ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

ബെംഗളൂരു: ഹെഡ്‌ലൈറ്റ് തകരാറിലായ ബസ് മൊബൈൽ ഫോൺ ടോർച്ച് വെളിച്ചത്തിൽ ഓടിച്ച സംഭവത്തിൽ കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി) നടപടി സ്വീകരിച്ചു. സംഭവത്തിൽ കലബുറഗി ഡിവിഷൻ-1 ഡിവിഷണൽ കൺട്രോളർ ബസ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചിഞ്ചോളി ഡിപ്പോയിലെ ടെക്നിക്കൽ സ്റ്റാഫ് ശിവാനന്ദ്, ടെക്നിക്കൽ സൂപ്പർവൈസർ ബസവരാജ്, ബസ് ഡ്രൈവർ ആകാശ് എന്നിവർക്കെതിരെയാണ് നടപടി. ജൂലൈ 4-ാം തീയതി രാത്രിയാണ് സംഭവം നടന്നത്. കലബുറഗിയിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ചിഞ്ചോളിയിലേക്കുള്ള അവസാന സർവീസ് ബസ്സിലാണ്…

Read More

ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) ആസ്ഥാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. തിങ്കളാഴ്ചയാണ് ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലഭിച്ച വ്യാജ ഭീഷണിക്ക് പിന്നാലെയാണ് രണ്ടാമതും സന്ദേശം എത്തിയത്. ഇതേത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കെട്ടിടത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ന്യൂ ബി.ഇ.എൽ റോഡിലുള്ള ഐ.എസ്.ആർ.ഒ ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം ലഭിച്ചയുടൻ പോലീസും ഡോഗ് സ്ക്വാഡും ബോംബ് ഡിറ്റക്ഷൻ ആൻഡ്…

Read More

വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

കല്‍പ്പറ്റ: വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. കള്ളാടിയില്‍ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ പള്ളിയും ഒരുവീടും പൂര്‍ണമായി തകര്‍ന്നു. നിര്‍മാണ മേഖലയില്‍ തൊഴിലാളികളെ ജോലിക്കെത്തിച്ച ബസ് മണ്ണിടിച്ചിലില്‍ ഒലിച്ചുപോയി. സമീപത്തെ ബസ് സ്‌റ്റോപ്പും പാലവും പൂര്‍ണമായി മണ്ണിനടിയില്‍ ആയി. തുരങ്കപാത നിര്‍മാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതായി മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. തുരങ്കപാത നിര്‍മാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കണ്‍ കമ്പനി അവഗണിച്ചെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്നും…

Read More

മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബക്കിസ്‌ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവര്യ (22) ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സാദുരിൽ അനാം (23) അറസ്‌റ്റിലായി. ഉസ്ബക്കിസ്‌ഥാനിലെ ബുഖാറ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് ഇരുവരും. മൂന്നുദിവസം മുമ്പാണ് ദാരുണമായ സംഭവം നടന്നത്. സാവര്യയും അനാമും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് പ്രതി ലാപ്ടോപ്പ് കൊണ്ട് സാവര്യയയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം. കൊലപാതകത്തിന്റെ കാരണം…

Read More

റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

ബെംഗളൂരു: ഐടി നഗരത്തിൽ റാപ്പിഡോ ബൈക്ക് ടാക്സി യാത്രക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ മലയാളി യുവതിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് സ്വദേശിനിയും ബെംഗളൂരു ബൈരസന്ദ്രയിൽ താമസക്കാരിയുമായ ഇന്റീരിയർ ഡിസൈനർ സനി കൃഷ്ണ (32) യ്ക്കാണ് ജീവിതം തന്നെ മാറ്റിമറിച്ച ഈ ദുരന്തം നേരിടേണ്ടി വന്നത്. അപകടം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും റൈഡ് അഗ്രിഗേറ്റർ കമ്പനിയായ റാപ്പിഡോയുടെ ഭാഗത്തുനിന്ന് യാതൊരുവിധ സാമ്പത്തിക സഹായമോ പിന്തുണയോ ലഭിച്ചിട്ടില്ലെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ജൂൺ 17-ന് രാവിലെ ഒൻപതിനും പത്തിനും ഇടയിലാണ് സംഭവം നടന്നത്. ബൈരസന്ദ്രയിലെ താമസസ്ഥലത്തുനിന്നും ഡോംലൂരിലുള്ള…

Read More

ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

ബെംഗളൂരു: തിരക്കേറിയ റോഡിൽ ഒരു സാധാരണ സംഭാഷണം അപൂർവ്വമായൊരു അത്ഭുത നിമിഷമായി മാറിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രമുഖ വ്യവസായിയായ യുവാവ് തന്റെ കോടികൾ വിലമതിക്കുന്ന ലംബോർഗിനി സൂപ്പർകാറിന്റെ താക്കോൽ ഒരു സാധാരണ ഓട്ടോ ഡ്രൈവർക്ക് ഓടിക്കാൻ നൽകിയതാണ് ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സ് കവരുന്നത്. തികച്ചും അപരിചിതനായ ഒരാളെ വിശ്വസിച്ച് തന്റെ ആഡംബര കാർ കൈമാറിയ ബിസിനസുകാരന്റെ വലിയ മനസ്സിനെ നെറ്റിസൺമാർ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. ബെംഗളൂരുവിലെ റോഡിലൂടെ വ്യവസായി ലംബോർഗിനിയിൽ സഞ്ചരിക്കവെയാണ് അതുവഴി വന്ന ഓട്ടോ ഡ്രൈവർ ഇദ്ദേഹത്തെ തിരിച്ചറിയുന്നത്. സോഷ്യൽ മീഡിയയിലൂടെ…

Read More

ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: മൺസൂൺ വൈകിയാണെങ്കിലും ശക്തമായതോടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ഉത്തര കന്നഡ, ചിക്കമഗളൂരു, ബെലഗാവി, ശിവമോഗ, ഹാസൻ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂലൈ 07, ചൊവ്വാഴ്ച) ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലായ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടി. ഉത്തര കന്നഡ ജില്ലയിൽ കാലവർഷം കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ…

Read More

ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: മൺസൂൺ വൈകിയാണെങ്കിലും ശക്തമായതോടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ഉത്തര കന്നഡ, ചിക്കമഗളൂരു, ബെലഗാവി, ശിവമോഗ, ഹാസൻ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് (ജൂലൈ 07, ചൊവ്വാഴ്ച) ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് പലയിടങ്ങളിലും ജനജീവിതം ദുരിതത്തിലായ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയുള്ള നടപടി. ഉത്തര കന്നഡ ജില്ലയിൽ കാലവർഷം കനത്ത നാശം വിതയ്ക്കുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ…

Read More

12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു

ബെംഗളൂരു: സദാസമയവും ജനത്തിരക്കിൽ അമരുന്ന ബെംഗളൂരുവിലെ പ്രധാന റെയിൽവേ ഹബ്ബായ മജസ്റ്റിക്കിലെ ക്രാന്തിവീര സംഗൊള്ളി രായണ്ണ (കെ.എസ്.ആർ) ബെംഗളൂരു റെയിൽവേ ടെർമിനൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിപുലീകരിക്കുന്നു. 1500 കോടി രൂപ ചെലവിട്ടാണ് സ്റ്റേഷനിൽ വൻ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. പുതിയ രണ്ട് പ്ലാറ്റ്‌ഫോമുകൾ, നാലാമത്തെ പ്രവേശന കവാടം, വിപുലമായ പാർക്കിങ് സംവിധാനം, അത്യാധുനിക ഫുഡ് പ്ലാസകൾ ഉൾപ്പെടെയുള്ള വിപുലമായ യാത്രാസൗകര്യങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി ഒരുക്കുക. റെയിൽ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് (ആർ.എൽ.ഡി.എ) പദ്ധതിയുടെ നിർമ്മാണ ചുമതല. സ്റ്റേഷൻ നവീകരണത്തിനായുള്ള വിശദമായ മാസ്റ്റർ പ്ലാനിന് ദക്ഷിണ…

Read More

നാളെ ബെംഗളൂരുവിൽ ഹർത്താൽ

ബെംഗളൂരുവിലെ കാൽനടപ്പാതകളിൽ നിന്ന് തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കച്ചവട സംഘടനകൾ. ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധിച്ച് ജൂലൈ 8 ബുധനാഴ്ച നഗരവ്യാപകമായി ഹർത്താലിനും (ബന്ദ്) വൻ പ്രതിഷേധ പ്രകടനത്തിനും സ്ട്രീറ്റ് വെൻഡേഴ്സ് ജോയിന്റ് ആക്ഷൻ കമ്മിറ്റി ആഹ്വാനം ചെയ്തു. നിലവിലെ ഒഴിപ്പിക്കൽ ഡ്രൈവ് 2014-ലെ തെരുവ് കച്ചവടക്കാരുടെ (ജീവനsecurity സംരക്ഷണവും തെരുവ് കച്ചവട നിയന്ത്രണവും) ആക്ടിന്റെ ലംഘനമാണെന്ന് സംഘടനകൾ ആരോപിക്കുന്നു. സംസ്ഥാന സർക്കാരും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയും (ജി.ബി.എ) ചേർന്ന് നിയമവിരുദ്ധമായ ഒഴിപ്പിക്കലാണ് നടത്തുന്നതെന്ന് ജോയിന്റ് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. യാതൊരുവിധ നിയമനടപടികളും…

Read More