തമിഴ്നാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: 2 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റിലായി. പശ്ചിമബംഗാള്‍ സ്വദേശി ഡിക്സന്‍ സാന്‍ഡോ, സുഹൃത്ത് ഹാസന്‍ സ്വദേശി നിഖില്‍ (35) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിയായ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി.

Read More

നിലപാട് മാറ്റി ആർ. ശ്രീലേഖ; കേരളം ബിജെപി ഭരിച്ചാലേ ജനങ്ങൾക്ക് നീതി കിട്ടൂ; പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭയിലേക്ക് മത്സരിക്കും,

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻനിലപാട് തിരുത്തി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തിറങ്ങാൻ തയ്യാറാണെന്ന് അവർ ഫേസ്ബുക്കിലൂടെ അറിയിച്ചു. തന്നെ സ്നേഹിക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലറായ ശ്രീലേഖയെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, തന്നെ അഞ്ച് വർഷത്തേക്ക് കൗൺസിലറായി തിരഞ്ഞെടുത്തതാണെന്നും അതിനാൽ കാലാവധി പൂർത്തിയാക്കാതെ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നുമായിരുന്നു അവർ ആദ്യം സ്വീകരിച്ച നിലപാട്. തിരുവനന്തപുരം…

Read More

‘തല’ എത്തി സ്റ്റൈൽ ആയി; ഐപിഎൽ ആവേശത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്‌സ്, പരിശീലന ക്യാമ്പിന് തുടക്കം; വീഡിയോ കാണാം

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിന് ആവേശം പകർന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം.എസ്. ധോനി ചെന്നൈയിലെത്തി. ഐപിഎൽ ഒരുക്കങ്ങളുടെ ഭാഗമായുള്ള സി.എസ്.കെ പരിശീലന ക്യാമ്പിന് ഇതോടെ തുടക്കമായി. ചെന്നൈയിലെത്തിയ ധോനിക്ക് ടീം മാനേജ്‌മെന്റും ആരാധകരും ചേർന്ന് ഹോട്ടലിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. വീ‍‍ഡിയോ വൈറൽ പരിശീലനം ഹൈ-പെർഫോമൻസ് സെന്ററിൽ ചെന്നൈയിലെ ക്ലബ്ബിന്റെ അത്യാധുനികമായ ഹൈ-പെർഫോമൻസ് സെന്ററിലാണ് ഇത്തവണത്തെ ക്യാമ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 15 ഇന്ത്യൻ താരങ്ങളാണ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഹപരിശീലകരായ ശ്രീധരൻ ശ്രീരാം, രാജീവ് കുമാർ എന്നിവരുടെ…

Read More

വിജയ്-സംഗീത ബന്ധം തകരാൻ കാരണം ആ നടി? വിവാഹക്കാര്യത്തിൽ ദൗർഭാഗ്യം പിന്തുടരുന്ന തൃഷയുടെ പേര് വലിച്ചിഴച്ച് സോഷ്യൽ മീഡിയ; സത്യമെന്ത്?

തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നടൻ വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചിതരാകുന്നു എന്നത്. സംഗീത കുടുംബകോടതിയിൽ പരാതി നൽകിയെന്ന വാർത്തകൾ പുറത്തുവന്നതോടെ, ആരാധകരും യൂട്യൂബർമാരും ഇതിന്റെ കാരണങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ്. ഈ ചർച്ചകളിൽ പ്രധാനമായും ഉയർന്നു കേൾക്കുന്ന പേര് നടി തൃഷ കൃഷ്ണന്റേതാണ് എന്നാണ് റിപ്പോർട്ടൂകൾ. ആരോപണങ്ങളും വസ്തുതകളും വിജയ്‌യും തൃഷയും തമ്മിലുള്ള ദീർഘകാലത്തെ സൗഹൃദമാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണമോ വ്യക്തമായ തെളിവുകളോ ഇതുവരെ…

Read More

യുദ്ധത്തിൽ മനുഷ്യർ ജയിക്കട്ടെ; മമ്മൂട്ടി

യുദ്ധത്തിൽ മനുഷ്യർ ജയിക്കട്ടെയെന്ന് മമ്മൂട്ടി. അല്ലെങ്കിൽ മനുഷ്യത്വമെങ്കിലും ജയിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയിൽ സംവിധായകൻ ടി വി ചന്ദ്രനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യപക്ഷം പറയുന്ന കലാമൂല്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് ടി വി ചന്ദ്രനെന്നും മമ്മൂട്ടി പറഞ്ഞു. സംവിധായകൻ ടി വി ചന്ദ്രൻ,തൻറെ ചലച്ചിത്ര ജീവിതത്തിൽ അമ്പതാണ്ട് പൂർത്തിയാക്കുന്ന വേളയിൽ അദ്ദേഹത്തെ ആദരിക്കുന്നതിനായി കൊച്ചി ഇടപ്പള്ളിയിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് മമ്മൂട്ടി യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്. ഇപ്പോൾ ഒരു യുദ്ധം നടക്കുകയാണ്. ആ യുദ്ധത്തിൽ ആര് ജയിക്കുമെന്നറിയില്ല. പക്ഷേ…

Read More

പശ്ചിമേഷ്യ അശാന്തം; ഇറാന്‍-ഇസ്രയേല്‍-യുഎസ് സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക്

ടെഹ്‌റാൻ/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഇറാനില്‍‌ ഇസ്രയേല്‍‌ ആക്രമണം ശക്തമായി തുടരുകയാണ്. ഇസ്രയേലില്‍ ഇറാനും ഹിസ്ബുള്ളയും ആക്രമണം നടത്തുന്നുണ്ട്. ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് മരണം. ഇസ്രയേലിലെ ബെയ്റ്റ് ഷെമേഷിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സെെനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍ ആക്രമണം ശക്തമായി തുടരുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള നീക്കങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുമെന്ന് ജിസിസി രാജ്യങ്ങള്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്…

Read More

സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്

കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ സംവിധായകന്‍ ചിംദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്. നടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 74,75 വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഞായറാഴ്ചയാണ് കേസെടുത്തത്. 2022 ല്‍ യുവതിയുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി ലൈംഗീക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് കേസ്. എളംകുളത്തെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള നടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തി.

Read More

നഗരത്തിലെ ഹോളി ആഘോഷം; സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്

ബെംഗളുരു: ഹോളി ആഘോഷത്തോടനുബന്ധിച്ചു സ്ത്രീ സുരക്ഷയ്ക്കും സാമൂദായിക ഐക്യത്തിനും ഊന്നല്‍ നല്‍കി പൊലീസ് പ്രത്യേക സൂരക്ഷാ മാര്‍ഗ നിര്‍ദേശങ്ങളിറക്കി വ്യാജ വാര്‍ത്തകളും അപകീര്‍ത്തി പോസ്റ്റുകളും നിരീക്ഷിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്ലുകള്‍ സ്ഥാപിക്കണമെന്നു ഡിജിപി എം.എ സലി ജില്ലാ പൊലീസ് മേധാ വികള്‍ക്കു നിര്‍ദേശം നല്‍കി. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലിസുകാരെ നിയോഗിക്കും. മാര്‍ക്കറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജനവാസ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക വനിതാ പൊലിസുകാരുണ്ടാകും. പാര്‍ക്കുകളിലും മാളുകളിലും പ്രത്യേക പട്രോളിങ്ങുണ്ടാകും. നിര്‍ബന്ധിച്ചു വര്‍ ണപ്പൊടികള്‍ വിതറുന്നവര്‍ ക്കെതിരെ…

Read More

റിങ് റോഡിനെ ബന്ധിപ്പിച്ച് പുതിയ ഇടനാഴി; അറിയാൻ വായിക്കാം

ബെംഗളൂരു: ഔട്ടര്‍ റിങ് റോഡിനെ നിര്‍ദിഷ്ട ബിസിനസ് കോറിഡോറുമായി (പെരിഫറല്‍ റിങ് റോഡ്) ബന്ധിപ്പിച്ച് ഇടനാഴി നിര്‍മിക്കാന്‍ പദ്ധതി. മഹാദേ വപുര, ദൊഡ്ഡേന കുണ്ഡി എന്നിവയുടെ ഇടയിലാണു പുതിയ റോഡ് നിര്‍മിക്കുക. ഹൊസൂര്‍ റോഡ്, സര്‍ജാപുര റോഡ്, ഓള്‍ഡ് മദ്രാസ് റോഡ്, നൈസ് റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് 73 കി ലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ബിസിനസ് കോറിഡോര്‍ കടന്നുപോകുന്നത്. ഇതോടെ ഐടിപിഎല്‍ മെയിന്‍ റോഡില്‍ നിന്നുള്ളവര്‍ക്ക് പെരിഫറല്‍ റിങ് റോഡിലേക്കു വേഗത്തില്‍ എത്തിപ്പെടാന്‍ സാധിക്കും.

Read More

ഖമനയിയുടെ വിശ്വസ്തന് പുതിയ ചുമതല; അലിറാസ അറാഫി ഇറാന്റെ ഇടക്കാല മേധാവി

ടെഹ്റാൻ: ഇറാനിൽ മുതിർന്ന പുരോഹിതനും ഗാർഡിയൻ കൗൺസിൽ അംഗവുമായ ആയത്തുല്ല അലിറീസ അറാഫിയെ താൽക്കാലിക നേതൃസമിതി അംഗമായി നിയമിച്ചു. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ ഈ സമിതിയാണ് ഖമനയി വഹിച്ചിരുന്ന ചുമതലകൾ നിർവഹിക്കുക. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഘോലാം ഹുസൈൻ മൊഹ്സെനി ഇജെയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. നേരത്തെ ഈ ചുമതലകൾ ആയത്തുല്ല അലി ഖമനയി മാത്രമാണ് വഹിച്ചിരുന്നത്. സാങ്കേതികമായി മൂന്ന് അംഗങ്ങളിൽ ഒരാൾ മാത്രമാണ് എങ്കിലും സമിതിയിലെ ഏക പുരോഹിതൻ എന്ന നിലയിൽ താൽക്കാലിക പരമോന്നത നേതാവിന്റെ…

Read More
Click Here to Follow Us