ദേശീയപാതയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു; ആയിരക്കണക്കിന് ലിറ്റർ ഇന്ധനം റോഡിലൊഴുകി വൻ ദുരന്തം ഒഴിവായി

ബെംഗളൂരു:  ഹാസന് സമീപം ദേശീയപാത 75-ൽ പെട്രോൾ നിറച്ച കൂറ്റൻ ടാങ്കർ മറിഞ്ഞ് ആയിരക്കണക്കിന് ലിറ്റർ ഇന്ധനം റോഡിലേക്ക് ഒഴുക പരന്നു. ദേശീയപാതയിലെ കെഞ്ചട്ടഹള്ളി ഫ്ലൈഓവറിലാണ് അപകടമുണ്ടായത്. സംഭവം പ്രദേശത്ത് വലിയ രീതിയിലുള്ള ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ചു.

കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ റോഡിലൊഴുകിയ പെട്രോളിന് തീപിടിച്ച് വൻ ദുരന്തമുണ്ടാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഗണേശ ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് ദേശീയപാതയിൽ കനത്ത വാഹനത്തിരക്കുള്ള സമയത്തായിരുന്നു അപകടം. എന്നാൽ വിവരം ലഭിച്ചയുടൻ ഹാസൻ ട്രാഫിക് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിച്ചു.

ഗതാഗതം നിരോധിച്ചു; അഗ്നിശമന സേനയുടെ ഇടപെടൽ

തീപിടുത്ത സാധ്യത കണക്കിലെടുത്ത് ദുരന്തമൊഴിവാക്കാൻ കെഞ്ചട്ടഹള്ളി ഫ്ലൈഓവറിലൂടെയുള്ള വാഹന ഗതാഗതം പോലീസ് താൽക്കാലികമായി പൂർണ്ണമായും നിരോധിച്ചു. ഇന്ധന ചോർച്ച നിയന്ത്രിക്കുന്നതിനും പ്രദേശം സുരക്ഷിതമാക്കുന്നതിനുമായി അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് തുടർച്ചയായി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഗതാഗതം മറ്റ് വഴിയിലൂടെ തിരിച്ചുവിട്ടതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts