ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടിയതിനോടൊപ്പെം ഇനി ഉവിടെയും സ്റ്റോപ്പ്; യാത്രക്കാര്‍ക്ക ​ഗുണമാകും

ബെംഗളൂരു: വിശാഖപട്ടണത്തിനും എസ്എംവിടി ബെംഗളൂരുവിനും ഇടയില്‍ യാത്ര നടത്തുന്ന സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടി.

വിശാഖപട്ടണത്ത് നിന്ന് ബെംഗളൂരുവിലേക്ക് വരുന്ന ട്രെയിന്‍ നമ്പര്‍ 08581 വിശാഖപട്ടണം-എസ്എംവിടി ബെംഗളൂരു വീക്കെന്‍ഡ് എക്‌സ്പ്രസ് മാര്‍ച്ച് 29 വരെ സര്‍വീസ് നടത്തും. ട്രെയിന്‍ നമ്പര്‍ 08582 എസ്എംവിടി ബെംഗളൂരു-വിശാഖപട്ടണം എക്‌സ്പ്രസ് മാര്‍ച്ച് 30 വരെയും സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

ട്രെയിനിന്റെ സര്‍വീസ് നീട്ടുന്നതിനൊപ്പം മൈസൂരു എക്‌സ്പ്രസുകള്‍ക്ക് നയന്ദഹള്ളിയില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

പരീക്ഷണാടിസ്ഥാനത്തിലാണ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ഈ സ്‌റ്റോപ്പുകള്‍ വരും ദിവസങ്ങളില്‍ ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരപ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.

സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകള്‍

  1. ട്രെയിന്‍ നമ്പര്‍ 16215 മൈസൂര്‍-കെഎസ്ആര്‍ ബെംഗളൂരു ചാമുണ്ഡി എക്‌സ്പ്രസ് രാവിലെ 8.45 ന് നയന്ദഹള്ളിയില്‍ എത്തും.
  2. ട്രെയിന്‍ നമ്പര്‍ 16216 കെഎസ്ആര്‍ ബെംഗളൂരു-മൈസൂര്‍ ചാമുണ്ഡി എക്‌സ്പ്രസ് വൈകിട്ട് 6.39 ന്.
  3. ട്രെയിന്‍ നമ്പര്‍ 17307 മൈസൂര്‍-ബാഗല്‍കോട്ട് ബസവ എക്‌സ്പ്രസ് ഉച്ചകഴിഞ്ഞ് 3.16 ന്.
  4. ട്രെയിന്‍ നമ്പര്‍ 17308 ബാഗല്‍കോട്ട്-മൈസൂര്‍ ബസവ എക്‌സ്പ്രസ് രാവിലെ 8.19 ന്.
  5. ട്രെയിന്‍ നമ്പര്‍ 16235 തൂത്തുക്കുടി-മൈസൂര്‍ എക്‌സ്പ്രസ് രാവിലെ 6.49 ന്.
  6. ട്രെയിന്‍ നമ്പര്‍ 16236 മൈസൂര്‍-തൂത്തുക്കുടി എക്‌സ്പ്രസ് രാത്രി 8.14 ന്.
  7. ട്രെയിന്‍ നമ്പര്‍ 16535 മൈസൂര്‍-ഫണ്ഡാരപുര ഗോള്‍ ഗുംബാസ് എക്‌സ്പ്രസ് വൈകിട്ട് 5.40 ന്.
  8. ട്രെയിന്‍ നമ്പര്‍ 16536 ഫണ്ഡാരപൂര്‍-മൈസൂര്‍ ഗോള്‍ ഗുംബാസ് എക്‌സ്പ്രസ് രാവിലെ 7.44 ന്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts