ബെംഗളൂരുവിൽ വില്ലനായി അപ്രതീക്ഷിത മഴ: ഇന്നും തുടരാൻ സാധ്യത

ബെംഗളൂരു: ചൊവ്വാഴ്ചയും നഗരത്തിൽ മിതമായ തോതിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ ബുധനാഴ്ച മുതൽ മഴ മാറിനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ നഗരത്തിലെ ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസുമായി തുടരാനാണ് സാധ്യത. തിങ്കളാഴ്ച ഉച്ചയോടെ പെയ്ത അപ്രതീക്ഷിത മഴയിൽ ബെംഗളൂരു നഗരത്തിൽ കനത്ത ഗതാഗതക്കുരുക്കും വെള്ളക്കെട്ടും. പെട്ടെന്നുണ്ടായ മഴ യാത്രികരെ ദുരിതത്തിലാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കയറിയത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു. വിൻഡ്സർ മനോർ ജങ്ഷൻ,…

Read More

നിങ്ങൾ ദിവസവും കയറുന്ന നമ്മ മെട്രോ സുരക്ഷിതമാണോ? ഒരു വർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ഭയപ്പെടുത്തുന്ന ആ 15 സംഭവങ്ങൾ

നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ ബെംഗളൂരു നമ്മ മെട്രോയിൽ സർവീസുകൾ അടിക്കടി തടസ്സപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ കാരണങ്ങളാൽ 15 തവണയാണ് മെട്രോ സർവീസുകൾ പൂർണമായോ ഭാഗികമായോ നിർത്തിവെക്കേണ്ടി വന്നത്. മെട്രോയുടെ നിലവിലുള്ള മൂന്ന് ലൈനുകളെയും സാങ്കേതിക തകരാറുകൾ ഒരുപോലെ ബാധിച്ചിട്ടുണ്ട്. ആറ് തവണ സർവീസ് തടസ്സപ്പെട്ട ഗ്രീൻ ലൈനിലാണ് ഏറ്റവും കൂടുതൽ തകരാറുകൾ റിപ്പോർട്ട് ചെയ്തത്. പർപ്പിൾ ലൈനിൽ അഞ്ച് തവണയും യെല്ലോ ലൈനിൽ നാല് തവണയും സർവീസുകൾ മുടങ്ങി. സിഗ്നലിംഗ് സംവിധാനത്തിലുണ്ടായ പിഴവുകളും വൈദ്യുതി വിതരണത്തിലെ (ട്രാൻസ്ഫർ/ട്രാക്ഷൻ…

Read More

മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം

ബെംഗളൂരു: മഡിവാളയിൽ മെഡിക്കൽ ഷോപ്പ് ഉടമയായ സുഹൈലിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗുണ്ട ആദിൽ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് മഡിവാല പോലീസ് പ്രതികളെ വലയിലാക്കിയത്. ശനിയാഴ്ച രാത്രി മഡിവാല അണ്ടർപാസിന് സമീപത്തുവെച്ച് മാരകായുധങ്ങളുമായി എത്തിയ സംഘം സുഹൈലിനെ ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പോലീസ് ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. നേരത്തെ നടന്ന മറ്റൊരു കൊലപാതകത്തിന്റെ പ്രതികാരമാണ് ഈ ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ബന്ദേപാളയ പോലീസ്…

Read More

ഈദ് മിലാദ്: ബെംഗളൂരുവിലും നഗരത്തിലെ പ്രധാന റോഡുകളിലും ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ് ഘോഷയാത്രകളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച ബെംഗളൂരു നഗരത്തിലെ പ്രധാന റോഡുകളിൽ സമഗ്ര ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ നൃപതുംഗ റോഡിലെ വൈ.എം.സി.എ ഗ്രൗണ്ടിൽ സംഗമിക്കുന്നതിനാലാണ് ക്രമീകരണം. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 11 മണി വരെയാണ് അലങ്കരിച്ച വാഹനങ്ങളുടെയും റാലികളുടെയും സഞ്ചാരം പ്രതീക്ഷിക്കുന്നത്. ജെ.സി റോഡ്, കെ.ജി റോഡ്, രാജാ റാം മോഹൻ റോയ് റോഡ്, കസ്തൂർബ റോഡ്, മല്യ ഹോസ്പിറ്റൽ റോഡ്, ആർ.ടി നഗർ മെയിൻ റോഡ്, ദിന്നൂർ മെയിൻ റോഡ്,…

Read More

റോസ്മെർട്ടയ്ക്ക് തിരിച്ചടി: ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് നൽകാൻ വൈകിയതിന് ബെംഗളൂരു ഉപഭോക്തൃ കോടതി പിഴയിട്ടു

ബെംഗളൂരു: ഓൺലൈനായി ഓർഡർ ചെയ്ത ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (HSRP) നൽകുന്നതിൽ ഗുരുതരമായ അശ്രദ്ധ കാണിച്ച ‘റോസ്മെർട്ട സേഫ്റ്റി സിസ്റ്റംസ്’ എന്ന കമ്പനിക്ക് ബെംഗളൂരു ഉപഭോക്തൃ കോടതി 5,000 രൂപ പിഴ ചുമത്തി. സേവനത്തിലെ വീഴ്ചയ്ക്കും ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്കും പരിഹാരമായാണ് കോടതി നടപടി. യെലഹങ്ക സ്വദേശിയായ അമോഗ് ജി.എം. 2024 മാർച്ച് 2-നാണ് 761 രൂപ നൽകി ഓൺലൈനായി HSRP നമ്പർ പ്ലേറ്റിനായി ഓർഡർ സമർപ്പിച്ചത്. എന്നാൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാനായി നിർദ്ദിഷ്ട ഡീലറുടെ അടുത്തെത്തിയപ്പോൾ പ്ലേറ്റ് അവിടെ എത്തിയിട്ടില്ലെന്ന മറുപടിയാണ്…

Read More

രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു

യു.എസിലെ കാലിഫോർണിയയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു. തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആന്‍ എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ മലയാളി യുവതി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരേ ഫ്ലാറ്റിലാണ് മൂവരുടെയും കുടുംബങ്ങൾ താമസിച്ചിരുന്നത്. ഫ്ലാറ്റിലെ മുറിയിൽ വച്ച് ആനിനെ കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വീജിഷ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. കൊലപാതകത്തിലേക്ക് നയിച്ച…

Read More

ബെംഗളൂരുവിൽ കർണാടക ഐ.എ.എസ് ഉദ്യോഗസ്ഥൻ തിരിച്ചെത്തി;

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോയ കർണാടക കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗംഗവാറിനെ കാണാനില്ലെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾക്ക് വിരാമം. കുടുംബത്തിലുണ്ടായ അടിയന്തിര സാഹചര്യം കാരണം നാട്ടിലേക്ക് പോയതാണെന്നും താൻ സുരക്ഷിതനാണെന്നും ഉദ്യോഗസ്ഥൻ സർക്കാറിനെ അറിയിച്ചു. 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗ്യാനേന്ദ്ര കുമാറിനെ കാണാനില്ലെന്ന വാർത്തകൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. കർണാടക പബ്ലിക് സർവീസ് കമ്മീഷനിലെ (KPSC) ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥൻ അപ്രത്യക്ഷനായതെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു. 2024 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെ കെ.പി.എസ്.സി…

Read More

പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു

ബെം​ഗളൂരു: ടാനറി റോഡിലൂടെ നാഗവാര മെയിൻ റോഡിലേക്ക് യാത്ര ചെയ്യുന്നവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാൾ പ്രധാനം ജീവൻ തിരിച്ചുകിട്ടുന്നതാണെന്ന് യാത്രക്കാരും നാട്ടുകാരും. റോഡിന്റെ ശോചനീയാവസ്ഥ വൻ ദുരിതമായി മാറിയതോടെ വാഹനം പൂർണമായും നല്ല അവസ്ഥയിലാണെങ്കിൽ മാത്രമേ ഈ വഴി യാത്ര ചെയ്യാൻ സാധിക്കൂ എന്ന സ്ഥിതിയാണ്. വൻ കുഴികളും നിരപ്പില്ലാത്ത ഉപരിതലവും തകർന്ന റോഡും കാരണം സാധാരണ യാത്രകൾ വലിയ ദുരന്തമായി മാറുകയാണ്. മെട്രോ ജോലി, കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കൽ, അണ്ടർഗ്രൗണ്ട് കേബിളിങ് എന്നിവയ്ക്കായി റോഡ് പലതവണ വെട്ടിപ്പൊളിച്ചെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി അറ്റകുറ്റപ്പണികളോ ടാറിങ്ങോ…

Read More

രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ

ബെംഗളൂരു: റോഡപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ‘നല്ല ശമര്യക്കാരൻ’ ചമഞ്ഞ് പോലീസിനെ പറ്റിക്കാൻ ശ്രമിച്ച കാർ ഡ്രൈവർ ഡാഷ്‌കാം ദൃശ്യങ്ങളുടെ സഹായത്തോടെ പിടിയിലായി. തെക്കുകിഴക്കൻ ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിലാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. ജൂലൈ 11-ന് രാത്രി 8.24-ഓടെ 14-ാം മെയിൻ റോഡിലെ മക്ഡൊണാൾഡ്സ് ജങ്ഷന് സമീപത്തായിരുന്നു കേസിനാസ്പദമായ അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ജസ്കിരൺ (37) എന്ന യുവതിയെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്കും കൈകൾക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ ഇവരെ അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർ തന്നെ ഉടനടി സമീപത്തെ…

Read More

സോഷ്യൽ മീഡിയയിലെ ‘പെർഫെക്റ്റ് കപ്പിൾസ്’ ഇനി ഇരു വഴിയിൽ; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ജീവയുടെ കുറിപ്പ്

കൊച്ചി: മലയാളി പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട താരദമ്പതികളായ ജീവ ജോസഫും അപർണ്ണ തോമസും ഔദ്യോഗികമായി വേർപിരിയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ജീവ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെ വേർപിരിയൽ വാർത്ത സ്ഥിരീകരിച്ചത്. 11 വർഷം നീണ്ട സംയുക്ത ജീവിതത്തിനാണ് ഇതോടെ ഇരുവരും വിരാമമിടുന്നത്. അപർണ്ണയുടെ സമീപകാല സോഷ്യൽ മീഡിയ പോസ്റ്റുകളാണ് വേർപിരിയൽ വാർത്തകൾക്ക് തുടക്കമിട്ടത്. അപർണ്ണ സ്വന്തം ജന്മദിന പോസ്റ്റിൽ കുറിച്ച ‘തികച്ചും ഒറ്റയ്ക്ക്’ എന്ന വാക്കുകളും, ആരാധകരുടെ കമന്റുകൾക്ക് നൽകിയ ‘വിവാഹവാർഷികമൊക്കെ പണ്ട്’ എന്ന മറുപടിയും…

Read More