ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് ഇന്ന്

ബെംഗളൂരു: ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെൻ്ററിൽ ഇന്ന് (ഫെബ്രുവരി 22) ഇഫ്താർ മീറ്റ് നടത്തും.

ഉച്ചക്ക് 2.00 മണിക്ക് ആരംഭിക്കുന്ന സംഗമം ബെംഗളൂരു ഇസ്ലാഹി സെൻറർ പ്രസിഡൻ്റ് കെ വി ബഷീർ ഉദ്ഘാടനം ചെയ്യും.

‘സമൂഹത്തെ തകർക്കുന്ന ലിബറലിസം’ എന്ന സമ്മേളന പ്രമേയത്തിൽ ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന വിജ്ഞാന സദസ്സിൽ ഡോ: അബ്ദുല്ല ബാസിൽ പ്രമേയം അവതരിപ്പിച്ചു സംസാരിക്കും.

  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

‘സന്തുഷ്ട കുടുംബം സാധ്യമാണ് ‘ എന്ന വിഷയത്തിൽ ഷാഹിദ് മുസ്ലിം ഫാറൂഖി, ‘ആരാധനാ നിരതരാവുക’ എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫി, ‘മടക്കയാത്രക്ക് ഒരുങ്ങുക’ എന്ന വിഷയത്തിൽ നിസാർ സലാഹി എന്നിവർ സംസാരിക്കും.

ഉച്ചക്ക് 1.00 മണിക്ക് ആരംഭിക്കുന്ന മുതിർന്ന കുട്ടികളുടെ “ടീൻസ് മീറ്റ്”, ചെറിയ കുട്ടികൾക്ക് വേണ്ടിയുള്ള “കളിച്ചങ്ങാടം” എന്നിവയും മീറ്റിൽ പ്രത്യേകം ഉൾപെടുത്തിയിട്ടുണ്ട്.

  സിനിമയല്ലിത് ജീവിതം; രാഷ്ട്രീയത്തിൽ ചരിത്രമെഴുതി വിജയ്; എതിരാളികൾ വീണിടത്ത് 'ദളപതി' ഉദിച്ചുയർന്നത് എങ്ങനെ?

ഇസ്ലാമിനെ ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളടങ്ങിയ വിപുലമായ പുസ്തക മേളയും സംഗമ വേദിയിൽ ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ
[masterslider id="10"]

Related posts