ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ അർഹരായ കുടുംബങ്ങൾക്ക് കൃത്യമായി ലഭിക്കുന്നില്ലെന്ന ആരോപണവുമായി ബി.ജെ.പി നേതാക്കൾ രംഗത്ത്. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ധനസഹായം ഗുണഭോക്താക്കൾക്ക് ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് ബി.ജെ.പി എം.എൽ.എ എസ്. സുരേഷ് കുമാർ ആരോപിച്ചു. പദ്ധതിക്കായി നീക്കിവെച്ച ഏകദേശം 5,000 കോടി രൂപ എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനമൊഴിയുന്നതിന് മുൻപ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ ബെലഗാവിയിലെ സുവർണ സൗധയിൽ നടന്ന ശീതകാല സമ്മേളനത്തിൽ ബി.ജെ.പി നിയമസഭാംഗം മഹേഷ് തെങ്കിനകായോ…

Read More

‘ലോട്ടറി അടിച്ചെന്ന’ വ്യാജധാരണ; 15 ലക്ഷം ആവശ്യപ്പെട്ട് കഞ്ചക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്വന്തം ബന്ധുക്കൾ

പാലക്കാട്: കഞ്ചിക്കോട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ ‘തേജസ്സി’ൽ ബിനുവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് തിരുനെല്ലായി സ്വദേശി രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രവീന്ദ്രന്റെ മൊബൈൽ ഫോണിൽ നിന്ന് സംഭവവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ ബിനുവിന്റെ ബന്ധുക്കൾ തന്നെയാണ്. കഴിഞ്ഞ മാസം 28-ന് രാത്രിയാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. വാഹനത്തിന്റെ ആർസി ബുക്ക് പണയം വെച്ച് പണം നൽകാമെന്ന് വിശ്വസിപ്പിച്ച്…

Read More

‘ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട’; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!

ബെംഗളൂരു: ഐപിഎൽ (IPL) 2026 ഫൈനൽ മത്സരത്തിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വൻ വിജയത്തിന് പിന്നാലെ നഗരത്തിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയവർക്കെതിരെയും നിയമലംഘകർക്കെതിരെയും കടുത്ത നടപടിയുമായി പോലീസ്. വിജയാഘോഷങ്ങളുടെ ഭാഗമായി എം.ജി. റോഡ് ഉൾപ്പെടെയുള്ള പ്രധാന വീഥികളിലേക്ക് ആരാധകർ കൂട്ടത്തോടെ ഒഴുകിയെത്തിയതോടെ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ക്രമസമാധാനം നിലനിർത്താനുമായി പോലീസ് പ്രത്യേക പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി മെയ് 31-ന് രാത്രി ബെംഗളൂരു നോർത്ത് ഡിവിഷൻ പോലീസ് നടത്തിയ കർശനമായ പ്രത്യേക ഡ്രൈവിൽ 75 വാഹനങ്ങളാണ് പിടിച്ചെടുത്തത്.…

Read More

ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

ട്രൈബൽ സ്കൂളിലെ കുട്ടികൾക്ക് കൈയിൽ മിഠായി നൽകാതെ മേശപ്പുറത്തേക്ക് വിതറിയ എം.എൽ.എ വി. മുരളീധരന്റെ നടപടി വിവാദത്തിലേക്ക്. കഴക്കൂട്ടം മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ പങ്കെടുത്ത കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് സംഭവം. പുതിയ അധ്യയനവർഷത്തിൽ സ്കൂളിലെത്തിയ കുരുന്നുകളെ മധുരം നൽകി സ്വീകരിക്കുന്നതിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ കൈകളിൽ നേരിട്ട് മിഠായി കൊടുക്കുന്നതിന് പകരം മുന്നിലെ മേശപ്പുറത്തേക്ക് എം.എൽ.എ വിതറി നൽകുകയായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോട് വിവേചനപരമായ സമീപനമാണ് ജനപ്രതിനിധി സ്വീകരിച്ചതെന്ന രീതിയിൽ ഇതിന്റെ വീഡിയോ…

Read More

കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

കണ്ണൂർ: പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തി. മുൻഭാഗം പൂർണമായും തകർന്ന നിലയിലുള്ള കാറിനുള്ളിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ, സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ കാറിന് സമീപത്തായി വലിച്ചുവാരിയിട്ട നിലയിലാണ്. ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് നടക്കാനിറങ്ങിയ നാട്ടുകാരാണ് ഒഴിഞ്ഞ സ്ഥലത്ത് അസ്വാഭാവികമായ രീതിയിൽ കാർ കിടക്കുന്നത് കണ്ടത്. സംശയം തോന്നി അടുത്തുചെന്നു പരിശോധിച്ചപ്പോഴാണ് കാറിന്റെ മുൻഭാഗം തകർന്ന നിലയിലും ഉള്ളിൽ രക്തക്കറയും കണ്ടെത്തിയത്. കാറിന് പുറത്ത് വസ്ത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്…

Read More

ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ബെംഗളൂരു: കർണാടകയിൽ അടുത്ത ഏതാനും ദിവസങ്ങളിൽ കാലവർഷം ശക്തമായി തുടരുമെന്നും വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ഉൾനാടൻ ജില്ലകളായ ഗദഗ്, ധാർവാഡ്, ഹാവേരി, കൊപ്പൽ എന്നിവടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതിനുപുറമെ തെക്കൻ ഉൾനാടൻ ജില്ലകളായ മൈസൂർ, മാണ്ഡ്യ, ഹാസൻ, ചാമരാജനഗർ എന്നിവിടങ്ങളിലും കനത്ത…

Read More

പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

ബെംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറിയ യുവാവ് ഭാര്യയുടെ മാതാപിതാക്കളെ വെട്ടുകത്തിയുപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. ബെംഗളൂരുവിലെ കുംബളഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സയദ് അഹമ്മദ് (55), നസ്രീന ബാനു (48) എന്നിവരെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൈകൾക്കും കാലുകൾക്കും തലയ്ക്കും തോളെല്ലിനുമാണ് വെട്ടേറ്റിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ഫർഹാൻ മുബാറക്കിനെതിരെ പോലീസ് കേസെടുത്തു. മെയ് 28-ന് ബക്രീദ് പെരുന്നാൾ ദിനത്തിലായിരുന്നു സംഭവം. പ്രതിയായ…

Read More

185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

ബെംഗളൂരു: കർണാടകയിൽ മദ്യത്തിന്റെ ആൽക്കഹോൾ അംശത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ നികുതി സമ്പ്രദായം (എഐബി) നടപ്പിലാക്കി ഇരുപത് ദിവസം പിന്നിട്ടിട്ടും, സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ ഇപ്പോഴും പഴയ ഉയർന്ന വിലയ്ക്ക് ബിയർ വിൽക്കുന്നതായി പരാതി. പുതിയ നിയമപ്രകാരം ബിയറുകളുടെ വില ഗണ്യമായി കുറഞ്ഞതോടെ വിപണിയിൽ വൻ ഡിമാൻഡ് ആണ് അനുഭവപ്പെടുന്നത്. എന്നാൽ ഇതിനനുസരിച്ച് മദ്യശാലകളിൽ ആവശ്യത്തിന് ‘സ്റ്റോക്ക്’ എത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ദശകങ്ങളായി സംസ്ഥാനത്ത് നിലനിന്നിരുന്ന ബൾക്ക് ലിറ്റർ അധിഷ്ഠിത നികുതി സമ്പ്രദായം മാറ്റിവെച്ചാണ് മെയ് 11 മുതൽ രാജ്യത്താദ്യമായി ആൽക്കഹോൾ ഇൻ ബിവറേജ് (എഐബി)…

Read More

ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

ബെംഗളൂരു: കർണാടക സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ആകാംഷയോടെ കാത്തിരുന്ന അധികാര കൈമാറ്റം യാതൊരുവിധ ആശയക്കുഴപ്പങ്ങൾക്കും ബഹളങ്ങൾക്കും വഴിമാറാതെ സുഗമമായി പൂർത്തിയായി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാരം പങ്കിടൽ വളരെ സമാധാനപരമായ അന്തരീക്ഷത്തിലാണ് നടന്നത്. അധികാരക്കസേരയുടെ മാറ്റത്തിന് മുമ്പും ശേഷവും ഇരു നേതാക്കളും തങ്ങൾക്കിടയിലുള്ള ശക്തമായ ഐക്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ അധികാര കൈമാറ്റത്തിലെ തർക്കങ്ങൾ വിജയകരമായി പരിഹരിച്ച കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ ഇപ്പോൾ പുതിയ സർക്കാർ രൂപീകരണമെന്ന വലിയൊരു വെല്ലുവിളിയാണ് ഉയർന്നുവന്നിരിക്കുന്നത്. പുതിയ മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണം, നിലവിലുള്ള…

Read More

കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

ഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യം വീണ്ടുമൊരു വൻ പ്രതിഷേധത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. സാമൂഹ്യമാധ്യമങ്ങളിലെ പ്രമുഖ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) ആണ് കേന്ദ്രമന്ത്രിക്കെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങുന്നത്. പ്രതിഷേധ പരിപാടികൾക്ക് നേരിട്ട് നേതൃത്വം നൽകാനായി സി.ജെ.പി സ്ഥാപകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഭിജിത് ദീപ്കെ വിദേശത്തുനിന്ന് ഡൽഹിയിലെത്തും. ജൂൺ ആറിന് താൻ ഇന്ത്യയിൽ തിരിച്ചെത്തുമെന്നും ഡൽഹി കേന്ദ്രീകരിച്ച് ശക്തമായ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച…

Read More