ബിഗ് ബോസിൽ അപ്രതീക്ഷിത വിടവാങ്ങൽ; വോട്ടിംഗിൽ വൻ തിരിച്ചടി നേരിട്ട് പ്രമുഖ താരം പുറത്തേക്ക്

കൊച്ചി: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 8-ൽ നിന്ന് മാധ്യമപ്രവർത്തകയും നടിയും മോഡലുമായ റീനി ആൻ ജോർജ് പുറത്തായി. പ്രേക്ഷക വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച (സെപ്റ്റംബർ 13) സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് അവതാരകനായ മോഹൻലാൽ റീനിയുടെ എവിക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സീസണിൽ നിന്ന് പുറത്താകുന്ന മൂന്നാമത്തെ മത്സരാർത്ഥിയാണ് റീനി. നേരത്തെ ഗായത്രി സുരേഷും ധന്യയും (കാളി) ഹൗസിൽ നിന്ന് പുറത്തായിരുന്നു. എവിക്ഷൻ പ്രക്രിയയും നാടകീയ നിമിഷങ്ങളും ഈ ആഴ്ചയിലെ എവിക്ഷൻ നോമിനേഷൻ പട്ടികയിൽ എട്ട് മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്. റീനിയെക്കൂടാതെ മുഹമ്മദ്…

Read More

ഗൗരി-ഗണേശ ചതുർത്ഥി: ബെംഗളൂരു റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷയും ജനക്കൂട്ട നിയന്ത്രണവും ശക്തമാക്കി

ബെംഗളൂരു: ഗൗരി-ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ച് തിരക്ക് വർധിച്ച സാഹചര്യത്തിൽ ബംഗളൂരു ഡിവിഷനിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷയും ജനക്കൂട്ട നിയന്ത്രണവും ശക്തമാക്കി ദക്ഷിണ പശ്ചിമ റെയിൽവേ. വെള്ളി വാരത്തോടെ തന്നെ നഗരത്തിലെ സ്റ്റേഷനുകളിൽ യാത്രക്കാരുടെ കനത്ത തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയതിനെത്തുടർന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) മുൻകരുതൽ നടപടികൾ ഊർജിതമാക്കിയത്. കെ.എസ്.ആർ ബംഗളൂരു ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകൾ, പ്ലാറ്റ്‌ഫോമുകൾ, പ്രവേശന-ബഹിർഗമന കവാടങ്ങൾ, യാത്രക്കാർ കൂടുതലായി ഒത്തുകൂടുന്ന മറ്റ് പരിസരങ്ങൾ എന്നിവടങ്ങളിൽ കൂടുതൽ ആർ.പി.എഫ് ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ള പീക്ക്…

Read More

ഗണേശോത്സവത്തിന് സുരക്ഷയ്ക്ക് 3,000 പോലീസ്; ആകാശനിരീക്ഷണത്തിന് ഡ്രോണുകൾ, ശബ്ദപരിധി അളക്കാൻ മൊബൈൽ ആപ്പ്

ബെം​ഗളൂരു: 12 ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവം ക്രമസമാധാന പ്രശ്നങ്ങളില്ലാതെ സമാധാനപരമായും സുരക്ഷിതമായും നടത്തുന്നതിനായി ഹുബ്ബള്ളി-ധാർവാഡ് ഇരട്ടനഗരങ്ങളിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നഗരത്തിലുടനീളം അനാവശ്യ സംഭവങ്ങൾ ഒഴിവാക്കുന്നതിനും ശോഭായാത്രകൾ തടസ്സമില്ലാതെ നടത്തുന്നതിനുമായി വിവിധ തലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും സേനാംഗങ്ങളെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധിക പൊലീസിനെയും ഇതിനായി ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ഹോം ഗാർഡുകൾ, സി.എ.ആർ, കെ.എസ്.ആർ.പി പ്ലാറ്റൂണുകൾ, റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) എന്നിവരുൾപ്പെടെ 3,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇത്തവണ നഗരത്തിൽ വിന്യസിക്കുന്നത്. പ്രധാനപ്പെട്ടതും അനിഷ്ട സംഭവങ്ങൾക്ക് സാധ്യതയുള്ളതുമായ മേഖലകൾ…

Read More

ബിഗ് ബോസ് ഹൗസിൽ പുതിയ ‘ലവ് ട്രയാംഗിൾ’ ചർച്ചകൾ സജീവം; ഐശ്വര്യയും വിക്കിയും വാർത്തകളിൽ

കൊച്ചി: ബിഗ് ബോസ് ഹൗസിൽ പുതിയൊരു പ്രണയ ട്രാക്കിന് തുടക്കമാകുകയാണോ എന്ന ചർച്ചകളാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ സജീവമാകുന്നത്. ഹൗസിലെ മത്സരത്തിനിടെ ഐശ്വര്യയും (ഐഷു) വിക്കിയും തമ്മിൽ രാത്രിയിൽ നടന്ന സംഭാഷണമാണ് ഈ പുതിയ ഊഹാപോഹങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. ലൈവിനിടെ ഐഷു വിക്കിയോട് തന്റെ മനസ്സിലുള്ള കാര്യം നേരിട്ട് പറയാതെ ചില സൂചനകൾ നൽകിയെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഇതോടെ ഇരുവരെയും ചേർത്തുള്ള ചർച്ചകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഇതുവരെ ഹൗസിൽ ഐഷുവിനൊപ്പം കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നത് ‘കടൽ കൊമ്പൻ’ എന്ന് വിളിക്കപ്പെടുന്ന ഗ്ലിക്സണായിരുന്നു. ഇരുവരുടെയും സൗഹൃദവും…

Read More

തെരുവ് നായ്ക്കളിൽ മൃഗീയ പരീക്ഷണങ്ങൾ?ബെംഗളൂരുവിലെ ഡോക്ടർമാർക്കെതിരെ ഞെട്ടിക്കുന്ന ആരോപണം!

ബെംഗളൂരു: ദൊഡ്ഡകന്നല്ലിയിലെ പ്രൈം കെയർ പെറ്റ് ഹോസ്പിറ്റലിലെ രണ്ട് വെറ്ററിനറി ഡോക്ടർമാർ തെരുവ് നായക്കളോട് കടുത്ത ക്രൂരത കാണിച്ചെന്ന ആരോപണത്തിൽ പ്രതിഷേധവുമായി പെറ്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് കർണാടക (PPAK). ആവശ്യമായ അനുമതികളില്ലാതെ തെരുവ് നായ്ക്കളിൽ അസ്ഥിരോഗ ശസ്ത്രക്രിയകൾ നടത്തുകയും അവയെ പീഡിപ്പിക്കുകയും ചെയ്തുവെന്ന വാർത്തകൾ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഡോ. ആസിഫ് പാഷ, ഡോ. മഞ്ജുനാഥ് എന്നിവർക്കെതിരെയാണ് മൃഗരോഗ സംരക്ഷണ നിയമപ്രകാരം ഗൗരവതരമായ ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. പ്രാഥമിക പരിശോധനയിൽ ആരോപണങ്ങളിൽ വസ്തുതയുണ്ടെന്ന് വ്യക്തമാകുന്നുണ്ടെങ്കിലും, ഉചിതമായ അധികാരികൾ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും…

Read More

ഹോസ്റ്റൽ മുറിയിലേക്ക് മുഖ്യമന്ത്രി എത്തിയത് പൊടുന്നനെ; വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ചു, പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞത് സ്വന്തം കൈപ്പടയിൽ എഴുതി വാങ്ങി ഡി.കെ. ശിവകുമാർ

വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി കനകപുരയിലെ ഡോ. ബി.ആർ. അംബേദ്കർ ഗവൺമെന്റ് കോളേജ് ബോയ്സ് ഹോസ്റ്റലിൽ മിന്നൽ സന്ദർശനം നടത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സെപ്റ്റംബർ 13-നായിരുന്നു മുൻകൂട്ടി അറിയിക്കാതെയുള്ള അദ്ദേഹത്തിന്റെ ഈ സന്ദർശനം. ഹോസ്റ്റൽ വളപ്പും മുറികളും ശുചിമുറികളും നടന്നു കണ്ട ഉപമുഖ്യമന്ത്രി, ഭക്ഷണത്തിന്റെ ഗുണനിലവാരം, താമസസൗകര്യം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികളോട് നേരിട്ട് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച അദ്ദേഹം, അവർ നേരിടുന്ന പ്രശ്നങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിവാങ്ങുകയും ചെയ്തു. പരിശോധനയിൽ വിദ്യാർത്ഥികൾക്ക് കിടക്കാൻ ആവശ്യമായ…

Read More

ഫോളോ ചെയ്തു, ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടു; വിസമ്മതിച്ചതോടെ അതിവേഗത്തിലെത്തി ഇടിച്ചുതെറിപ്പിച്ചു! യുവതിക്ക് നേരിടേണ്ടിവന്നത് ഞെട്ടിക്കുന്ന റോഡ് റേജ്; വീഡിയോ കാണാം

പ്രമുഖ ഐ.ടി നഗരമായ ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ അതിവേഗത്തിലെത്തിയ കാർ യുവതി സഞ്ചരിച്ച സ്‌പോർട്‌സ് ബൈക്കിൽ ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ ബൈക്ക് കാർ മീറ്ററുകളോളം വലിച്ചിഴച്ചുകൊണ്ട് പോയി. സംഭവത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി – ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഞായറാഴ്ച സുഹൃത്തുക്കളായ മറ്റ് റൈഡർമാർക്കൊപ്പം ഏപ്രിൽ ആർ.എസ് 457 (Aprilia RS 457) ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിയ എന്ന യുവതിക്കാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് സിയ പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കുകയുണ്ടായി. തങ്ങൾ സഞ്ചരിച്ചിരുന്ന വഴിയിൽ…

Read More

ബെംഗളൂരുവിൽ വ്യാപക പരിശോധന: 529 ബാലവേലക്കാരെ രക്ഷപ്പെടുത്തി; 105 കേസുകൾ എടുത്തു

ബെംഗളൂരു: നഗരത്തിലുടനീളം പൊലീസും ലേബർ ഡിപ്പാർട്ട്‌മെന്റും ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിൽ 529 ബാലവേലക്കാരെ രക്ഷപ്പെടുത്തി. നഗരത്തിലെ 11 പൊലീസ് ഡിവിഷനുകളിലായി സ്ഥിതി ചെയ്യുന്ന വ്യാപാരി സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ, മറ്റ് തൊഴിലിടങ്ങൾ ഉൾപ്പെടെ 6,076 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച മിന്നൽ പരിശോധന നടന്നത്. കുട്ടികളെ നിയമവിരുദ്ധമായി ജോലിക്ക് നിർത്തിയ 105 കടയുടമകൾക്കും തൊഴിലുടമകൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാലവേല തടയൽ നിയന്ത്രണ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്നും കുട്ടികളെ…

Read More

മമിതയെ തന്നെ വിവാഹം കഴിക്കണം; പ്രായവിത്യാസം ഉണ്ട് പക്ഷേ വേറെ പെൺകുട്ടി ഇനി എന്റെ ജീവിതത്തിൽ ഇല്ല; ആറാട്ട് അണ്ണൻ

കൊച്ചി: നടി മമിത ബൈജുവിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും മനസുതുറന്ന് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. ‘എനിക്ക് മമിത ബൈജുവിനെ ഇഷ്ടം ആണ്. എനിക്ക് മമിതയെ കല്യാണം കഴിക്കണം. ബെത്‌ലഹേം കുടുംബ യൂണിറ്റ് സിനിമ തേർഡ് ടൈം കാണുന്നു. ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസം ഉണ്ടാവും. പക്ഷെ എനിക്ക് മമിതയെ ഇഷ്ടപ്പെട്ടു. എനിക്ക് മമിതയെ കല്യാണം കഴിക്കണം. ഇനി മമിത അല്ലാതെ വേറെ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടാവില്ല. എനിക്ക് അവളെ അത്രയും ഇഷ്ടം…

Read More

ന​ഗരത്തിൽ ഒറ്റദിവസം കൊണ്ട് 503 ബാലവേലക്കാരെ രക്ഷപ്പെടുത്തി; കസ്റ്റഡിയിലുള്ള 203 കുട്ടികൾക്കായി മാതാപിതാക്കളുടെ പ്രതിഷേധം, സംഘർഷാവസ്ഥ

ബെംഗളൂരു: നഗരത്തിൽ ബാലവേലയ്ക്കെതിരെ അധികൃതർ നടത്തിയ വ്യാപക പരിശോധനയിൽ ഒറ്റദിവസം കൊണ്ട് 503 കുട്ടികളെ രക്ഷപ്പെടുത്തി. ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്‌മെന്റും പ്രാദേശിക പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇത്രയും കുട്ടികളെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ കുട്ടികളിൽ 203 പേരെ ഡയറി സർക്കിളിന് സമീപമുള്ള വനിതാ-ശിശു കൗൺസിലിംഗ് കേന്ദ്രത്തിലാണ് നിലവിൽ താമസിപ്പിച്ചിരിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പൊതുഅവധിയായതിനാലാണ് കുട്ടികളെ താൽക്കാലികമായി ഈ കൗൺസിലിംഗ് കേന്ദ്രത്തിലേക്ക് മാറ്റിയത്. മുൻകരുതലിന്റെ ഭാഗമായി കേന്ദ്രത്തിന് ചുറ്റും ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ രക്ഷപ്പെടുത്തിയ കുട്ടികളെ നേരിട്ട് മാതാപിതാക്കൾക്ക്…

Read More