം നടന്നത്. തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനത്തിലെ ഡാഷ്ക്യാമിൽ പതിഞ്ഞ അക്രമത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പൊതുജനരോഷമാണ് ഉയർന്നത്. അമിത ഗതാഗതക്കുരുക്കുള്ള സമയത്ത്, ബെംഗളൂരു അട്ടിഗുപ്പെ സ്വദേശിയായ സാഗറും കുടുംബവും സഞ്ചരിച്ചിരുന്ന ആൾട്ടോ കാർ മുന്നിലുണ്ടായിരുന്ന സ്വിഫ്റ്റ് കാറുമായി ചെറിയ രീതിയിൽ ഉരസിയതാണ് തർക്കത്തിന് കാരണമായതെന്ന് പോലീസ്…
Read Moreബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
ബെംഗളൂരു: രോഗിയുമായി അതിവേഗം പാഞ്ഞുവന്ന ആംബുലൻസിന് മുന്നിൽ സൈറൺ മുഴക്കിയിട്ടും വഴിമാറി നൽകാതെ യുവാക്കളുടെ ബൈക്ക് അഭ്യാസപ്രകടനം. സിലിക്കൺ സിറ്റിയിലെ മനുഷ്യത്വരഹിതമായ ഈ വീലിംഗ് സംഭവം കടുത്ത പൊതുജനരോഷത്തിന് കാരണമായിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ‘@Karnataka Portfolio’ എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കഴിഞ്ഞ ജൂലൈ 4 ന് പുലർച്ചെ 2:30 ഓടെ ബെംഗളൂരുവിലെ ഗൊരഗുണ്ടേപാളയയ്ക്കും യശ്വന്ത്പൂരിനും ഇടയിലുള്ള ഹൈവേയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അടിയന്തര ചികിത്സയ്ക്കായി രോഗിയുമായി അതിവേഗത്തിൽ വരികയായിരുന്നു ആംബുലൻസ്. എന്നാൽ ഈ സമയം റോഡിലുണ്ടായിരുന്ന…
Read Moreബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
ബെംഗളൂരു: ഇന്ദിരാനഗറിലെ പാർക്കിൽ ഇരിക്കുകയായിരുന്ന രണ്ട് സുഹൃത്തുക്കളുടെ മേൽ മരം ഒടിഞ്ഞുവീണ് ഗുരുതര പരിക്ക്. ഇന്ദിരാനഗർ ബി.എം കാവൽ പാർക്കിൽ ജൂൺ 29-നാണ് സംഭവം നടന്നത്. പാർക്കിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന 24 വയസ്സുകാരായ യുവാവിനും യുവതിക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറ്റ്ഫീൽഡ് സ്വദേശിയും ഫിറ്റ്നസ് ട്രെയിനറുമായ റോഷൻ വി. പീറ്ററിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈകൾ, തോൾ, വാരിയെല്ലുകൾ എന്നിവയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. മരം വീണതിന്റെ ആഘാതത്തിലും തലയിൽ നിന്നുള്ള കടുത്ത രക്തസ്രാവം…
Read More