ആറ് മാസം ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ

ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ. 21 കാരനായ രാഹുൽ ദൻതാനിയെയാണ് വഡാജ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂച്ചയെ കൊല്ലുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്.

പൂച്ചയ്ക്ക് പാൽ കൊടുക്കുന്നതിനിടെ യുവതി പാത്രം നീക്കിയതോടെ കയ്യിൽ കടിക്കുകയായിരുന്നു. ആറ് മാസം ഗർഭിണിയായ യുവതിക്ക് ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് പൂച്ചയെ തല്ലിക്കൊല്ലുകയായിരുന്നു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

വീട്ടിൽ തിരിച്ചെത്തിയ രാഹുൽ ദൻതാനി സുഹൃത്തുക്കളുടെ സഹായത്തോടെ പൂച്ചയെ ചാക്കിലാക്കി. അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന് സമീപമുള്ള അപാർട്‌മെന്റിന് പരിസരത്ത് വെച്ച് രാഹുൽ പൂച്ചയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts