വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും

ബെംഗളൂരു: നഗരത്തിലെ മാലിന്യ ശേഖരണ വാഹനങ്ങളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുന്നതിനായി ജി.പി.എസ് (GPS) ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തി ബെംഗളൂരു സൗത്ത് സിറ്റി കോർപ്പറേഷൻ. ബൊമ്മനഹള്ളി മേഖലയിലാണ് ഈ പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടത്. എച്ച്.എസ്.ആർ ലെഔട്ടിലെ അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ കമ്മീഷണർ കെ.എൻ. രമേഷ്, ബൊമ്മനഹള്ളി എം.എൽ.എ എം. സതീഷ് റെഡ്ഡി എന്നിവർ ചേർന്ന് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സിറ്റി കോർപ്പറേഷൻ, ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML), ‘ലെറ്റ്‌സ് ബി ദി ചേഞ്ച്’ എന്ന സന്നദ്ധ സംഘടന,…

Read More

പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: പാകിസ്ഥാൻ ആർമിക്കെതിരെ ആക്രമണത്തിന് പദ്ധതിയിടുകയും നിരോധിത ഭീകര സംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്ഥാന് (TTP) പിന്തുണ നൽകുകയും ചെയ്ത കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൗപാറ ഗ്രാമത്തിൽ നിന്നുള്ള അസഫൂൾ മല്ലിക് (25) ആണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 11-ന് ബൊമ്മസന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നാണ് പോലീസിന്റെ പിടിയിലാകുന്നത്. 2025 ഡിസംബർ മുതൽ ജിഗണി ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു…

Read More

രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

ബെംഗളൂരു: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പോലീസ് സേനയിലെ മികച്ച സേവനങ്ങളെ ആദരിക്കുന്നതിനുള്ള അഭിമാനകരമായ രാഷ്ട്രപതി മെഡലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കർണാടക സംസ്ഥാന പോലീസ് വകുപ്പിൽ നിന്ന് 17 ഉദ്യോഗസ്ഥരാണ് ഇത്തവണ ഈ വിശിഷ്ട ബഹുമതിക്ക് അർഹരായത്. വിശിഷ്ട സേവനത്തിന് ദേശീയ ആദരം പോലീസ് സേനയിലെ സ്തുത്യർഹവും മാതൃകാപരവുമായ സേവനങ്ങളെ മുൻനിർത്തിയാണ് ഉദ്യോഗസ്ഥരെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ക്രമസമാധാന പരിപാലനം, അന്വേഷണമികവ്, പൊതുജനസേവനം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള അംഗീകാരമാണ് ഈ മെഡലുകൾ. ഓഗസ്റ്റ് 15-ന് പ്രഖ്യാപനം ഓഗസ്റ്റ് 15-ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്…

Read More

സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി

ബെംഗളൂരു: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ബെംഗളൂരു ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദേശീയപതാക ഉയർത്തി. മുഖ്യമന്ത്രിയെന്ന നിലയിൽ ആദ്യമായാണ് അദ്ദേഹം സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്തുന്നത്. തുടർന്ന് നടന്ന ചടങ്ങിൽ അദ്ദേഹം സായുധ സേനയുടെയും പോലീസിന്റെയും ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും പരേഡ് നിരീക്ഷിക്കുകയും ചെയ്തു. പതാക ഉയർത്തലിനു ശേഷം അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

Read More

ഹൈവേയിലെ ‘മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ദാരുണ അന്ത്യത്തിനിടയാക്കിയ കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം ‘മുട്ടയേറ്’ ആണെന്ന സംശയം ശക്തമാകുന്നു. അപകടം നടന്ന അതേ മേഖലയിൽ വെച്ച് മറ്റൊരു കെഎസ്ആർടിസി ബസിന് നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ഫൊറൻസിക് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സി.പി. ജോൺ കർണാടക സർക്കാരിന് കത്തുനൽകി. കെഎസ്ആർടിസിയും വിഷയത്തിൽ കർണാടക പൊലീസിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് എട്ടിനാണ് കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ഡീലക്സ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ ബസിന്റെ ഡ്രൈവറും…

Read More

‘റോഡുകൾ നന്നാക്കുക’: ബെംഗളൂരുവിൽ മലയാളി യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പ്രതിഷേധം

ബെംഗളൂരു: റോഡിലെ കുഴികളും തകർന്നുകിടക്കുന്ന പാതയും കാരണം ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം അനന്ത് നഗറിലാണ് ദാരുണമായ സംഭവം നടന്നത്. പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.ഒ) ബെംഗളൂരു ഓഫീസിലെ ജീവനക്കാരിയായ മേധ ആകർഷ് (32) ആണ് മരിച്ചത്. ഭർത്താവും മൂന്ന് വയസ്സുള്ള കുട്ടിയുമുണ്ട്. സംഭവത്തിന് പിന്നാലെ നഗരസഭാ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാനൂറിലധികം വരുന്ന നാട്ടുകാർ മെഴുകുതിരികളും മൊബൈൽ ഫ്ലാഷ്‌ലൈറ്റുകളും തെളിയിച്ച് തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് അപകടമുണ്ടായത്. അനന്ത് നഗറിൽ നിന്ന് സിംഗസന്ദ്രയിലേക്ക് സഹപ്രവർത്തകനും…

Read More

വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

ബെംഗളൂരു: ഐ.ടി നഗരത്തിലെ റെസിഡൻഷ്യൽ, നോൺ റെസിഡൻഷ്യൽ ഏരിയകളിലെ റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഇനി മുതൽ ഉയർന്ന ഫീസ് നൽകേണ്ടി വരും. ബെംഗളൂരുവിന്റെ പാർക്കിംഗ് സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താനും പൊതു ഇടങ്ങളുടെ അനാവശ്യ ഉപയോഗം തടയാനുമായി ‘ഗ്രേറ്റർ ബെംഗളൂരു ഏരിയ (പാർക്കിംഗ്) നിയമങ്ങൾ 2026’ എന്ന പേരിലുള്ള കരട് വിജ്ഞാപനം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) പുറത്തിറക്കി. സുസജ്ജമായ ഓഫ്-സ്ട്രീറ്റ് പാർക്കിംഗ് കോംപ്ലക്സുകൾ ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യം. റെസിഡൻഷ്യൽ പെർമിറ്റും വൻ ഇളവുകളും പുതിയ…

Read More

ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

ബെംഗളൂരു: രാമമൂർത്തി നഗറിലെ ഇലക്ട്രിക് ഇരുചക്രവാഹന പാർക്കിംഗ് യാർഡിലുണ്ടായ കൂറ്റൻ തീപിടിത്തത്തിൽ 300-ലധികം ഇലക്ട്രിക് സ്കൂട്ടറുകൾ പൂർണമായി കത്തിയമർന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ എൻ.ആർ.ഐ ലേഔട്ടിലെ വിജനമായ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭക്ഷണവിതരണക്കാരായ ഡെലിവറി എക്സിക്യൂട്ടീവുകൾക്ക് ദിവസവാടകയ്ക്ക് നൽകിയിരുന്ന അഞ്ഞൂറിലധികം വാഹനങ്ങളാണ് ഈ യാർഡിൽ പാർക്ക് ചെയ്തിരുന്നത്. രാവിലെയോടെ വാഹനങ്ങൾ കൊണ്ടുപോകുന്ന ജീവനക്കാർ ജോലിക്ക് ശേഷം രാത്രിയോടെ ഇവിടെ തിരിച്ചെത്തിക്കുകയായിരുന്നു പതിവ്. ഇതിനുപുറമെ സർവീസ് വാഹനങ്ങളും ഇവിടെ നിർത്തിയിട്ടിരുന്നു. കത്തിയമർന്ന വാഹനങ്ങളിൽ ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലാത്തവയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.…

Read More

ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

മുർഷിദാബാദ്: ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ കുളത്തിൽനിന്നു കരകയറാൻ വിസമ്മതിച്ച് പതിനാറുകാരൻ. ഇഖ്‌ബാൽ എന്നു പേരുള്ള കുമാരനാണ് രാപകൽ കുളത്തിൽ തന്നെ ചെലവഴിക്കുന്നത്. വെള്ളത്തിൽനിന്നു പുറത്തേക്കു വരുമ്പോൾ അമാനുഷിക ശക്തി തന്നെ പിടികൂടുന്നതായി അനുഭവപ്പെടുന്നുണ്ടെന്നും, ഈ ഭയം കാരണമാണ് കുളത്തിൽ തന്നെ തുടരുന്നതെന്നും കുട്ടി പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുട്ടി കുളത്തിൽ തന്നെയാണെന്നു നാട്ടുകാർ പറയുന്നുണ്ടെങ്കിലും, കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ വെള്ളത്തിലാണ് കഴിയുന്നതെന്നും ചില റിപ്പോർട്ടുകളുണ്ട്. മുഴുവൻ സമയവും വെള്ളത്തിലാണ് കഴിയുന്നതെങ്കിലും പ്രകൃതിനിർമ്മിതമായ വിവിധ കുളങ്ങളിലായാണ് ഇയാൾ സമയം ചെലവിടുന്നത്. കുട്ടിയുടെ…

Read More

കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ തമിഴ്‌നാടിന് വെള്ളം വിട്ടുനൽകാനുള്ള കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റി (CWMA), കാവേരി ജല നിയന്ത്രണ സമിതി (CWRC) എന്നിവയുടെ ഉത്തരവുകളിൽ പ്രതിഷേധിച്ച് കർണാടകയിൽ ആഹ്വാനം ചെയ്ത ബന്ദ് പ്രക്ഷുബ്ധമാകുന്നു. ബന്ദിന്റെ ഭാഗമായി പ്രതിഷേധത്തിന് നേതൃത്വം നൽകാനിരുന്ന പ്രമുഖ കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജിനെ ബെംഗളൂരുവിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ വസതിയിൽ നിന്ന് പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്തിരുന്ന മജസ്റ്റിക്കിലേക്ക് പുറപ്പെടാൻ ഒരുങ്ങവെയാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി പൊലീസ് ഇയാളെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ…

Read More