റോഡരികിൽ പാർക്ക് ചെയ്താൽ ഇനി ഡമ്പ് യാർഡിലേക്ക്’; ബെംഗളൂരുവിൽ വീണ്ടും ‘ടോവിംഗ്’; കർശന മുന്നറിയിപ്പുമായി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ബെംഗളൂരു നഗരത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. റോഡരികിലെ അനധികൃത പാർക്കിംഗ് തടയുന്നതിനായി നിർത്തിവെച്ചിരുന്ന ‘ടോവിംഗ്’ (വാഹനങ്ങൾ കെട്ടിവലിച്ചു കൊണ്ടുപോകൽ) സംവിധാനം പുനരാരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.

റോഡരികിൽ പാർക്ക് ചെയ്താൽ ‘ഡമ്പ് യാർഡിലേക്ക്’
വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും റോഡരികിലെ അശാസ്ത്രീയമായ പാർക്കിംഗും നഗരത്തിലെ ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ജി.ബി.എ (GBA) യോഗത്തിന് ശേഷം ഡി.കെ. ശിവകുമാർ വ്യക്തമാക്കി. പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്:

പഴയ വാഹനങ്ങൾക്ക് താക്കീത്: ഉപയോഗശൂന്യമായ പഴയ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്താൽ അവ ടോവിംഗ് നടത്തി ബെല്ലാളി, മിറ്റഗനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ഡമ്പ് യാർഡുകളിലേക്ക് മാറ്റും.

  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!

ടോവിംഗ് വാഹനങ്ങൾ സജ്ജം: എല്ലാ കോർപ്പറേഷൻ പരിധിയിലും രണ്ട് വീതം ടോവിംഗ് വാഹനങ്ങൾ അനുവദിച്ചിട്ടുണ്ട്. പാർക്കിംഗ് അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാഹനം വെച്ചാൽ ഉടനടി നടപടിയുണ്ടാകും.

ഫുട്പാത്ത് നയം: കാൽനടയാത്രക്കാർക്കായി ഫുട്പാത്തുകൾ സുരക്ഷിതമാക്കാൻ പുതിയ നയം കൊണ്ടുവരും. തെരുവ് കച്ചവടക്കാർക്കായി നിശ്ചിത റോഡുകൾ മാത്രം അനുവദിക്കും. ചില പ്രധാന റോഡുകളിൽ കച്ചവടം പൂർണ്ണമായും നിരോധിക്കും.

ഫ്ലെക്സുകൾ വച്ചാൽ കേസ്
നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്ന രീതിയിൽ ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്ന് ഡി.സി.എം മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ആര് ഫ്ലെക്സ് വെച്ചാലും പോലീസും കോർപ്പറേഷനും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

  ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കാരണം അവൾ; ഡി.കെക്ക് മുന്നിൽ കടുത്ത വെല്ലുവിളികൾ

“നഗരത്തിൽ നിലവിൽ കൃത്യമായ പാർക്കിംഗ് നയമുണ്ട്. അത് ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. ജനങ്ങൾ സഹകരിക്കണം.” – ഡി.കെ. ശിവകുമാർ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts