“അവർ ഈ പരിഗണന അർഹിക്കുന്നു”; അതിരാവിലെ ശുചീകരണ തൊഴിലാളിയോടുള്ള യുവതിയുടെ കരുതലുകൾ നിറഞ്ഞ വൈറൽ വീഡിയോ കാണാം

തിരക്കുപിടിച്ച ലോകത്ത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ചെറിയ അടയാളങ്ങൾ പോലും വലിയ മാറ്റങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കാറുണ്ട്. അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നിരിക്കുകയാണ് ഒരു യുവതിയുടെ സ്നേഹപ്രവർത്തി. അതിരാവിലെ തന്റെ വീട്ടുപടിക്കൽ ശുചീകരണ ജോലിയിലേർപ്പെട്ട സ്ത്രീക്ക് ഒരു കപ്പ് ചായയുമായി എത്തിയ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്.

‘official_cg_ratna’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. പുലർച്ചെ ആറ് മണിക്ക് തെരുവുകൾ വൃത്തിയാക്കാൻ എത്തുന്നവർക്ക് ഒരു ചെറിയ നന്ദി സൂചകമായാണ് യുവതി ഈ വീഡിയോ പങ്കുവെച്ചത്. റോഡ് തൂത്തുവാരിക്കൊണ്ടിരിക്കുന്ന ശുചീകരണ തൊഴിലാളിയുടെ അടുത്തേക്ക് ഒരു ട്രേയിൽ ചായയുമായി യുവതി ചെല്ലുന്നതും, അവർ അത് സന്തോഷത്തോടെ വാങ്ങി റോഡരികിലിരുന്ന് കുടിക്കുന്നതും വീഡിയോയിൽ കാണാം.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

ചായ കുടിക്കുന്നതിനിടയിൽ ഇരുവരും പരസ്പരം കുശലാന്വേഷണം നടത്തുന്നതും വീഡിയോയുടെ മാറ്റ് കൂട്ടുന്നു. പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. “സമൂഹത്തിന് ആവശ്യം ഇത്തരം മാതൃകകളെയാണ്”, “ഇത്തരം ചെറിയ പ്രവർത്തികളാണ് ലോകത്തെ കൂടുതൽ മനോഹരമാക്കുന്നത്” എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളോട് കാണിക്കുന്ന ഈ ബഹുമാനവും കരുണയുമാണ് യഥാർത്ഥ മാനവികതയെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം കുറിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts