റെഡിറ്റ് ഉൾപ്പെടെയുള്ള സമൂഹികമാധ്യമങ്ങളിൽ ദിയക്കെതിരെ ഉയരുന്നത് വലിയ രീതിയിലുള്ള പരിഹാസവും വിമർശനവും

കൊച്ചി: കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിനെതിരെ അശാസ്ത്രീയമായ വിവരങ്ങൾ പങ്കുവെച്ച ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു.

വാക്സിനേഷൻ എടുത്ത കുഞ്ഞുങ്ങൾക്ക് വിട്ടുമാറാത്ത അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന് അവകാശപ്പെടുന്ന വീഡിയോ ദിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.

പതിമൂന്നോളം പഠനങ്ങൾ ഇത്തരമൊരു കാര്യം ശരിവയ്ക്കുന്നുണ്ടെന്നാണ് ദിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. എന്നാൽ, ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരാൾ പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന തരത്തിലുള്ള വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. റെഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ദിയക്കെതിരെ വലിയ രീതിയിലുള്ള പരിഹാസവും വിമർശനവുമാണ് ഉയരുന്നത്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

സയൻസിൽ വിശ്വസിക്കുന്നില്ലെന്ന് പറയുമ്പോഴും ദിയ സ്വന്തം കുഞ്ഞിന് കൃത്യമായി വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് തെളിവായി മുൻപ് ദിയ പങ്കുവെച്ച വാക്സിനേഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. താൻ സ്വന്തം കുഞ്ഞിന് നൽകുന്ന സുരക്ഷ മറ്റുള്ളവർക്ക് നൽകാതെ അശാസ്ത്രീയ പ്രചരണത്തിലൂടെ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ദിയ ചെയ്യുന്നതെന്ന് റെഡിറ്റ് ഉപയോക്താക്കൾ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു
[masterslider id="10"]

Related posts