ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പ് സമയത്താണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വേർപിരിയുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. സംഗീത വിവാഹമോചനം തേടി ചെങ്കൽപ്പേട്ട് കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അവർ വിവാഹമോചന ഹർജി നൽകിയത് എന്തായാലും ഹർജിയെ കുറിച്ചോ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചോ വിജയിയോ സംഗീതയോ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഇതിനിടയിൽ ഇപ്പോഴിതാ സംഗീതയും വിജയിയും വീണ്ടും ഒന്നിക്കുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. സംഗീതയും വിജയിയും തമ്മിൽ നിയമപരമായി വിവാഹമോചനം നേടിയാൽ തൃഷയും വിജയും വിവാഹം…
Read MoreMonth: June 2026
പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ബെംഗളൂരു: ആറുവയസ്സുകാരി പി. വെന്നിലയെ കാറിനുള്ളിൽ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ പ്രിയങ്കയെയും കാമുകൻ മോഹനെയും ചുറ്റിപ്പറ്റി ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ പുറത്തുവിട്ട് ബംഗളൂരു പൊലീസ്. പുതിയൊരു കുടുംബം തുടങ്ങാൻ ലക്ഷ്യമിട്ട് ഇരുവരും ചേർന്ന് കുഞ്ഞിനായി ഐ.വി.എഫ് (IVF) ചികിത്സ ആരംഭിച്ചിരുന്നതായാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തൽ. കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ ഈ പുതിയ കുടുംബം തുടങ്ങാനുള്ള പദ്ധതിയോ എന്ന് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഐ.വി.എഫ് ചികിത്സയും ഒളിച്ചോട്ടവും: തിരക്കഥ മാറ്റിമറിച്ച് പൊലീസ് അന്വേഷണസംഘത്തിന് ലഭിച്ച വിവരമനുസരിച്ച്, കുട്ടിയുടെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പ്രിയങ്കയും…
Read Moreആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു: മാർച്ച് 24-ന് ആറുവയസ്സുകാരി പി. വെന്നില ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ ഗുരുതര വീഴ്ച വരുത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കഡുഗോഡി പൊലീസ് സ്റ്റേഷനിലെ മുൻ ഇൻസ്പെക്ടർ രംഗസ്വാമി, സബ് ഇൻസ്പെക്ടർ നിംഗരാജു, കോൺസ്റ്റബിൾ ഹാലേഷ് എന്നിവർക്കെതിരെയാണ് അനാസ്ഥയ്ക്കും അലസതയ്ക്കും നടപടിയെടുത്തത്. തെറ്റായ ഉദ്ദേശ്യത്തോടെയാണ് ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചതെന്നും സംഭവത്തിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതായും ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. മറ്റൊരു ഡിവിഷനിലെ അസിസ്റ്റന്റ് കമ്മീഷണർക്കാണ് നിലവിൽ പുനരന്വേഷണ ചുമതല. കാറിനുള്ളിൽ ഐസ്ക്രീം തെറിപ്പിച്ചതിന് അമ്മയുടെ…
Read Moreബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
ബെംഗളൂരു: കെങ്കേരിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരണപ്പെട്ടു. ബി.ജി.എസ് കോളജിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥികളായ അതുൽ സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കെങ്കേരിയിലെ ആർ.ആർ ഡെന്റൽ കോളജിന് സമീപമായിരുന്നു അപകടം നടന്നത്. മൈസൂരുവിൽ നിന്നും ബെംഗളൂരുവിലേക്ക് ബൈക്കിൽ വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചുതന്നെ ഇരുവർക്കും ജീവൻ നഷ്ടമായി. മൃതദേഹങ്ങൾ രാജ രാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം…
Read Moreമൈക്ക് കിട്ടിയപ്പോൾ ‘അനാട്ടമി’ പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ ‘പോസ്റ്റ്മോർട്ടം’ ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
മുംബൈ: സ്റ്റാൻഡപ് കോമഡി ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി സേജൽ പവാറിനെതിരെയുള്ള വിവാദം അന്വേഷിക്കാൻ അവർ പഠിക്കുന്ന കെ.ഇ.എം മെഡിക്കൽ കോളേജ് രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. കോമഡി ഷോയുടെ അവതാരകനായ പ്രണിത് മോറെ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, പോസ്റ്റ്മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് തമാശ പറയുമായിരുന്നു എന്ന് പുണെ സ്വദേശിനിയായ സേജൽ നടത്തിയ പരാമർശമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ മഹാരാഷ്ട്ര സൈബർ പോലീസ് സേജലിനെതിരെ കേസെടുത്തിരുന്നു. സേജൽ പവാർ നടത്തിയ അഭിപ്രായപ്രകടനം ഒരു രീതിയിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന്…
Read Moreനെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
ന്യൂജേഴ്സി: അഞ്ച് തവണ ലോകകിരീടം ചൂടിയ ബ്രസീൽ നാളെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ക്ലബ് ഫുട്ബാളിലെ ഏറ്റവും മികച്ച പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ കൂട്ടുപിടിച്ചാണ് ബ്രസീൽ യുഎസിലേക്ക് വണ്ടി കയറിയത്. വിനീഷ്യസിന്റെ സ്‌ഫോടനാത്മക ആക്രമണവീര്യം, കാസെമിറോയുടെ നേതൃപാടവം, നെയ്മറിന്റെ അനുഭവസമ്പത്ത് എന്നിങ്ങനെയുള്ള അനുകൂലഘടകങ്ങൾ പ്രയോജനപ്പെടുത്താനാണ് ബ്രസീലിന്റെ വരവ്. എന്നാൽ നാളെ മൊറോക്കോയുമായുള്ള മത്സരത്തിനിറങ്ങുന്ന ബ്രസീലിന് കനത്ത തിരിച്ചടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. പരിക്കിന്റെ പിടിയിൽ അകപ്പെട്ട സൂപ്പർ താരം നെയ്മർ മൊറോക്കോയുമായുള്ള ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്ന അറിയിച്ചിരിക്കുകയാണ് പരിശീലകൻ കാർലോ അഞ്ചലോട്ടി. കാലിനേറ്റ…
Read Moreപൊന്മുട്ടയിടുന്ന ഈ താറാവിനും’ പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
ബെംഗളൂരു : ബന്ദിപ്പൂർ വനമേഖലയുടെ വന്യസൗന്ദര്യം ആസ്വദിച്ച് സുഖകരമായി ബെംഗളൂരുവിലേക്ക് വച്ചുപിടിക്കാമെന്നു കരുതി ടിക്കറ്റെടുത്ത കെ.എസ്.ആർ.ടി.സി യാത്രക്കാർ കടുത്ത പ്രതിസന്ധിയിൽ. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ഏറ്റവും ജനപ്രിയ സർവീസുകളിലൊന്നായ ‘പാലാ – ബെംഗളൂരു എസി സർവീസ്’ പൂർണ്ണമായും കട്ടപ്പുറത്തായതോടെയാണിത്. ഈ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന രണ്ട് എസി ബസുകളും ഒരേസമയം സാങ്കേതിക തകരാറിലായതാണ് കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളിലൊന്നിന് തിരിച്ചടിയായത്. നിലവിൽ കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് മറ്റൊരു പകരം ബസ് എത്തിച്ചാണ് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് എങ്ങനെയൊക്കെയോ മുന്നോട്ട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം തൃശൂർ ഡിപ്പോയിൽ…
Read Moreയൂട്യൂബർ ‘തൊപ്പി’യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
കോഴിക്കോട്: വിവാദ യൂട്യൂബറും ഓൺലൈൻ ഗെയിമറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. പോക്സോ കേസുകൾ, നർക്കോട്ടിക്-എം.ഡി.എം.എ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചാരണം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിലാണ് ഡി.ജി.പി റവാഡ ചന്ദ്രശേഖർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സൈബർ ഓപ്പറേഷൻസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഹമ്മദ് നിഹാദും, ഇയാളുടെ ‘എം.ആർ.എസ്…
Read Moreപൊറോട്ടയ്ക്ക് ചാറ് ഇല്ലേ? ‘ചാറ് കേസിൽ’ വീണ്ടും ട്വിസ്റ്റ്
കൊച്ചി: ഹോട്ടലുകളിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ചാറ് (ഗ്രേവി) നൽകേണ്ടതില്ലെന്ന ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിന്മേൽ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ഇടപെടലോടെ പുതിയ ട്വിസ്റ്റ്. ജില്ലാ ഉപഭോക്തൃ കമ്മീഷന് ഉത്തരവ് പുറപ്പെടുവിക്കുന്നതിൽ പിഴവ് പറ്റിയിട്ടുണ്ടെന്നും വിഷയത്തിൽ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നും വ്യക്തമാക്കി കേസ് പുനഃപരിശോധിക്കാൻ സംസ്ഥാന കമ്മീഷൻ നിർദ്ദേശം നൽകി. എറണാകുളം സ്വദേശിയായ അഡ്വ. ഷിബു വയലകത്ത് കഴിഞ്ഞ രണ്ട് വർഷമായി നടത്തുന്ന നിയമപോരാട്ടത്തിനൊടുവിലാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഈ നിർണായക ഉത്തരവ്. പൊറോട്ടയ്‌ക്കൊപ്പം ഗ്രേവി നൽകാൻ റെസ്റ്ററന്റുകൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ കരാർ ബാധ്യതയുമില്ലെന്ന്…
Read Moreകോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
മുംബൈ: ബാങ്കോക്കില്‍നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. 2025 മിസ്സിസ് കേരള മത്സരത്തിലെ ഫസ്റ്റ് റണ്ണര്‍ അപ്പായ മാനന്തവാടി പുതുശ്ശേരി സ്വദേശി ഹര്‍ഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റിലായത്. ജൂണ്‍ പത്തിന് രാത്രിയില്‍ ബാങ്കോക്കില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (TG-351) മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഹര്‍ഷ. വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെയും…
Read More