റെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതദേഹം

ബെംഗളുരു: നോര്‍ത്ത് ബെംഗളൂരുവിലെ സോലദേവനഹള്ളിയില്‍ റെയില്‍വേ ട്രാക്കില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. 35-40 വയസ്സ് തോ ന്നിക്കുമെന്നു പൊലീസ് അറിയിച്ചു.

Read More

യെഡിയൂരപ്പ വീണ്ടും നയിക്കണം; മേയില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന വന്‍ റാലി

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയെ വീണ്ടും ബിജെപി മുന്‍നിരയിലേക്കു കൊണ്ടുവരാന്‍ ലക്ഷ്യമിട്ടു മേയില്‍ വന്‍ റാലി സംഘടിപ്പിക്കും. യെഡിയൂരപ്പ രാഷ്ട്രീയത്തില്‍ 5 പതിറ്റാണ്ടു പിന്നിടുന്നതിന്റെ ആഘോഷം കൂടിയാണിത്. ചിത്രദുര്‍ഗയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളും വിവിധ മഠാധിപതികളും പങ്കെടുക്കുന്ന റാലിയില്‍ 5 ലക്ഷത്തിലധികം പ്രവര്‍ത്തകരെ അണിനിരത്താനാണു ലക്ഷ്യമിടുന്നത്. 2021 ജൂലൈയില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു യെഡിയൂരപ്പയെ നീക്കിയതു മുതല്‍ സംസ്ഥാനതലത്തില്‍ ബിജെപി വന്‍ നേതൃത്വ പ്രതിസന്ധിയാണു നേരിടുന്നത്. യെഡിയൂരപ്പയുടെ മകന്‍ ബി.വൈ.വിജയേന്ദ്രയെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയെങ്കിലും പാര്‍ട്ടിക്ക് ഊര്‍ജം വീണ്ടെടുക്കാനായില്ല.…

Read More

ബെംഗളൂരു ഇനി വെന്തുരുകും; താപനിലയില്‍ വലിയ മാറ്റം

ബെംഗളൂരു: കര്‍ണാടകയില്‍ നിന്ന് മഞ്ഞ് പൂര്‍ണമായും വിടവാങ്ങി. നേരത്തെ എത്തിയ വേനല്‍ക്കാലം നാടിനെയാകെ വറുത്തുകോരുകയാണ്. കനത്ത ചൂടിനാല്‍ നഗരവാസികളെല്ലാം വെന്തുരുക്കുന്നു. മാര്‍ച്ച് മാസത്തില്‍ അതികഠിനമായ ചൂടാണ് നഗരത്തില്‍ അനുഭവപ്പെടുക. ഇതുവരെ രാവിലെകളില്‍ അനുഭവപ്പെട്ടിരുന്ന മൂടല്‍ മഞ്ഞുപോലും ഇനിയുണ്ടാകില്ലെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരം. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയായിരിക്കും മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ബെംഗളൂരുവില്‍ അനുഭവപ്പെടുക. 1931ല്‍ രേഖപ്പെടുത്തിയ 38.9 ഡിഗ്രി സെല്‍ഷ്യസാണ് ബെംഗളൂരുവില്‍ മെയ് മാസത്തില്‍ അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില. എന്നാല്‍ ഈ വര്‍ഷം അത് 39 എന്ന…

Read More

ഗതാഗതക്കുരുക്കിനിടയിലും ശാന്തമായ സൗന്ദര്യത്തിന്റെ ഒരു ഖനി: പുഷ്പപ്രദർശനത്തിൽ ആകൃഷ്ടരായി ബെംഗളൂരു നിവാസികൾ

ബെംഗളൂരു: സിലിക്കൺ സിറ്റി ബെംഗളൂരു അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ്. ഇവിടുത്തെ ഗതാഗത പ്രശ്‌നത്തിന് പുറമേ, നിരവധി ആളുകൾക്ക് ഇവിടുത്തെ അന്തരീക്ഷം ഇഷ്ടമാണ്. ഐടി കമ്പനികൾ, കഫേകൾ, ആകർഷണ കേന്ദ്രങ്ങൾ എന്നിവ ഇവിടെ ശ്രദ്ധ ആകർഷിക്കുന്നു. ഇപ്പോൾ ഒരു യുവതി ബെംഗളൂരുവിന്റെ സൗന്ദര്യത്തോടുള്ള ആകർഷണം ഒരു പോസ്റ്റിലൂടെ പ്രകടിപ്പിച്ചു. നഗരത്തിലുടനീളമുള്ള മേഘാവൃതമായ അന്തരീക്ഷം, നേരിയ സൂര്യപ്രകാശം, റോഡരികിൽ വിരിഞ്ഞുനിൽക്കുന്ന പിങ്ക് പൂക്കൾ എന്നിവ ശരിക്കും സ്വർഗ്ഗമാണെന്ന് അവർ എഴുതി. ബെംഗളൂരുവിനെക്കുറിച്ച് പറയുമ്പോൾ, മിക്ക ആളുകളും ട്രാഫിക്കിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായ ഈ പോസ്റ്റ്…

Read More

ഹെബ്ബാൾ തുരങ്ക പാത വൈകില്ല; പ്രധാന വിവരങ്ങൾ

ബെംഗളൂരു: ന​ഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മാറുന്ന ഹെബ്ബാൾ തുരങ്കപാത പദ്ധതി വേഗത്തിലാക്കാൻ നടപടികൾ സജീവമാകുന്നു. നഗരവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഈ പദ്ധതി. ബെംഗളൂരു വികസന അതോറിറ്റി (BDA) നടപ്പിലാക്കുന്ന ഈ പദ്ധതിക്കായി പ്രമുഖരായ നാല് ഇൻഫ്രാസ്ട്രക്ചർ കമ്പനികളായ അദാനി ഗ്രൂപ്പ്, ദിലീപ് ബിൽഡ്‌കോൺ, വിശ്വ സമുദ്ര എഞ്ചിനീയറിംഗ്, റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL) എന്നിവരാണ് നിലവിൽ രംഗത്തുള്ളത്. 1,086 കോടി രൂപ ചെലവ് വരുന്ന തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ബെംഗളരുവിലെ ഗതഗാതപ്രശ്നമങ്ങൾക്ക് വലിയ ആശ്വാസാകുമെന്നാണ് വിലയിരുത്തൽ. കമ്പനികൾ സമർപ്പിച്ച ബിഡുകളുടെ സാങ്കേതികവും…

Read More

പെണ്‍മക്കള്‍ക്ക് ജ്യൂസിൽ വിഷം നല്‍കി അച്ഛന്‍ ജീവനൊടുക്കി; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. മാന്നാര്‍ ശിവശൈലം വെള്ളിക്കിഴക്കേതില്‍ മനോജ് (45) ആണ് മരിച്ചത്. മക്കള്‍ ശിവഗംഗ, ശിവ കീര്‍ത്തന എന്നിവര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികള്‍ക്ക് വിഷം നല്‍കിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. കാറില്‍ അബോധാവസ്ഥയില്‍ പാലത്തിനരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ജ്യൂസിലാണ് പെണ്‍കുട്ടികള്‍ക്ക് അച്ഛന്‍ വിഷം കലക്കി നല്‍കിയത്. വിഷമാണെന്ന് അറിയാതെയാണ് മക്കള്‍ ജ്യൂസ് കുടിച്ചതെന്നും പൊലീസ് പറഞ്ഞു.…

Read More

വാടകക്കാരന്റെ ‘പോക്കറ്റ് കീറി’ ബെംഗളൂരു ഉടമ; സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്ന് പിഴയായി ഈടാക്കിയത് 51,000 രൂപ! കാരണം ഇത്

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ വാടകവീട് ഒഴിയുന്നവർക്ക് ഉടമകൾ നൽകുന്ന ‘പണി’ പുതിയ വാർത്തയല്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഒരു 2.5 BHK ഫ്ലാറ്റ് ഒഴിഞ്ഞ യുവാവിന് നേരിടേണ്ടി വന്ന അവിശ്വസനീയമായ അനുഭവമാണ്. പെയിന്റിംഗിനും ക്ലീനിംഗിനുമായി സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്ന് 51,000 രൂപയിലധികമാണ് ഉടമ വെട്ടിക്കുറച്ചത്. താൻ വഞ്ചിക്കപ്പെട്ടുവെന്നും മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും കാണിച്ച് യുവാവ് റെഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്. ഉടമയുടെ ‘ചാർജ് ഷീറ്റ്’ ഇങ്ങനെ: പെയിന്റിംഗ് ചാർജ്: ₹36,000 (നേരത്തെ 20,000 രൂപയിൽ താഴെ വരുമെന്ന് പറഞ്ഞ…

Read More

ബെംഗളൂരുവിൽ പകുതിയോളം പൗരകാർമ്മികർക്കും ആരോഗ്യപ്രശ്നങ്ങൾ; പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ബെംഗളൂരു: നഗരത്തിലെ ശുചീകരണ തൊഴിലാളികളായ (പൗരകാർമ്മികർ) പകുതിയോളം പേരും വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ നടത്തിയ പ്രത്യേക ആരോഗ്യ പരിശോധനാ ക്യാമ്പിലാണ് ഈ കണ്ടെത്തൽ. പരിശോധനയ്ക്ക് വിധേയരായ 699 തൊഴിലാളികളിൽ 42 ശതമാനം പേർക്കും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളതായി കണ്ടെത്തി. തൊഴിലാളികളുടെ മോശം ജീവിതസാഹചര്യങ്ങളും ജോലിസ്ഥലത്തെ സുരക്ഷാക്കുറവും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമാണ് ആരോഗ്യനില വഷളാകാൻ കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കണ്ടെത്തിയ രോഗവിവരങ്ങൾ താഴെ പറയുന്നവയാണ്: രക്തസമ്മർദ്ദം (Hypertension): 91 പേർ. പ്രമേഹം (Diabetes): 36 പേർ. ഹൃദയസംബന്ധമായ…

Read More

റസ്റ്റോറന്റ് ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം: പ്രതിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: മല്ലേശ്വരത്തെ പ്രമുഖ ഭക്ഷണശാലയിൽ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഫെബ്രുവരി 26-ന് രാത്രി 8 മണിയോടെയാണ് സംഭവം. മല്ലേശ്വരം 17-ാം ക്രോസ്സിലുള്ള പ്രമുഖ റെസ്റ്റോറന്റിൽ എത്തിയതായിരുന്നു പരാതിക്കാരിയായ യുവതി. റെസ്റ്റോറന്റിലെ ശൗചാലയത്തിൽ യുവതി പ്രവേശിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ക്യുബിക്കിളുകൾക്കിടയിലുള്ള മറയ്ക്ക് മുകളിലൂടെ ആരോ മൊബൈൽ ഫോൺ വെച്ച് ദൃശ്യങ്ങൾ പകർത്തുന്നത് യുവതി കണ്ടു. ഭയന്നുപോയെങ്കിലും ധൈര്യം കൈവിടാതെ യുവതി ആ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. യുവതി ഫോൺ പിടിച്ചെടുത്തതോടെ ഭയന്ന…

Read More

കാട്ടാനയുടെ ആക്രമണത്തിൽ പിയു വിദ്യാർത്ഥി മരിച്ചു; 20 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: പരീക്ഷാത്തിരക്കുകൾ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാനിരുന്ന ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങൾ കാട്ടാനയുടെ രൂപത്തിലെത്തിയ മരണം കവർന്നു. മടിക്കേരി താലൂക്കിലെ ബെട്ടത്തൂർ ഗ്രാമത്തിൽ ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പി.യു.സി വിദ്യാർത്ഥിനിയായ പൂജ്യയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാതാപിതാക്കളായ ചങ്ങപ്പയ്ക്കും ദേവകിക്കുമൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൂജ്യ. വീടിന് സമീപമെത്തി ബൈക്കിൽ നിന്നിറങ്ങിയ ഉടനെയാണ് ഇരുട്ടിൽ മറഞ്ഞുനിന്നിരുന്ന കാട്ടാന പിന്നിൽ നിന്ന് ആക്രമിച്ചത്. ബൈക്ക് പാർക്ക് ചെയ്യാൻ പോയ അച്ഛൻ ചങ്ങപ്പ മകളുടെയും ഭാര്യയുടെയും നിലവിളി കേട്ട് ഓടിയെത്തുമ്പോഴേക്കും ദുരന്തം സംഭവിച്ചിരുന്നു. മകളുടെ രക്തത്തിൽ…

Read More
Click Here to Follow Us