ഹോസ്റ്റൽ മുറിയിലേക്ക് മുഖ്യമന്ത്രി എത്തിയത് പൊടുന്നനെ; വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിച്ചു, പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞത് സ്വന്തം കൈപ്പടയിൽ എഴുതി വാങ്ങി ഡി.കെ. ശിവകുമാർ

വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി കനകപുരയിലെ ഡോ. ബി.ആർ. അംബേദ്കർ ഗവൺമെന്റ് കോളേജ് ബോയ്സ് ഹോസ്റ്റലിൽ മിന്നൽ സന്ദർശനം നടത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സെപ്റ്റംബർ 13-നായിരുന്നു മുൻകൂട്ടി അറിയിക്കാതെയുള്ള അദ്ദേഹത്തിന്റെ ഈ സന്ദർശനം.

ഹോസ്റ്റൽ വളപ്പും മുറികളും ശുചിമുറികളും നടന്നു കണ്ട ഉപമുഖ്യമന്ത്രി, ഭക്ഷണത്തിന്റെ ഗുണനിലവാരം, താമസസൗകര്യം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികളോട് നേരിട്ട് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച അദ്ദേഹം, അവർ നേരിടുന്ന പ്രശ്നങ്ങൾ സ്വന്തം കൈപ്പടയിൽ എഴുതിവാങ്ങുകയും ചെയ്തു. പരിശോധനയിൽ വിദ്യാർത്ഥികൾക്ക് കിടക്കാൻ ആവശ്യമായ ബെഡ്‌ഷീറ്റുകൾ ലഭ്യമല്ലെന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.

സൗജന്യ ബസ് പാസ്, സ്കോളർഷിപ്പുകൾ എന്നിവ ലഭ്യമാക്കുന്നതിലെ താമസം ഉൾപ്പെടെയുള്ള വിഷയങ്ങളും വിദ്യാർത്ഥികൾ അദ്ദേഹത്തിന് മുന്നിൽ ഉന്നയിച്ചു. കലബുറഗി, റായ്ച്ചൂർ, ബീദർ, ഹാവേരി, ബെംഗളൂരു, ബല്ലാരി തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടികളാണ് ഈ ഹോസ്റ്റലിൽ താമസിക്കുന്നത്. ഇവർക്ക് സൗജന്യ ബസ് പാസുകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts