സ്കൂട്ടി പാലത്തിലിടിച്ചു; ദമ്പതികളും മകളും മരിച്ചു, മകന് ഗുരുതരമായി പരിക്കേ്

ബെംഗളൂരു: സ്കൂട്ടർ റോഡരികിലെ പാലത്തിൽ ഇടിച്ചുകയറി ദമ്പതികളും മകളും സംഭവസ്ഥലത്ത് തന്നെ മരിച്ചു, മകന് ഗുരുതരമായി പരിക്കേറ്റു. ഹ്യൂമാനാബാദ് താലൂക്കിലെ ഹാലിഖേഡ് (ബി) പട്ടണത്തിന് സമീപമം ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

ബസവകല്യാൺ താലൂക്കിലെ രാജേശ്വർ ഗ്രാമത്തിലെ വെങ്കട്ട് രാമറാവു (40), ഭാര്യ ശിൽപ (35), മകൾ രക്ഷിത (11) എന്നിവർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മകൻ രത്‌നജീത് (15) ഗുരുതരമായി പരിക്കേറ്റു. പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ബിദാറിലെ ഒരു ആശുപത്രിയിലേക്ക് റഫർ ചെയ്തതായി അറിയുന്നു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

കുടുംബം ബിദറിൽ നിന്ന് സ്വദേശമായ രാജേശ്വരത്തേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് സംഭവം. വിവരം ലഭിച്ചയുടനെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഹാലിഖേഡ് (ബി) പോലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts