ജാങ്കോ നീ അറിഞ്ഞാ…!! വിഷുവിന് നാട്ടിലേക്ക് പോകാനുളള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ബെംഗളുരു: വിഷുക്കാല യാത്രയ്ക്ക് നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഏപ്രില്‍ പത്തിലെ ടിക്കറ്റ് ബുക്കിങ്ങാണ് തുടങ്ങുന്നത്.

വിഷു ഏപ്രില്‍ 15നാണെങ്കിലും 10,11 ദിവസങ്ങളിലാണ് കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കുന്നത്. 14ന് അംബേദ്കര്‍ ജയന്തി കൂടി വരുന്നതിനാല്‍ അടുപ്പിച്ച് അവധി ലഭിക്കുന്നതും നാട്ടില്‍ പോകുന്നവര്‍ക്ക് സഹായകരമാണ്.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

ചുരുക്കം സ്വകാര്യ ബസുകളിലെയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തെ ഈസ്റ്ററിന് നാട്ടിലേക്കും തിരിച്ചുമുളള ട്രെയിനുകളിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നിരുന്നു.

ഈ മാസം അവസാനം വരെ ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുത്തേക്ക് സര്‍വീസ് നടത്തുന്ന സ്‌പെഷല്‍ ട്രെയിന കള്‍ വേനലവധിക്കാലത്തേക്കു നീട്ടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കേരള, കര്‍ണാടക ആര്‍ സി ബസുകളിലെ ടിക്കറ്റ് ബുക്കിങ് മാര്‍ച്ച് ആദ്യവാരം തുടങ്ങും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts