ദുരഭിമാനം: ഗര്‍ഭിണിയെ വെട്ടിക്കൊന്ന് അച്ഛന്‍

death murder

ബെംഗളുരു: ദലിത് യുവാവിനെ വിവാഹം ചെയ്ത മകളെ വെട്ടി ക്കൊലപ്പെടുത്തിയതിനു പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. ഹുബ്ബള്ളി ബൈലഗളി ഇനാം വീരാപൂരില്‍ നിന്നുള്ള മാന്യ വി വേകാനന്ദ ദൊഡ്ഡമണി (19)യാണ് മരിച്ചത്. ഭര്‍ത്താവ് വിവേകാ നന്ദിനും ഇയാളുടെ മാതാപിതാക്കള്‍ക്കും പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപ്രതിയില്‍ പ്രവേശിപ്പി കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നു മാറിത്താമസിച്ച ദമ്പതികള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മടങ്ങി യെത്തിയപ്പോഴാണു ആക്രമിക്കപ്പെട്ടത്. യുവതി ഗര്‍ഭിണിയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ദുരഭി മാനക്കൊലപാതകത്തിന് 8 പേര്‍ ക്കെതിരെ കേസെടുത്ത പൊലീസ് മറ്റു പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഡിഗ്രി വിദ്യാര്‍ഥികളായിരിക്കെ മേയിലാണ്…

Read More

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; 21 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ്

ബെംഗളുരു: ക്രിപ്‌റ്റോ കറന്‍സി നിക്ഷേപത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ 21 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തി. ഫോര്‍ത്ത് ബ്ലോക്ക് കണ്‍സല്‍റ്റന്‍സി എന്ന സ്ഥാപനത്തിനെതിരെ ബെംഗളൂരു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത സാമ്പത്തികത്തട്ടിപ്പു കേസിലെ കള്ളപ്പണ ഇടപാടുകളാണ് ഇ. ഡി അന്വേഷിക്കുന്നത്. ക്രിപ്‌റ്റോ കറന്‍സി നിക്ഷേപം വഴി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് വിദേശികളെ ഉള്‍പ്പെടെ കബളിപ്പിച്ചെന്നാണ് കേസ്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കു വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ച് സമു ഹമാധ്യമങ്ങളിലൂടെ വലിയ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുക നിക്ഷേപി…

Read More

തുടക്കത്തിൽ ഇതിന്റെ ലക്ഷണങ്ങൾ അറിയില്ലെങ്കിലും ചില്ലറക്കാരല്ല ഈ രോഗങ്ങൾ

പല രോഗങ്ങളും നിശബ്ദമായി ശരീരത്തെ ആക്രമിക്കുകയും തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാതിരിക്കുകയും ചെയ്യും. അതാകട്ടെ ഗുരുതരമാകാനുള്ള സാധ്യതയും ഏറെയാണ്. അത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള തയ്യാറെടുപ്പുകൾ കൂടി ജീവിതശൈലിയുടെ ഭാഗമാക്കേണ്ടതുണ്ട്. ഹൃദയം, കരള്‍, വൃക്കകള്‍, പാന്‍ക്രിയാസ് തുടങ്ങിയ പ്രധാന അവയവങ്ങളെ ദോഷകരമായി ബാധിക്കുന്നവയാണ് ഇവയിൽ പല രോഗങ്ങളും. ചിട്ടയായ ജീവിത ശൈലി, പതിവ് പരിശോധനകൾ, എന്നിവയിലൂടെ വേണം ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ. ഫാറ്റിലിവർ കരളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുകൊണ്ട് വരുന്ന ഫാറ്റിലിവർ. തുടക്കത്തില്‍ വലിയ ലക്ഷണങ്ങള്‍ ഒന്നും കണിക്കാത്തതിനാൽ തിരിച്ചറിഞ്ഞെന്ന് വരില്ല. പതിവായ ആരോഗ്യ…

Read More

സർക്കാർ സ്കൂൾ കുട്ടികൾക്ക് സന്തോഷവാർത്ത; പാഠപുസ്തകങ്ങൾക്കൊപ്പം നോട്ട്ബുക്കുകളും ഇനി സൗജന്യം

ബെംഗളൂരു: സർക്കാർ സ്കൂൾ കുട്ടികൾക്കും പിയുസി വിദ്യാർത്ഥികൾക്കും സൗജന്യ നോട്ട്ബുക്കുകൾ നൽകും. അടുത്ത വർഷം മുതൽ സർക്കാർ സ്കൂൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾക്കൊപ്പം സൗജന്യ നോട്ട്ബുക്കുകളും ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. 90% ദരിദ്രരായ കുട്ടികളും സർക്കാർ സ്കൂളുകളിലും കോളേജുകളിലുമാണ് പഠിക്കുന്നത്. പ്രീ-യൂണിവേഴ്സിറ്റി കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങൾ ലഭിക്കാത്തതിനാൽ, വർഷങ്ങളായി നോട്ട്ബുക്കുകൾക്കൊപ്പം പാഠപുസ്തകങ്ങളും വാങ്ങി ഉപയോഗിക്കേണ്ടി വരുന്നുണ്ട്. എന്നാൽ ഇപ്പോൾ സർക്കാർ സ്കൂൾ കുട്ടികൾക്കും പിയുസി വിദ്യാർത്ഥികൾക്കും 6 നോട്ട്ബുക്കുകൾ സൗജന്യമായി നൽകാൻ സർക്കാർ തീരുമാനിച്ചു. സർക്കാരിന്റെ ഈ പുതിയ തീരുമാനത്തെക്കുറിച്ച് സംസാരിച്ച…

Read More

ബെംഗളൂരുവില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ പ്രതിരോധ ഉദ്യോഗസ്ഥയുടെ ബാഗില്‍നിന്ന് പണം കവര്‍ന്നു

ബെംഗളുരു: ബെംഗളൂരുവില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രതിരോധ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് സെക്യൂരിറ്റി ഗാര്‍ഡ് പണം കവര്‍ന്നതായി പരാതി. കഴിഞ്ഞ ദിവസം ടസ്‌കര്‍ ടൗണിലെ ജൂത കമ്യൂണിറ്റി സെന്റര്‍ സന്ദര്‍ശിക്കാനെത്തിയ പ്പോഴായിരുന്നു സംഭവം. ഇരുപതംഗ സംഘത്തോടൊപ്പമെത്തിയ ഉദ്യോഗസ്ഥയുടെ ലഗേജ് സെന്ററിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നതിനിടെയാണ് ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ 2000 രൂപ കവര്‍ന്നത്. സെന്ററിന്റെ മാനേജര്‍ ജീവന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.

Read More

വീട്ടിലെ യുവതികൾക്കും മരുമക്കൾക്കും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി

ഒരു ഗ്രാമ പഞ്ചായത്ത് ജനുവരി 26 മുതൽ 15 ഗ്രാമങ്ങളിലെ മരുമക്കളും യുവതികളും സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. കൂടാതെ, പൊതുപരിപാടികളിലോ അയൽക്കാരന്റെ വീട്ടിലോ ഫോൺ കൊണ്ടുപോകുന്നതും നിരോധിക്കും. പകരം, അവർക്ക് സ്മാർട്ട്‌ഫോണുകൾക്ക് പകരം കീപാഡ് ഫോണുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. രാജസ്ഥാനിലെ ജലോർ ജില്ലയിലെ 14 പട്ടികകളുടെ (ഉപവിഭാഗങ്ങൾ) പ്രസിഡന്റ് സുജ്‌നാറാം ചൗധരിയുടെ അധ്യക്ഷതയിൽ ജലോർ ജില്ലയിലെ ഗാസിപൂർ ഗ്രാമത്തിൽ ഞായറാഴ്ച നടന്ന ചൗധരി സമൂഹത്തിന്റെ യോഗത്തിലാണ് തീരുമാനം. പഞ്ച് അംഗങ്ങളും കമ്മ്യൂണിറ്റി അംഗങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം, മരുമക്കളും യുവതികളും…

Read More

ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ

ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ. 21 കാരനായ രാഹുൽ ദൻതാനിയെയാണ് വഡാജ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂച്ചയെ കൊല്ലുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. പൂച്ചയ്ക്ക് പാൽ കൊടുക്കുന്നതിനിടെ യുവതി പാത്രം നീക്കിയതോടെ കയ്യിൽ കടിക്കുകയായിരുന്നു. ആറ് മാസം ഗർഭിണിയായ യുവതിക്ക് ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് പൂച്ചയെ തല്ലിക്കൊല്ലുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ രാഹുൽ ദൻതാനി സുഹൃത്തുക്കളുടെ സഹായത്തോടെ പൂച്ചയെ ചാക്കിലാക്കി. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്…

Read More

ക്രിസ്മസ് തൊപ്പിയണിഞ്ഞ സ്ത്രീകളെ ഭീഷണിപ്പെടുത്തി ബജറംഗ്ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ ബജറംഗ്ദളിന്റെ ഭീഷണിയും ആക്രമണവും. ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ഇത്തരമാഘോഷങ്ങള്‍ വീട്ടിലിരുന്ന് മതിയെന്നായിരുന്നു ഭീഷണി. സാന്താക്ലോസ് തൊപ്പി ധരിച്ചതിനാല്‍ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തുമെന്ന് ആരോപിക്കുകയും പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമമായ എക്സില്‍ പ്രചരിക്കുന്നുണ്ട്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു.

Read More

ഗുരുവായൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി മുരളീധരൻ

തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താത്പര്യമെന്നും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കെ മുരളീധരന്‍. ബാക്കിയെല്ലാം പാര്‍ട്ടി പറയുമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ ഗുരുവായൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു പ്രതികരണം. ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രം. ഞാന്‍ ഗുരുവായൂരപ്പന്റെ ഭകതന്‍. അത്ര മാത്രം. തിരുവനന്തപുരത്തു നിന്ന് പ്രവര്‍ത്തിക്കാനാണ് താത്‌ര്യം. നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് താല്പര്യം. മത്സരിക്കാന്‍ ആഗ്രഹമില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരിയില്‍ മാത്രമേ ആരംഭിക്കൂ. ബാക്കിയെല്ലാം പാര്‍ട്ടി പറയും പോലെ എന്നും…

Read More

അൻവർ സംയമനം പാലിക്കണം; യുഡിഎഫിനെ വഴിയമ്പലമായി കാണരുത്; മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു. ഐക്യ ജനാധിപത്യ കക്ഷിയിൽ വരുമ്പോൾ അൻവർ സംയമനം കാണിക്കണം. ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പിവി അൻവറിനെ സ്വാഗതം ചെയ്ത് കോഴിക്കോട് ബേപ്പൂരിൽ ഫ്ലക്സ്…

Read More
Click Here to Follow Us