നിവിൻ പോളിക്കും എത്തി സൂര്യയുടെയും ജ്യോതികയുടെയും സർപ്രൈസ് സമ്മാനം!

കൊച്ചി: തിയറ്ററുകളിലും ഒടിടിയിലും ഒരുപോലെ തരംഗമായി മാറിയ ‘സർവ്വം മായ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നിവിൻ പോളിയെ അഭിനന്ദിച്ച് തമിഴ് സൂപ്പർ താരങ്ങളായ സൂര്യയും ജ്യോതികയും. ചിത്രത്തിലെ ‘പ്രഭേന്ദു’ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ നിവിന് സ്നേഹസമ്മാനമായി ഒരു സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറാണ് താരദമ്പതികൾ അയച്ചുനൽകിയത്. തനിക്ക് ലഭിച്ച ഈ സർപ്രൈസ് സമ്മാനത്തിന്റെ ചിത്രം നിവിൻ പോളി തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു. “നിങ്ങളുടെ രണ്ടു പേരുടെയും സ്നേഹനിർഭരമായ പെരുമാറ്റത്തിന് വളരെ നന്ദി” എന്ന കുറിപ്പോടെയാണ് നിവിൻ ചിത്രം പോസ്റ്റ് ചെയ്തത്. കത്തിലെ വിശേഷങ്ങൾ…

Read More

ശിവാജി ജയന്തി ആഘോഷങ്ങൾക്കിടെ കല്ലേറ് സംഭവം: എട്ട് പേർ അറസ്റ്റിൽ; ഗൂഢാലോചനയില്ലെന്ന് പോലീസ് 

ബെം​ഗളൂരു: ശിവാജി ജയന്തി ആഘോഷങ്ങൾക്കിടെ നടന്ന കല്ലേറുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നവനഗർ സ്വദേശിയായ തൻവീർ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. സംഭവത്തിൽ ജില്ലാ പോലീസ് സൂപ്രണ്ട് (SP) സിദ്ധാർത്ഥ് ഗോയൽ നേരിട്ട് വിശദീകരണവുമായി രംഗത്തെത്തി. ബുധനാഴ്ച രാത്രി 10:06-ഓടെയാണ് ഘോഷയാത്രയ്ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തെക്കുറിച്ച് എസ്പി വ്യക്തമാക്കിയ കാര്യങ്ങൾ ഇവയാണ്: ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും ഡിജെ സംഗീതവുമായി ബന്ധപ്പെട്ട തർക്കമല്ല കല്ലേറിന് കാരണമായതെന്നും പോലീസ് അറിയിച്ചു. പള്ളിക്കുള്ളിൽ വടികളോ മറ്റ് മാരകായുധങ്ങളോ ഉണ്ടായിരുന്നില്ല. പള്ളിക്കുള്ളിലെ കല്ല് കൊണ്ട് നിർമ്മിച്ച ഷൂ…

Read More

റമസാന്‍ കാലത്ത രുചിക്കൂട്ടുകളുമായി ജനങ്ങളുടെ മനം നിറച്ച് റസല്‍ മാര്‍ക്കറ്റ്

ബെംഗളുരു: ഷോപ്പിങ് മാളുകള്‍ നഗരത്തില്‍ ഏറെയുണ്ടെങ്കിലും റമസാന്‍ കാലത്ത് ശിവാജിനഗറിലെ റസല്‍മാര്‍ക്കറ്റിലെ തിരക്കിന് കുറവൊന്നുമില്ല. വിദേശിയും സ്വദേശിയുമായ പഴങ്ങളുടെ വിപണിയാണ് റസല്‍മാര്‍ക്കറ്റിനെ പ്രിയങ്കരമാ ക്കുന്നത്. ബന്ധുക്കള്‍ക്കും സു ഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കാനുള്ള അലങ്കരിച്ച പഴ ക്കൊട്ടകളും ഉണക്കപ്പഴങ്ങളുടെ (ഡ ഫ്രൂട്‌സ്)് കിറ്റുകളുമാണ് റമസാന്‍ കാലത്തെ സവിശേഷത. ബ്രിട്ടിഷ് ഭരണകാലത്ത് 1927ല്‍ പ്രവര്‍ത്തനം തുടങ്ങിയ മാര്‍ക്കറ്റിന് 1933ലാണ് മൈസൂരു വിലെ മുനിസിപ്പല്‍ കമ്മിഷണറായിരുന്ന ടി.ബി.റസലിന്റെ പേര് നല്‍കിയത്. 2012ല്‍ തീപിടിത്തത്തെ തുടര്‍ന്ന് കനത്ത നാശനഷ്ടം നേരിട്ട മാര്‍ക്കറ്റ് മാസങ്ങള്‍ക്ക് ശേഷം പഴയ പ്രൗഢിയോടെ വീണ്ടും പ്രവര്‍ത്തനം…

Read More

ബെംഗളൂരു ടെക്കിയുടെ മരണം: കൊലപാതകത്തിന് ശേഷവും ക്രൂരത; പുറത്തുവരുന്നത് ക്രൂരമായ പീഡനവിവരങ്ങള്‍

ബെംഗളൂരു: രാമമൂര്‍ത്തി നഗറില്‍ ജനുവരി 16-ന് മംഗളൂരു സ്വദേശിനിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഷര്‍മ്മിള മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ 18-കാരന്‍ കേണല്‍ കുറൈയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലൈംഗികാതിക്രമ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ആസൂത്രിതമായ അതിക്രമം നേരത്തെയും ഷര്‍മ്മിളയുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചിട്ടുള്ള പ്രതി, കൃത്യം നടന്ന ദിവസം യുവതിയെ പിന്നില്‍ നിന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ഷര്‍മ്മിള പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ ഇവരുടെ തല സോഫയിലിടിച്ച് പരിക്കേറ്റു. രക്തം വാര്‍ന്ന് നിലവിളിച്ചിട്ടും പ്രതി ഇവരെ വിടാന്‍ തയ്യാറായില്ലെന്ന് പോലീസ്…

Read More

“അവർ ഈ പരിഗണന അർഹിക്കുന്നു”; അതിരാവിലെ ശുചീകരണ തൊഴിലാളിയോടുള്ള യുവതിയുടെ കരുതലുകൾ നിറഞ്ഞ വൈറൽ വീഡിയോ കാണാം

തിരക്കുപിടിച്ച ലോകത്ത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ചെറിയ അടയാളങ്ങൾ പോലും വലിയ മാറ്റങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കാറുണ്ട്. അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നിരിക്കുകയാണ് ഒരു യുവതിയുടെ സ്നേഹപ്രവർത്തി. അതിരാവിലെ തന്റെ വീട്ടുപടിക്കൽ ശുചീകരണ ജോലിയിലേർപ്പെട്ട സ്ത്രീക്ക് ഒരു കപ്പ് ചായയുമായി എത്തിയ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. ‘official_cg_ratna’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. പുലർച്ചെ ആറ് മണിക്ക് തെരുവുകൾ വൃത്തിയാക്കാൻ എത്തുന്നവർക്ക് ഒരു ചെറിയ നന്ദി സൂചകമായാണ് യുവതി ഈ വീഡിയോ പങ്കുവെച്ചത്. റോഡ് തൂത്തുവാരിക്കൊണ്ടിരിക്കുന്ന ശുചീകരണ തൊഴിലാളിയുടെ…

Read More

റെഡിറ്റ് ഉൾപ്പെടെയുള്ള സമൂഹികമാധ്യമങ്ങളിൽ ദിയക്കെതിരെ ഉയരുന്നത് വലിയ രീതിയിലുള്ള പരിഹാസവും വിമർശനവും

കൊച്ചി: കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിനെതിരെ അശാസ്ത്രീയമായ വിവരങ്ങൾ പങ്കുവെച്ച ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. വാക്സിനേഷൻ എടുത്ത കുഞ്ഞുങ്ങൾക്ക് വിട്ടുമാറാത്ത അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന് അവകാശപ്പെടുന്ന വീഡിയോ ദിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. പതിമൂന്നോളം പഠനങ്ങൾ ഇത്തരമൊരു കാര്യം ശരിവയ്ക്കുന്നുണ്ടെന്നാണ് ദിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. എന്നാൽ, ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരാൾ പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന തരത്തിലുള്ള വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. റെഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ…

Read More

ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് ഇന്ന്

ബെംഗളൂരു: ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ ഇന്ന് (ഫെബ്രുവരി 22) ഇഫ്താർ മീറ്റ് നടത്തും. ഉച്ചക്ക് 2.00 മണിക്ക് ആരംഭിക്കുന്ന സംഗമം ബെംഗളൂരു ഇസ്ലാഹി സെൻറർ പ്രസിഡൻ്റ് കെ വി ബഷീർ ഉദ്ഘാടനം ചെയ്യും. ‘സമൂഹത്തെ തകർക്കുന്ന ലിബറലിസം’ എന്ന സമ്മേളന പ്രമേയത്തിൽ ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന വിജ്ഞാന സദസ്സിൽ ഡോ: അബ്ദുല്ല ബാസിൽ പ്രമേയം അവതരിപ്പിച്ചു സംസാരിക്കും. ‘സന്തുഷ്ട കുടുംബം സാധ്യമാണ് ‘ എന്ന വിഷയത്തിൽ ഷാഹിദ് മുസ്ലിം ഫാറൂഖി, ‘ആരാധനാ നിരതരാവുക’ എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫി,…

Read More

മലിനജലം മൂലമുണ്ടാകുന്ന രോഗങ്ങളിൽ കർണാടക രാജ്യത്ത് ഒന്നാം സ്ഥാനത്ത്: ഏറ്റവും കൂടുതൽ കേസുകൾ ബെംഗളൂരുവിൽ ഭയപ്പെടുത്തുന്ന വിവരങ്ങൾ പുറത്ത്

ബെംഗളൂരു: രാജ്യത്ത് മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളുടെ എണ്ണത്തിൽ കർണാടക ഒന്നാമതെന്ന ആശങ്കാജനകമായ റിപ്പോർട്ട് പുറത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ടൈഫോയിഡ്, വയറിളക്കം തുടങ്ങിയ രോഗങ്ങൾ സംസ്ഥാനത്ത് വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ തലത്തിൽ ടൈഫോയിഡ് കേസുകളിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തും, വയറിളക്ക കേസുകളിൽ അഞ്ചാം സ്ഥാനത്തുമാണ് കർണാടക. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് തലസ്ഥാനമായ ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 2021 മുതൽ 2025 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോഴാണ് സംസ്ഥാനത്തെ ഈ ദയനീയാവസ്ഥ വ്യക്തമാകുന്നത്. ശുദ്ധജല വിതരണത്തിലെ പാളിച്ചകളാണ് രോഗങ്ങൾ പടരാൻ പ്രധാന…

Read More

മൃഗശാലയിലെ കുഞ്ഞ് കുരങ്ങ് പഞ്ചിന്റെ വിരഹവും കൂട്ടിന് നൽകിയ കളിപ്പാട്ടവും: കാണാൻ നീണ്ട നിര; അവന്റെ വീഡിയോ കാണാം 

ജാപ്പനീസ് മൃഗശാലയിലെ ഒരു കുട്ടി കുരങ്ങനും അവന്റെ ഓറഞ്ച് നിറത്തിലുള്ള കളിപ്പാട്ടവും ഇന്ന് ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോക്താക്കളുടെ കണ്ണ് നനയിക്കുകയാണ്. ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച്-കുൻ എന്ന ഏഴ് മാസം പ്രായമുള്ള മക്കാക് കുരങ്ങന്റെ കഥയാണിത്. 2025 ജൂലൈയിലാണ് പഞ്ച് ജനിച്ചത്. എന്നാൽ ജനിച്ച ഉടനെ തന്നെ അമ്മ ഉപേക്ഷിച്ച പഞ്ചിന് ആ മടിത്തട്ടിലെ സുരക്ഷിതത്വം നഷ്ടമായി. കുരങ്ങുകളെ സംബന്ധിച്ചിടത്തോളം അമ്മയോട് ചേർന്നുനിൽക്കുക എന്നത് അവരുടെ അതിജീവനത്തിന് അത്യാവശ്യമാണ്. പഞ്ചിന്റെ ഏകാന്തതയും ഉത്കണ്ഠയും കുറയ്ക്കാൻ മൃഗശാല അധികൃതർ നൽകിയ പുതപ്പുകളിലും കളിപ്പാട്ടങ്ങളിലും അവൻ തിരഞ്ഞെടുത്തത്…

Read More

ഹാൻഡ് ഡ്രയറുകൾ ഉപയോ​ഗിക്കാറുണ്ടോ? പണി വരുന്നുണ്ട്ട്ടോ!!! കൈ കഴുകിയാൽ മാത്രം പോരാ, ഉണക്കുമ്പോഴും ശ്രദ്ധിക്കണം!

മാളുകളിലും റെസ്റ്റോറന്റുകളിലും പോകുമ്പോൾ കൈ കഴുകിയ ശേഷം സെക്കന്റുകൾക്കുള്ളിൽ നനവ് മാറ്റാൻ നാം ആശ്രയിക്കുന്ന ഹാൻഡ് ഡ്രയറുകൾ യഥാർത്ഥത്തിൽ രോഗാണുക്കളുടെ കലവറയാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ ശീലം നിങ്ങളെ നിത്യ രോഗിയാക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സോപ്പിട്ട് വൃത്തിയാക്കിയ കൈകളിലേക്ക് മാരകമായ ബാക്ടീരിയകളെ പടർത്താൻ ഈ ഉപകരണങ്ങൾ കാരണമാകുന്നു. എങ്ങനെയുണ്ടാകുന്നു ഈ രോഗാണു വ്യാപനം? ഹാൻഡ് ഡ്രയറുകൾ വായു വലിച്ചെടുത്ത് ചൂടാക്കിയാണ് കൈകളിലേക്ക് വിടുന്നത്. ടോയ്‌ലറ്റുകളിലെ ഫ്ലഷ് എയറോസോളുകളിൽ (Flush aerosols) നിന്നുള്ള മലിനമായ വായു ഈ യന്ത്രങ്ങൾ വലിച്ചെടുക്കുകയും അത് നേരിട്ട് നമ്മുടെ…

Read More
Click Here to Follow Us