ശബരിമല യുവതി പ്രവേശനം: സർക്കാരിന് നിലപാട് വ്യക്തമാക്കാൻ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി അന്തിമ വാദത്തിലേക്ക് കടക്കുന്നു. ഏപ്രിൽ 7 മുതൽ ഹർജികളിൽ തുടർച്ചയായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒൻപതംഗ വിശാല ബെഞ്ചാണ് ഈ വിഷയം പരിഗണിക്കുന്നത്.

യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 7, 8, 9 തീയതികളിൽ കേൾക്കും. ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിർക്കുന്നവരുടെ വാദം 14 15 16 തീയതികളിലും കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഏപ്രിൽ 22ന് വാ​ദം കേൾക്കൽ പൂർത്തിയാക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

കൂടാതെ മാർച്ച് 14ന് മുൻപ് കക്ഷികൾ നിലപാട് എഴുതി അറിയിക്കണമെന്നും കോടതി നിർദ്ദേശം വച്ചിട്ടുണ്ട്. ഇതിനുപുറമെ മുതിർന്ന അഭിഭാഷകൻ പരമേശ്വരനെ കൂടി അമിക്കസ്ക്യൂറിയായി നിയോഗിച്ചു. പുനഃ പരിശോധന ഹാർജികളെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജികൾ നിലനിൽക്കുമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി. അതേസമയം സർക്കാർ സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് സുപ്രീംകോടതി മുന്നോട്ടുവച്ചിരിക്കുന്ന ഈ സമയപരിധി വളരെ നിർണായകമാണ്.

നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് മുൻപായി തന്നെ സംസ്ഥാന സർക്കാരിനെ ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കേണ്ടതായി വരും. പുനഃ പരിശോധന ഹർജികളെ ഇതുവരെ എതിർത്തിയിരുന്നു എന്നാണ് സംസ്ഥാന സർക്കാർ അഭിഭാഷകൻ ഇന്ന് സുപ്രീംകോടതിയിൽ അറിയിച്ചത്.2019ല്‍ ചീഫ് ജസ്റ്റിസായിരുന്ന എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ബെഞ്ച് പുനഃപരിശോധന ഹര്‍ജികളിലെടുത്ത തീരുമാനങ്ങള്‍ നിലനില്‍ക്കുമെന്നും അന്ന് കോവിഡ് കാലമായതിനാല്‍ നിരന്തരമുള്ള വാദം കേള്‍ക്കല്‍ നടന്നിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts