ബെംഗളൂരു : ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് മുന്നോടിയായി വിഗ്രഹ നിമജ്ജനത്തിനായി ബംഗളൂരു നഗരത്തിലെ അഞ്ച് കോർപ്പറേഷനുകളിലായി 42 തടാകങ്ങളും താൽക്കാലിക ടാങ്കുകളും 659 മൊബൈൽ ടാങ്കുകളും സജ്ജമാക്കിയതായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) അറിയിച്ചു.
പൊതുസ്ഥലങ്ങളിൽ ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതിനുള്ള അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി അഞ്ച് കോർപ്പറേഷൻ പരിധികളിലായി 122 സിംഗിൾ വിൻഡോ കേന്ദ്രങ്ങളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
വിഗ്രഹം സ്ഥാപിക്കുന്നത് മുതൽ നിമജ്ജനം വരെയുള്ള കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും ക്രമീകരണങ്ങൾ മേൽനോട്ടം വഹിക്കുന്നതിനുമായി പ്രത്യേക നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജി.ബി.എ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
നിമജ്ജന സ്ഥലങ്ങൾ, മൊബൈൽ ടാങ്കുകൾ, സിംഗിൾ വിൻഡോ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ജി.ബി.എയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (https://apps.bbmp.gov.in/ganesha2026) ലഭ്യമാണ്.
